24.3 C
Kottayam
Monday, June 15, 2026

മൂന്ന് സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയായി അഭിനയിച്ചിട്ടുള്ള ആളാണ് മമ്മൂക്ക' എന്ന് പിഷാരടി; എംഎൽഎ ആയി ജീവിക്കാൻ ഭയങ്കര പാടാണെന്ന് മമ്മൂട്ടിയുടെ കൗണ്ടർ; പ്രിയ താരങ്ങളുടെ സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Must read

ലണ്ടൻ: മമ്മൂട്ടിയും രമേഷ് പിഷാരടിയും വീണ്ടും ഒരു വേദിയിൽ ഒന്നിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകർ. ഇത്തവണ ഒരു പ്രത്യേകതയുണ്ട്, വെറുമൊരു നടനായല്ല, പാലക്കാട് മണ്ഡലത്തിൽ നിന്നും ജനവിധി തേടി വിജയിച്ച ‘എംഎൽഎ’ എന്ന പുതിയ പദവിയിലാണ് പിഷാരടി മമ്മൂട്ടിക്കൊപ്പം വേദി പങ്കിട്ടത്. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഇരുവരും ആദ്യമായി ഒന്നിച്ചെത്തിയ ലണ്ടനിലെ ആനന്ദ് ടിവി അവാർഡ് വേദിയിലെ രസകരമായ സംഭാഷണങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.

പിഷാരടി വേദിയിൽ വെളിപ്പെടുത്തിയ ചില കാര്യങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മമ്മൂട്ടി അഭിനയിച്ച ‘വൺ’ എന്ന രാഷ്ട്രീയ ചിത്രത്തിലെ ഒരു പ്രധാന ഡയലോഗ് താൻ പ്രസംഗങ്ങളിൽ ഉപയോഗിച്ചിരുന്നുവെന്ന് പിഷാരടി വെളിപ്പെടുത്തി. "ജനങ്ങളെ ഭരിക്കാൻ വേണ്ടിയാകരുത്, ജനങ്ങൾക്ക് വേണ്ടി ഭരിക്കാനാകണം ഓരോ ജനപ്രതിനിധിയും മുന്നോട്ട് പോകേണ്ടത്" എന്നായിരുന്നു ആ ഡയലോഗ്. എന്നാൽ, സിനിമയുടെ യഥാർത്ഥ തിരക്കഥയിൽ അങ്ങനെ ഒരു ഡയലോഗ് ഇല്ലായിരുന്നുവെന്നും, മമ്മൂട്ടി സ്വന്തം കയ്യിൽ നിന്നിട്ട് പറഞ്ഞതാണെന്നും പിഷാരടി വേദിയിൽ വെച്ചാണ് വ്യക്തമാക്കിയത്.

ഇതിനു മറുപടിയായി, താൻ പറഞ്ഞ ആ ഡയലോഗ് മമ്മൂട്ടി വേദിയിൽ വെച്ച് പറയുകയും ചെയ്തു: "ജനങ്ങളെ ഭരിക്കാൻ വേണ്ടിയല്ല, ജനങ്ങൾക്ക് വേണ്ടി ഭരിക്കാനാണ് ജനാധിപത്യ ഗവൺമെന്റ്." താൻ ഒരു എംഎൽഎ അല്ലെന്ന് മമ്മൂട്ടി പറഞ്ഞപ്പോൾ, "പക്ഷേ മൂന്ന് സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയായി അഭിനയിച്ചിട്ടുള്ള ആളാണ് മമ്മൂക്ക" എന്നായിരുന്നു പിഷാരടിയുടെ കൗണ്ടർ.

