24.4 C
Kottayam
Sunday, May 19, 2024

റിയ ചക്രവര്‍ത്തിയെ എന്‍.സി.ബി ചോദ്യം ചെയ്യുന്നു; അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും

Must read

മുംബൈ: ബോളിവുഡ് നടി റിയ ചക്രവര്‍ത്തിയെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ വിഭാഗം ചോദ്യം ചെയ്യുന്നു. റിയ മയക്കുമരുന്ന് വാങ്ങുകയും വില്‍ക്കുകയും ചെയ്തിരുന്നതായും എന്‍.സി.ബി കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മുംബൈയിലെ ഓഫീസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നത്.

ചോദ്യം ചെയ്യലിനു ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്നാണ് വിവരം. റിയയുടെ സഹോദരന്‍ ഷോവിക്, സുശാന്തിന്റെ മാനേജര്‍ സാമുവേല്‍ മിരാന്‍ഡ എന്നിവരേയും ചോദ്യം ചെയ്യുന്നുണ്ട്. അതേസമയം, അറസ്റ്റിന് തയാറാണെന്നും, സ്‌നേഹത്തിന്റെ പേരില്‍ താന്‍ വേട്ടയാടപ്പെടുകയാണെന്നും റിയ പറഞ്ഞു.

നടിയുടെ വാട്‌സ്ആപ്പ് ചാറ്റുകള്‍ പരിശോധിച്ചതില്‍ നിന്നാണ് എന്‍സിബിക്ക് മയക്കുമരുന്ന് ബന്ധങ്ങള്‍ വ്യക്തമായത്. ബോളിവുഡ് നടന്‍ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ടാണ് റിയ ചക്രവര്‍ത്തിക്കെതിരായ അന്വേഷണം ആരംഭിച്ചത്. റിയയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം എന്‍സിബി റെയ്ഡ് നടത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week