28.7 C
Kottayam
Monday, June 15, 2026

കളി കഴിഞ്ഞ് ലോകം മടങ്ങി;വീണ്ടും ലോകത്തിന്‍റെ കൈയടി നേടി ജപ്പാൻ ഫുട്ബോൾ ആരാധകർ

Must read

ഡാലസ്: കളിക്കളത്തിലെ വീറും വാശിയും നിറഞ്ഞ പോരാട്ടത്തിനൊടുവിൽ കളി കഴിഞ്ഞ് മടങ്ങുമ്പോൾ ഒരിക്കല്‍ കൂടി ലോകത്തിന്‍റെ മുഴുവൻ കയ്യടിയും നേടി ജപ്പാൻ ഫുട്ബോൾ ആരാധകർ. ലോകകപ്പിലെ ഗ്രൂപ്പ് എഫ് മത്സരത്തിൽ നെതർലൻഡ്‌സിനെതിരെ ജപ്പാൻ ആവേശ സമനില പിടിച്ചതിന് പിന്നാലെ ഗാലറിയിൽ അവശേഷിച്ച പ്ലാസ്റ്റിക് കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും കവറുകളുമെല്ലാം പെറുക്കി മാറ്റിയാണ് ജപ്പാന്‍റെ ‘ബ്ലൂ സമുറായി’ ആരാധകർ ലോകത്തിന്‍റെ കൈയടി നേടിയത്. ഇതിന്‍റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഇതിനോടകം വൻതോതിൽ വൈറലായിക്കഴിഞ്ഞു.

അന്താരാഷ്ട്ര ഫുട്ബോൾ വേദികളിൽ ജപ്പാൻ ആരാധകർ വർഷങ്ങളായി തുടരുന്ന ഈ ശീലം ലോകത്തിന് അത്ഭുതമാണെങ്കിലും അവർക്കിത് തങ്ങളുടെ സംസ്‌കാരത്തിന്‍റെന്റെ ഭാഗം മാത്രമാണ്. ശുചിത്വം, പൊതുവിടങ്ങളോടുള്ള ബഹുമാനം, കൂട്ടായ ഉത്തരവാദിത്തം എന്നിവയ്ക്ക് ജാപ്പനീസ് സംസ്‌കാരത്തിൽ വലിയ പ്രാധാന്യമുണ്ട്. അതിനാൽ തന്നെ ഒരു കളി കാണാൻ പോയാൽ തങ്ങൾ ഇരുന്ന ഇടം വൃത്തിയാക്കി മടങ്ങുക എന്നത് അവർക്ക് ഒരു അസാധാരണ പ്രവൃത്തിയല്ല, മറിച്ച് ജീവിതചര്യയുടെ ഭാഗമാണ്.

- Advertisement -

2022-ൽ ഖത്തറിൽ നടന്ന ലോകകപ്പിലും ജപ്പാൻ ആരാധകർ ഇതേ രീതിയിൽ വാർത്തകളിൽ ഇടം നേടിയിരുന്നു. അന്ന് ജർമ്മനിയെ അട്ടിമറിച്ച മത്സരത്തിന് ശേഷവും, തങ്ങളുടെ ടീമില്ലാത്ത ഖത്തർ-ഇക്വഡോർ ഉദ്ഘാടന മത്സരത്തിന് ശേഷവും അവർ ഗാലറി വൃത്തിയാക്കി ലോകത്തിന് മാതൃകയായിരുന്നു. ആ ചരിത്രമാണ് ഇപ്പോൾ ഡാലസിലും ആവർത്തിച്ചിരിക്കുന്നത്. കളിക്കളത്തിൽ താരങ്ങൾ മികച്ച പ്രകടനത്തിലൂടെ രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടുമ്പോൾ, ഗാലറിയിലെ തങ്ങളുടെ പെരുമാറ്റം കൊണ്ട് ജപ്പാൻ ആരാധകരും ലോകത്തിന്റെ പ്രശംസ ഏറ്റുവാങ്ങുകയാണ്.

