27.4 C
Kottayam
Thursday, June 4, 2026

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

Must read

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം കേസിൽ അന്വേഷണം ഊർജിതമാക്കിയതായി പരിയാരം പോലീസ് അറിയിച്ചു.

തലശ്ശേരി ചിറക്കരയിൽ താമസിക്കുന്ന മഹാരാഷ്ട്ര സാംഗ്ലി സ്വദേശി കുമാർ ജലിന്തർ നിഗമും കുടുംബവുമാണ് കവർച്ചയ്ക്കിരയായത്. പെരിന്തൽമണ്ണയിൽ എം.എസ്.കെ. ഗോൾഡ് വർക്‌സ് നടത്തുന്ന ഇയാൾ ഡ്രൈവറുമായി തലശ്ശേരിയിലെ സുഹൃത്തിന്റെ കാറിൽ ഭാര്യയും രണ്ട് മക്കളുമായി മഹാരാഷ്ട്രയിൽനിന്ന് തലശ്ശേരിയിലേക്ക് വരികയായിരുന്നുവെന്നാണ് പോലീസിനോട് പറഞ്ഞത്. എടാട്ട് ദേശീയപാതയിലെത്തിയപ്പോൾ രണ്ട് കാറുകളിലായെത്തിയ ആറംഗസംഘം ആക്രമിച്ച് കാർ തട്ടിയെടുത്ത് 25 ഗ്രാം സ്വർണാഭരണം കവർന്നുവെന്നാണ് മൊഴി.

- Advertisement -

പുലർച്ചെ അഞ്ചിന് സംഭവം നടന്നശേഷം, ഇവർ പയ്യന്നൂരിലേക്ക് ഓട്ടോയിൽ പോയി അവിടെനിന്ന് ബസിന് തലശ്ശേരിയിലെത്തി 10 മണിക്ക് ശേഷമാണ് പരാതിപ്പെട്ടത്. ആദ്യം 60 ലക്ഷത്തോളംരൂപ നഷ്ടപ്പെട്ടുവെന്ന് വാക്കാൽ പരാതിപ്പെട്ടതായും പറയുന്നു.പിലാത്തറയിൽ പാതി തകർത്ത കാർ കണ്ടെത്തിയ വാർത്ത പരന്നതോടെ പരിയാരം പോലീസെത്തി അന്വേഷണം തുടങ്ങുമ്പോഴാണ് തലശ്ശേരിയിൽ പരാതിക്കാരുള്ളതായി അറിഞ്ഞത്.

- Advertisement -

തുടർന്ന് അവരെ പരിയാരത്തെത്തിച്ച് മൊഴിയെടുക്കുമ്പോൾ 25 ഗ്രാം ആഭരണം മാത്രമേ നഷ്ടപ്പെട്ടിട്ടുള്ളൂവെന്നാണ് പറഞ്ഞത്. ഇവരുടെ മൊഴികളിൽ പോലീസിന് സംശയമുണ്ട്. മൊഴി നൽകി തലശ്ശേരിക്ക് പോയ സ്വർണവ്യാപാരിയെ വീണ്ടും വിളിച്ച് ചോദ്യംചെയ്യും. അക്രമം നടന്ന എടാട്ട് പോലീസെത്തി പരിശോധിച്ചപ്പോൾ കാറിന്റെ ചില്ല് തകർന്നതിന്റെ അവശിഷ്ടം കണ്ടെടുത്തു.

- Advertisement -

കാറുമായി അക്രമിസംഘം എത്തിയ പിലാത്തറ പയിച്ച സഹകരണ കോളേജിനടുത്ത ഒഴിഞ്ഞ പറമ്പിൽ ഫൊറൻസിക് വിഭാഗവും പോലീസും നടത്തിയ പരിശോധനയിൽ പ്രത്യേകിച്ച് ഒന്നും കിട്ടിയില്ല. ദേശീയപാതയിലും പിലാത്തറ ടൗണിലുമുള്ള സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്.

പിലാത്തറയിൽ മാസങ്ങൾക്കുമുൻപ് സ്വർണവ്യാപാര, കുഴൽപ്പണ സംഘങ്ങൾ ഏറ്റുമുട്ടി കാർ തകർത്ത് ഉപേക്ഷിച്ച് പോയിരുന്നു.അലക്യംപാലത്തിൽ രണ്ടുവർഷം മുൻപ് സമാനരീതിയിൽ ദുരൂഹസാഹചര്യത്തിൽ കാർ പോലീസ് പിടിച്ചെടുത്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലി തർക്കം; യുവതിക്ക് ഡ്രൈവറുടെ ക്രൂരമർദ്ദനം, ഊബർ അക്കൗണ്ട് പൂട്ടി

മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കാർ ഡ്രൈവറുടെ ക്രൂരമായ മർദ്ദനത്തിന് താൻ ഇരയായതായി യുവതിയുടെ വെളിപ്പെടുത്തൽ. തനിക്ക് മുംബൈ നഗരമധ്യത്തിൽ വെച്ച് നേരിടേണ്ടി വന്ന ഈ ഞെട്ടിക്കുന്ന...

Popular this week