ന്യൂയോര്‍ക്ക് നിക്ക്‌സിന്റെ ചരിത്രവിജയത്തിന് പിന്നാലെ നഗരത്തില്‍ അക്രമം; പതിനേഴുകാരന് വെടിയേറ്റു

ന്യൂയോര്‍ക്ക് നിക്ക്‌സിന്റെ ചരിത്രവിജയത്തിന് പിന്നാലെ നഗരത്തില്‍ അക്രമം; പതിനേഴുകാരന് വെടിയേറ്റു

ന്യൂയോര്‍ക്ക് : എന്‍ബിഎ ചാമ്പ്യന്‍ഷിപ്പ് നേടിയ ന്യൂയോര്‍ക്ക് നിക്ക്‌സിന്റെ ആഘോഷങ്ങള്‍ക്കിടെ ടൈംസ് സ്‌ക്വയറിന് സമീപമുണ്ടായ വെടിവെപ്പില്‍ 17 വയസ്സുകാരന് കാലിന് വെടിയേറ്റു. കൂടാതെ,

വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ ആരാധകരെ കൊണ്ടുപോകാന്‍ ഉപയോഗിച്ചിരുന്ന അഞ്ച് സ്‌കൂള്‍ ബസുകള്‍ അക്രമികള്‍ തകര്‍ക്കുകയും അഗ്‌നിക്കിരയാക്കുകയും ചെയ്തു.

ടെക്‌സസില്‍ വെച്ച് സാന്‍ അന്റോണിയോ സ്പര്‍സിനെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കിയതിന് പിന്നാലെ ന്യൂയോര്‍ക്ക് നഗരത്തില്‍ തടിച്ചുകൂടിയ ആരാധകരാണ് അക്രമം നടത്തിയത്. മിഡ്ടൗണ്‍ മാന്‍ഹട്ടനില്‍ ആഘോഷം അതിരുവിട്ടതോടെ ബസുകള്‍ക്കു മുകളില്‍ കയറി നൃത്തം ചെയ്യുകയും വാഹനങ്ങള്‍ ബാറ്റ് ഉപയോഗിച്ച് തകര്‍ക്കുകയും ചെയ്തു. പോലീസ് വാഹനങ്ങള്‍ക്കും നേരെ ആക്രമണമുണ്ടായി.

ആഘോഷം നിയന്ത്രണാതീതമായതോടെ മൊത്തം 63 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉദ്യോഗസ്ഥരെ ആക്രമിക്കുക, ആയുധം കൈവശം വെക്കുക, പൊതുമുതല്‍ നശിപ്പിക്കുക തുടങ്ങി വിവിധ കുറ്റങ്ങള്‍ക്കാണ് കേസെടുത്തിരിക്കുന്നത്. സംഘര്‍ഷത്തില്‍ കത്തികുത്തുകള്‍ ഉള്‍പ്പെടെയുള്ള സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അമിതാവേശം ഒഴിവാക്കാനും സുരക്ഷിതമായി വിജയം ആഘോഷിക്കാനും നിക്ക്‌സ് ഉടമ ജെയിംസ് ഡോളന്‍ നേരത്തെ ആരാധകരോട് അഭ്യര്‍ഥിച്ചിരുന്നെങ്കിലും, നഗരം വലിയ അക്രമസംഭവങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News