24.3 C
Kottayam
Monday, June 15, 2026

ടി20 ലോകകപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം; പാക്കിസ്ഥാനെ 64 റൺസിന് തകർത്തു; ദീപ്തി ശർമയ്ക്ക് അഞ്ച് വിക്കറ്റും ചരിത്ര റെക്കോർഡും

Must read

എഡ്ജ്ബാസ്റ്റൺ: വനിതാ ടി20 ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ പാക്കിസ്ഥാനെ 64 റൺസിന് തകർത്തുവിട്ട് ഇന്ത്യയ്ക്ക് സ്വപ്നതുല്യമായ തുടക്കം. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയർത്തിയ 171 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാനെ 17 ഓവറിൽ വെറും 106 റൺസിന് ഇന്ത്യ ചുരുട്ടിക്കെട്ടുകയായിരുന്നു. 4 ഓവറിൽ വെറും 10 റൺസ് മാത്രം വിട്ടുകൊടുത്ത് 5 വിക്കറ്റ് വീഴ്ത്തിയ ഓഫ് സ്പിന്നർ ദീപ്തി ശർമയുടെ ബൗളിങ്ങാണ് പാക് നിരയുടെ നട്ടെല്ലൊടിച്ചത്.

ഈ പ്രകടനത്തോടെ അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിൽ 350 വിക്കറ്റുകൾ തികയ്ക്കുന്ന ആദ്യ സ്പിന്നർ എന്ന ചരിത്ര റെക്കോർഡും ദീപ്തി സ്വന്തമാക്കി. ബൗളിങ്ങിന് പുറമെ പാക് ടോപ് സ്കോറർ മുനീബ അലിയെ (41) ഒരു തകർപ്പൻ ഡയറക്ട് ഹിറ്റിലൂടെ റണ്ണൗട്ടാക്കിയതും ദീപ്തിയായിരുന്നു. ഇന്ത്യയ്ക്കായി ശ്രീ ചരണി മൂന്നും ഷഫാലി വർമ ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് പവർപ്ലേയിൽ കടുത്ത തിരിച്ചടിയാണ് നേരിട്ടത്. ആദ്യ 3.2 ഓവർ പൂർത്തിയാകുമ്പോൾ 18 റൺസിന് 2 വിക്കറ്റ് എന്ന നിലയിലായിരുന്നു ടീം. ഒരു സിക്സറടിച്ച് തകർപ്പൻ തുടക്കമിട്ട ഓപ്പണർ ഷഫാലി വർമയെ ആദ്യ ഓവറിന്റെ അഞ്ചാം പന്തിൽ തന്നെ (6 റൺസ്) ഇന്ത്യയ്ക്ക് നഷ്ടമായി. സാദിയ ഇഖ്ബാലിന്റെ പന്തിൽ വിക്കറ്റ് കീപ്പർ മുനീബ അലിക്ക് ക്യാച്ച് നൽകിയാണ് ഷഫാലി മടങ്ങിയത്. തുടർന്ന് ക്രീസിലെത്തിയ ജെമീമ റോഡ്രിഗസിനും (1) അധികനേരം പിടിച്ചുനിൽക്കാനായില്ല. തസ്മിയ റുബാബിന്റെ പന്തിൽ നതാലിയ പർവേസിന് ക്യാച്ച് നൽകിയാണ് താരം പുറത്തായത്.

എന്നാൽ, മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ഓപ്പണർ സ്മൃതി മന്ദാനയും ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും ചേർന്ന് 63 പന്തിൽ 91 റൺസിന്റെ തകർപ്പൻ കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. 44 പന്തിൽ 9 ഫോറും 2 സിക്സും ഉൾപ്പെടെ 68 റൺസെടുത്ത സ്മൃതിയെ രാമീൻ ഷമീമാണ് പുറത്താക്കിയത്. ക്യാപ്റ്റൻ ഹർമൻപ്രീത് 35 പന്തിൽ 36 റൺസെടുത്ത് പുറത്തായി.

- Advertisement -

ഭാരതി ഫുൽമാലി (1) നിരാശപ്പെടുത്തിയെങ്കിലും അവസാന ഓവറുകളിൽ വിക്കറ്റ് കീപ്പർ റിച്ച ഘോഷ് നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യൻ സ്കോർ 150 കടത്തിയത്. 17 പന്തിൽ 5 ഫോറും ഒരു സിക്സറുമടക്കം 34 റൺസായിരുന്നു റിച്ചയുടെ സമ്പാദ്യം. ദീപ്തി ശർമ 12 റൺസോടെ പുറത്താകാതെ നിന്നു. നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 170 റൺസെന്ന ശക്തമായ സ്കോറിലാണ് ഇന്ത്യ ബാറ്റിങ് അവസാനിപ്പിച്ചത്. പാക്കിസ്ഥാനായി സാദിയ ഇഖ്ബാലിലും ക്യാപ്റ്റൻ ഫാത്തിമ സനയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