ഇതിന് മമ്മൂട്ടി നൽകിയ മറുപടി വേദിയിൽ ചിരി പടർത്തി. "അഭിനയിക്കാൻ ആർക്കും പറ്റും, പക്ഷേ എംഎൽഎ ആയി ജീവിക്കാൻ ഭയങ്കര പാടാണ്." തിരക്കഥയ്ക്ക് പുറമെ മമ്മൂട്ടി സ്വന്തം ശൈലിയിൽ ചേർത്ത ഡയലോഗ് ഒരു യഥാർത്ഥ ജനപ്രതിനിധിക്ക് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ പ്രചോദനമായി എന്ന അറിവ് സിനിമാ-രാഷ്ട്രീയ മേഖലകളിൽ ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഹിസ്ബുള്ള; വടക്കന്‍ ഇസ്രയേലില്‍ ഡ്രോണ്‍ ആക്രമണം

ബെയ്റൂത്ത്: വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കെ വടക്കന്‍ ഇസ്രായേലിന് നേരെ ഹിസ്ബുള്ള ഡ്രോണ്‍ ആക്രമണം നടത്തിയതായി ഇസ്രായേല്‍ സൈന്യം റിപ്പോര്‍ട്ട് ചെയ്തു. ലബനനില്‍ നിന്ന് വിക്ഷേപിച്ച മൂന്ന് ഡ്രോണുകള്‍ ഇസ്രയേലിന്റെ വടക്കന്‍ പ്രദേശങ്ങളായ ഷോമേര,...

കണ്ണൂര്‍ വിമാനത്താവളത്തില്‍ 1.88 കോടി രൂപയുടെ സ്വര്‍ണം പിടികൂടി; സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നാല് സ്വര്‍ണ്ണ ക്യാപ്‌സ്യൂളുമായി പിടിയിലായത് കാസര്‍കോട് സ്വദേശി, പരിശോധന യുവാവിൻ്റെ നടത്തത്തിൽ സംശയം തോന്നിയതോടെ

കണ്ണൂര്‍: രാജ്യത്ത് സ്വര്‍ണ്ണ ഇറക്കുമതിയുടെ തീരുവ ഉയര്‍ത്തിയതോടെ സ്വര്‍ണ്ണക്കടത്തുകാര്‍ വീണ്ടും സജീവം. വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് വര്‍ധിച്ചു വരികയാണ്. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി കസ്റ്റംസ് കണ്ണുവെട്ടിച്ച് ഒരു കിലോ മുകളില്‍ സ്വര്‍ണം...

മന്ത്രിയെ 'കിങ്ങിണിക്കുട്ടന്‍' എന്ന് പരിഹസിച്ചു; സിപിഎം പ്രവര്‍ത്തകനെതിരെ കേസ്

താമരശ്ശേരി: ആരോഗ്യമന്ത്രിയെ കിങ്ങിണിക്കുട്ടന്‍ എന്ന് പരിഹസിച്ച സിപിഎം പ്രവര്‍ത്തകനെതിരെ കലാപാഹ്വാനത്തിന് കേസ്. താമരശേരി തോറ്റാമ്പുറം സ്വദേശി ബിബിനെതിരെയാണ് കേസ്. നിപ വാര്‍ത്താസമ്മേളം നടത്തുന്നതിനിടെയായിരുന്നു കമന്റിട്ടത്. കലാപാഹ്വാനത്തിന് പുറമേ മനഃപൂര്‍വം സ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിച്ചതടക്കമുള്ള...

നിപയിൽ ആശ്വാസം, പുതിയ രോഗബാധയില്ല; സമ്പർക്കപ്പട്ടികയിലുള്ള 8 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ്

കോഴിക്കോട്: ജില്ലയിൽ ജൂൺ 11-ന് ഒരാൾക്ക് നിപ സ്ഥിരീകരിച്ചതിനുശേഷം സംസ്ഥാനത്ത് പുതിയ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ഞായറാഴ്ച ലഭിച്ച എട്ടുപേരുടേത് ഉൾപ്പെടെ 11 പേരുടെയും പരിശോധനാഫലം നെഗറ്റീവ്...

പിളർപ്പ് പൂർണം, വിമത പക്ഷത്തേക്ക് കൂടുതൽ എംപിമാർ, ലോക്‌സഭയിലും തൃണമൂൽ തകർന്നു

ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് വലിയ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക്. തൃണമൂലിന്റെ കൂടുതൽ ലോക്‌സഭാ എംപിമാർ വിമത പക്ഷത്തേക്ക് പോകുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നേരത്തെ കാകോളി ഘോഷ്...

Popular this week