25.3 C
Kottayam
Wednesday, June 17, 2026

ഇംഗ്ലീഷ് ചാനലിൽ ബ്രിട്ടീഷ് ആഡംബര ബോട്ടിന് നേരെ റഷ്യൻ യുദ്ധക്കപ്പൽ വെടിയുതിർത്തു; ജി7 ഉച്ചകോടിക്കിടെ കടുത്ത യുദ്ധഭീതി

Must read

ലണ്ടൻ: ഇംഗ്ലീഷ് ചാനലിൽ ബ്രിട്ടീഷ് ആഡംബര ബോട്ടിന് നേരെ റഷ്യൻ യുദ്ധക്കപ്പൽ മുന്നറിയിപ്പ് വെടിയുതിർത്തതായി പരാതി. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ യുക്രെയ്ൻ അധിനിവേശത്തിന് പിന്നാലെ, ബ്രിട്ടനെതിരെയുള്ള റഷ്യയുടെ ഏറ്റവും വലിയ പ്രകോപനമായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്. ബ്രിട്ടീഷ് ആഡംബര ബോട്ടിലെ ജീവനക്കാരുടെ ഈ ഗുരുതര പരാതിയിൽ യുകെ പ്രതിരോധ മന്ത്രാലയം അന്വേഷണം ആരംഭിച്ചു. ബോട്ടിലുണ്ടായിരുന്ന ഏതെങ്കിലും ബ്രിട്ടീഷ് പൗരന്മാർക്ക് പരുക്കേൽക്കുകയോ ജീവൻ നഷ്ടപ്പെടുകയോ ചെയ്തിരുന്നെങ്കിൽ ഇരുരാജ്യങ്ങളും തമ്മിൽ വലിയ യുദ്ധത്തിലേക്ക് നയിക്കുമായിരുന്ന സംഭവമാണിതെന്ന് പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

ചൊവ്വാഴ്ച രാവിലെ 11.40 ഓടെ ഐൽ ഓഫ് വൈറ്റിനും ഫ്രാൻസിലെ നോർമണ്ടിക്കും ഇടയിലുള്ള കടലിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. റഷ്യൻ നാവികസേനയുടെ ബ്ലാക്ക് സീ ഫ്ലീറ്റിലെ പ്രമുഖ യുദ്ധക്കപ്പലായ ‘അഡ്മിറൽ ഗ്രിഗൊറോവിച്ച്’ തങ്ങൾക്ക് നേരെ മുന്നറിയിപ്പ് വെടിയുതിർത്തതായാണ് ബ്രിട്ടീഷ് രജിസ്ട്രേഷനിലുള്ള ബോട്ടിലെ ജീവനക്കാർ ആരോപിക്കുന്നത്. ഏകദേശം 500 യാർഡ് (457 മീറ്റർ) അകലെനിന്നാണ് യുദ്ധക്കപ്പൽ വെടിവെച്ചതത്രെ. റഷ്യൻ ഉപരോധം മറികടന്ന് പോകുന്ന കപ്പലുകൾക്ക് അകമ്പടി സേവിച്ചും സഫോക്ക് തീരത്തെ കാറ്റാടിപ്പാടങ്ങൾക്ക് സമീപം സംശയകരമായി തമ്പടിച്ചും ഈ റഷ്യൻ കപ്പൽ ആഴ്ചകളായി ബ്രിട്ടീഷ് അതിർത്തിക്ക് സമീപമുണ്ടായിരുന്നു.

- Advertisement -

തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് ഇംഗ്ലീഷ് ചാനലിലൂടെ നീങ്ങിയ റഷ്യൻ കപ്പലിനെ ബ്രിട്ടീഷ് റോയൽ നേവിയുടെ ‘എച്ച്എംഎസ് മേഴ്സി’, ‘എച്ച്എംഎസ് ടൈൻ’ എന്നീ രണ്ട് പട്രോളിങ് കപ്പലുകൾ നിരീക്ഷിച്ചു പിന്തുടരുന്നുണ്ടായിരുന്നു. ഇതിനുശേഷമാണ് ചൊവ്വാഴ്ച വെടിവയ്പുണ്ടായത്. യുകെയുടെ ഔദ്യോഗിക സമുദ്ര അതിർത്തിക്ക് പുറത്ത്, ഐൽ ഓഫ് വൈറ്റിന് 20 നോട്ടിക്കൽ മൈൽ തെക്കുമാറിയാണ് സംഭവം നടന്നത്. റഷ്യ-യുക്രെയ്ൻ യുദ്ധം ചർച്ച ചെയ്യാനായി ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ ഉൾപ്പെടെയുള്ള ജി7 നേതാക്കൾ ഫ്രാൻസിലെ എവിയാൻ-ലെ-ബെയിൻസിൽ യോഗം ചേരുന്നതിനിടയിലാണ് റഷ്യയുടെ ഈ നീക്കമെന്നത് ശ്രദ്ധേയമാണ്.