- Advertisement -

മത്സരത്തിൽ ടോസ് സമയത്ത് പാക് ക്യാപ്റ്റൻ ഫാത്തിമ സനയും ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീതും പരസ്പരം ഹസ്തദാനം നൽകാതിരുന്നത് മൈതാനത്ത് വീണ്ടും ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ കാരണം മുൻപും കായികരംഗത്ത് തുടർന്നുപോരുന്ന 'നോ ഹാൻഡ്ഷേക്ക്' രീതി ഇത്തവണയും ക്യാപ്റ്റൻമാർ ആവർത്തിക്കുകയായിരുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഹിസ്ബുള്ള; വടക്കന്‍ ഇസ്രയേലില്‍ ഡ്രോണ്‍ ആക്രമണം

ബെയ്റൂത്ത്: വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കെ വടക്കന്‍ ഇസ്രായേലിന് നേരെ ഹിസ്ബുള്ള ഡ്രോണ്‍ ആക്രമണം നടത്തിയതായി ഇസ്രായേല്‍ സൈന്യം റിപ്പോര്‍ട്ട് ചെയ്തു. ലബനനില്‍ നിന്ന് വിക്ഷേപിച്ച മൂന്ന് ഡ്രോണുകള്‍ ഇസ്രയേലിന്റെ വടക്കന്‍ പ്രദേശങ്ങളായ ഷോമേര,...

കണ്ണൂര്‍ വിമാനത്താവളത്തില്‍ 1.88 കോടി രൂപയുടെ സ്വര്‍ണം പിടികൂടി; സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നാല് സ്വര്‍ണ്ണ ക്യാപ്‌സ്യൂളുമായി പിടിയിലായത് കാസര്‍കോട് സ്വദേശി, പരിശോധന യുവാവിൻ്റെ നടത്തത്തിൽ സംശയം തോന്നിയതോടെ

കണ്ണൂര്‍: രാജ്യത്ത് സ്വര്‍ണ്ണ ഇറക്കുമതിയുടെ തീരുവ ഉയര്‍ത്തിയതോടെ സ്വര്‍ണ്ണക്കടത്തുകാര്‍ വീണ്ടും സജീവം. വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് വര്‍ധിച്ചു വരികയാണ്. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി കസ്റ്റംസ് കണ്ണുവെട്ടിച്ച് ഒരു കിലോ മുകളില്‍ സ്വര്‍ണം...

മന്ത്രിയെ 'കിങ്ങിണിക്കുട്ടന്‍' എന്ന് പരിഹസിച്ചു; സിപിഎം പ്രവര്‍ത്തകനെതിരെ കേസ്

താമരശ്ശേരി: ആരോഗ്യമന്ത്രിയെ കിങ്ങിണിക്കുട്ടന്‍ എന്ന് പരിഹസിച്ച സിപിഎം പ്രവര്‍ത്തകനെതിരെ കലാപാഹ്വാനത്തിന് കേസ്. താമരശേരി തോറ്റാമ്പുറം സ്വദേശി ബിബിനെതിരെയാണ് കേസ്. നിപ വാര്‍ത്താസമ്മേളം നടത്തുന്നതിനിടെയായിരുന്നു കമന്റിട്ടത്. കലാപാഹ്വാനത്തിന് പുറമേ മനഃപൂര്‍വം സ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിച്ചതടക്കമുള്ള...

നിപയിൽ ആശ്വാസം, പുതിയ രോഗബാധയില്ല; സമ്പർക്കപ്പട്ടികയിലുള്ള 8 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ്

കോഴിക്കോട്: ജില്ലയിൽ ജൂൺ 11-ന് ഒരാൾക്ക് നിപ സ്ഥിരീകരിച്ചതിനുശേഷം സംസ്ഥാനത്ത് പുതിയ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ഞായറാഴ്ച ലഭിച്ച എട്ടുപേരുടേത് ഉൾപ്പെടെ 11 പേരുടെയും പരിശോധനാഫലം നെഗറ്റീവ്...

പിളർപ്പ് പൂർണം, വിമത പക്ഷത്തേക്ക് കൂടുതൽ എംപിമാർ, ലോക്‌സഭയിലും തൃണമൂൽ തകർന്നു

ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് വലിയ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക്. തൃണമൂലിന്റെ കൂടുതൽ ലോക്‌സഭാ എംപിമാർ വിമത പക്ഷത്തേക്ക് പോകുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നേരത്തെ കാകോളി ഘോഷ്...

Popular this week