കണ്ണൂര്‍: വീട്ടുകാരോടൊപ്പം ടി.വി കാണുന്നതിനിടെ ചാനല്‍ മാറ്റുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് പതിനാറുകാരി ജീവനൊടുക്കി. പയ്യാവൂര്‍ ചന്ദനക്കാംപാറ മധുവന്‍മലയിലെ വള്ളിയില്‍ ദാസന്റെ മകള്‍ അപര്‍ണയാണ് മുറിയില്‍ ഷാള്‍ ഉപയോഗിച്ച് തൂങ്ങിമരിച്ചത്.
ടി.വി കാണുന്നതിനിടെ ചാനല്‍ മാറ്റുന്നത് സംബന്ധിച്ച് സഹോദരനും അപര്‍ണയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ ഇടപെട്ട് റിമോട്ട് സഹോദരന് കൊടുത്തു. പിന്നീട് മുറിയിലേക്ക് കയറിപോയ അപര്‍ണ പുറത്തിറങ്ങാതിരുന്നതിനെ തുടര്‍ന്ന് സംശയം തോന്നി നോക്കിയപ്പോഴാണ് മരിച്ചനിലയില്‍ കാണപ്പെട്ടത്.
അമ്മ വനജ. സഹോദരങ്ങള്‍: പൗര്‍ണമി, അര്‍ജുന്‍. പയ്യാവൂര്‍ സി.ഐ എസ്.പി.സുധീരന്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News