- Advertisement -

ആക്രമണത്തിൽ യാച്ചിന് കേടുപാടുകളോ ജീവനക്കാർക്ക് പരുക്കോ പറ്റിയിട്ടില്ലെന്നും ആഡംബര ബോട്ടിൽ യാത്ര തുടരുകയാണെന്നും അധികൃതർ അറിയിച്ചു. എച്ച്എംഎസ് ടൈൻ കപ്പലിൽ നിന്നുള്ള ചെറുസംഘം യാച്ചിലെത്തി ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. ഉപരിതല-അന്തർവാഹിനി ആക്രമണങ്ങൾക്കും വ്യോമ പ്രതിരോധത്തിനും ഉപയോഗിക്കുന്ന 4,000 ടൺ ശേഷിയുള്ള ഗൈഡഡ് മിസൈൽ ഫ്രിഗേറ്റാണ് അഡ്മിറൽ ഗ്രിഗൊറോവിച്ച്.

- Advertisement -

ഇംഗ്ലീഷ് ചാനലിൽ കഴിഞ്ഞ 72 മണിക്കൂറിനിടെ റഷ്യൻ കപ്പലുകളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന രണ്ടാമത്തെ വലിയ സംഭവമാണിത്. കഴിഞ്ഞ ഞായറാഴ്ച റഷ്യൻ ഉപരോധം ലംഘിച്ച് ക്രൂഡ് ഓയിലുമായി വന്ന ‘സ്മിർട്ടോസ്’ എന്ന കപ്പൽ ബ്രിട്ടീഷ് കമാൻഡോകൾ നാടകീയമായി പിടിച്ചെടുത്തിരുന്നു. പ്രധാനമന്ത്രി കീർ സ്റ്റാർമറുടെ നേരിട്ടുള്ള ഉത്തരവിനെത്തുടർന്ന് റോയൽ മറീൻസും നാഷണൽ ക്രൈം ഏജൻസിയും ചേർന്നാണ് കാമറൂൺ പതാകയുള്ള ഈ കപ്പൽ വളഞ്ഞത്.

തുടർന്ന് കപ്പൽ ക്യാപ്റ്റനായ അജയ് പന്ത് (38) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. റഷ്യൻ ഉപരോധ നിയമങ്ങൾ ലംഘിച്ച് മൂന്നാമതൊരു രാജ്യത്തേക്ക് നിരോധിത റഷ്യൻ എണ്ണ ഉൽപന്നങ്ങൾ കടത്താൻ ശ്രമിച്ചു എന്നതാണ് ഇയാൾക്കെതിരെയുള്ള കുറ്റം. ചൊവ്വാഴ്ച ഇയാളെ സൗതാംപ്ടൺ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. കുറ്റം തെളിയിക്കപ്പെട്ടാൽ ഇയാൾക്ക് 10 വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം. കപ്പലിലുണ്ടായിരുന്ന 24 ജോർജിയൻ-ഇന്ത്യൻ ജീവനക്കാർ നിലവിൽ കപ്പലിൽ തന്നെ തുടരുകയാണെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും എൻസിഎ അറിയിച്ചു.