- Advertisement -

ഡാലസിൽ നടന്ന ആവേശപ്പോരില്‍ നെതർലൻഡ്‌സിനെ ജപ്പാൻ 2-2 സമനിലയില്‍ തളച്ചിരുന്നു. ആദ്യ പകുതി ഗോൾരഹിതമായിരുന്നെങ്കിലും രണ്ടാം പകുതിയിൽ ഇരുടീമുകളും അക്രമണ ഫുട്ബോളാണ് പുറത്തെടുത്തത്. വിർജിൽ വാൻ ഡൈക്കിലൂടെ നെതർലൻഡ്‌സ് ആദ്യം ലീഡെടുത്തപ്പോൾ ജപ്പാൻ തിരിച്ചടിച്ചു. തുടർന്ന് ക്രിസെൻസിയോ സമ്മർവില്ലിലൂടെ ഡച്ച് പട വീണ്ടും ലീഡ് നേടി വിജയം ഉറപ്പിച്ചെന്ന് കരുതിയ നിമിഷത്തിലാണ് ജപ്പാന്‍റെ വമ്പൻ തിരിച്ചുവരവ്. മത്സരത്തിന്റെ 88-ാം മിനിറ്റിൽ ഡെയ്ച്ചി കമാഡ ഉഗ്രനൊരു ഹെഡ്ഡറിലൂടെ ജപ്പാന് സമനില സമ്മാനിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ടി20 ലോകകപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം; പാക്കിസ്ഥാനെ 64 റൺസിന് തകർത്തു; ദീപ്തി ശർമയ്ക്ക് അഞ്ച് വിക്കറ്റും ചരിത്ര റെക്കോർഡും

എഡ്ജ്ബാസ്റ്റൺ: വനിതാ ടി20 ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ പാക്കിസ്ഥാനെ 64 റൺസിന് തകർത്തുവിട്ട് ഇന്ത്യയ്ക്ക് സ്വപ്നതുല്യമായ തുടക്കം. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയർത്തിയ 171 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാനെ...

നടി ഗൗതമി എഐഎഡിഎംകെ വിട്ടു;രാഷ്ട്രീയപരമായ മറ്റ് ആഗ്രഹങ്ങളില്ലെന്ന് വിശദീകരണം

ചെന്നൈ: നടി ഗൗതമി അണ്ണാ ഡിഎംകെ നിന്നും രാജിവച്ചു. ജനസേവനത്തിലും പൊതുജനക്ഷേമ പ്രവർത്തനങ്ങളിലും പൂർണമായി ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തന്റെ തീരുമാനമെന്നാണ് രാജിവച്ച ഗൗതമി പാർട്ടിയെ അറിയിച്ചു. അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി...

കളിയുടെ അവസാന മിനിട്ടിൽ ജപ്പാൻ്റെ ബുള്ളറ്റ് ഹെഡർ; നെതർലൻഡ്‌സിനെ സമനിലയിൽ പിടിച്ച് ഏഷ്യൻ കരുത്തൻമാർ

ഡാലസ്: ആദ്യ പകുതിയിൽ താരതമ്യേന വിരസമായ ശേഷം രണ്ടാം പകുതിയിൽ ചൂടുപിടിച്ച മത്സരത്തിൽ നെതർലൻഡ്‌സിനെതിരേ സമനില പൊരുതിനേടി ജപ്പാൻ. രണ്ടു തവണ പിന്നിൽപ്പോയ ശേഷം തിരിച്ചടിച്ചാണ് ജപ്പാൻ സമനിലയുമായി മടങ്ങിയത്. ഇരു ടീമും...

ഹൂസ്റ്റണിൽ ജർമൻ പടയോട്ടം, ജയം 7-1ന്; തോറ്റിട്ടും തലയുയർത്തി കുഞ്ഞൻ ക്യുറാസോ

ഹൂസ്റ്റൺ: ലോകകപ്പ് അരങ്ങേറ്റത്തിൽ കനത്ത തോൽവി വഴങ്ങേണ്ടി വന്നെങ്കിലും നിറഞ്ഞ കൈയടി നേടി കുഞ്ഞൻ ദ്വീപ് രാജ്യമായ ക്യുറാസോ. ഗ്രൂപ്പ് ഇയിൽ നടന്ന മത്സരത്തിൽ ജർമനിയോട് ഒന്നിനെതിരേ ഏഴു ഗോളുകൾക്ക് തോറ്റെങ്കിലും ലോകകപ്പ്...

അഞ്ചുവര്‍ഷത്തെ ഹിയറിംഗിനൊടുവിൽ വിവാഹമോചനം വേണോ എന്ന് ജഡ്ജി; ഭാര്യയെ നോക്കി പുഞ്ചിരിച്ച് ഭര്‍ത്താവ്; കോടതിമുറിയില്‍ വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് ഭാര്യ

ന്യൂഡല്‍ഹി: അഞ്ച് വര്‍ഷം നീണ്ട നിയമപോരാട്ടവും കടുത്ത പിണക്കങ്ങളും ഒടുവില്‍ വിവാഹ മോചന കേസില്‍ വിധിപറയാനിരിക്കെ കോടതിമുറിയില്‍വച്ച് ഹര്‍ജിയുടെ പകര്‍പ്പുകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിന്റെ അരികിലേക്ക് ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് യുവതി. വിവാഹ മോചന...

Popular this week