ജൂൺ 5-ന് സെന്റ് പീറ്റേഴ്സ്ബർഗിന് സമീപമുള്ള ഉസ്റ്റ് ലുഗ തുറമുഖത്തുനിന്ന് പുറപ്പെട്ട സ്മിർട്ടോസ് കപ്പൽ ഒമ്പത് ദിവസത്തെ യാത്രയ്ക്ക് ശേഷമാണ് ബ്രിട്ടന്റെ പിടിയിലായത്. റഷ്യയുടെ എണ്ണക്കപ്പൽ വ്യൂഹത്തിനെതിരെയുള്ള നിർണായക ചുവടുവെപ്പെന്ന് യുകെയുടെ ഈ കപ്പൽ പിടിച്ചെടുക്കൽ നടപടിയെ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പ്രശംസിച്ചിരുന്നു. എന്നാൽ, എണ്ണക്കപ്പൽ പിടിച്ചെടുത്തതുമായി ചൊവ്വാഴ്ച യാച്ചിന് നേരെ നടന്ന വെടിവയ്പിന് ബന്ധമില്ലെന്നാണ് സൈനിക വൃത്തങ്ങൾ നൽകുന്ന സൂചന. ഇംഗ്ലീഷ് ചാനലിലുണ്ടായ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്ന് യുകെ പ്രതിരോധ മന്ത്രാലയ വക്താവ് വ്യക്തമാക്കി.

In a major provocation amid the G7 summit, a Russian guided-missile frigate fired warning shots at a British luxury boat in the English Channel near the Isle of Wight. The military vessel targeted the civilian boat from a dangerously close distance of just 500 yards, escalating geopolitical tensions in European waters. The UK Ministry of Defence has launched an emergency investigation into this serious maritime security breach, which has caused widespread panic and fears of military escalation.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസ് മലയാളത്തിലേക്ക്; രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജും മഞ്ജു വാര്യരും പ്രധാന വേഷങ്ങളിൽ

കൊച്ചി: കരൺ ജോഹറിന്റെ പ്രശസ്ത നിർമാണ കമ്പനിയായ 'ധർമ്മ പ്രൊഡക്ഷൻസ്' മലയാള സിനിമയിലേക്ക് ചുവടുവെക്കുന്നു. പ്രഥ്വിരാജ് സുകുമാരനും ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷൻ' എന്ന...

സ്റ്റോപ്പിൽ ബസ് നിർത്താത്തതിനെച്ചൊല്ലി കളമശ്ശേരിയിൽ വൻ സംഘർഷം; കണ്ടക്ടറും യാത്രക്കാരിയും തമ്മിൽ കയ്യാങ്കളി, ദൃശ്യങ്ങൾ പുറത്ത്

കൊച്ചി: കളമശ്ശേരിയിൽ സ്റ്റോപ്പിൽ ബസ് നിർത്താത്തതിനെച്ചൊല്ലി സംഘർഷം. കണ്ടക്ടറും യാത്രക്കാരിയും തമ്മിൽ കയ്യാങ്കളിയും മർദനവും ഉണ്ടായി. കണ്ടക്ടർ യാത്രക്കാരിയെ മർദിച്ചു. പിന്നാലെ യാത്രക്കാരിയുടെ ബന്ധുക്കൾ എത്തി കണ്ടക്ടറെ മർദിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ആലുവ-എറണാകുളം...

യുവതിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗിക അതിക്രമം; KPCC അംഗത്തിനെതിരെ കേസ്

കോഴിക്കോട്: താമരശ്ശേരിയിൽ യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ കെപിസിസി അംഗം എ. അരവിന്ദനെതിരെ പോലീസ് കേസെടുത്തു. ലൈംഗിക അതിക്രമം, മാനഭംഗ ശ്രമം തുടങ്ങിയ വകുപ്പുകൾ ചേർത്താണ് താമരശ്ശേരി പോലീസ്...

'ആരെയും ഭയമില്ല, വന്നത് കിരീടം നേടാൻ മാത്രം, ക്രൊയേഷ്യൻ ജനതയ്ക്ക് അഭിമാനിക്കാനുള്ള പ്രകടനം പുറത്തെടുക്കും'; വിരമിക്കൽ വാർത്തകൾ തള്ളി ലൂക്കാ മോഡ്രിച്ച്

ടെക്സസ്: ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ കരുത്തരായ ഇംഗ്ലണ്ടിനെ നേരിടാനിരിക്കെ, വിരമിക്കൽ വാർത്തകൾ പൂർണ്ണമായി തള്ളി ക്രൊയേഷ്യൻ ക്യാപ്റ്റനും സൂപ്പർ താരവുമായ ലൂക്കാ മോഡ്രിച്ച്. നിലവിൽ തന്റെ മുഴുവൻ ശ്രദ്ധയും ലോകകപ്പിലാണെന്നും...

പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ മകനെതിരെ പോക്‌സോ കേസ്

അഹമ്മദബാദ്: ഗുജറാത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ സ്വകാര്യ സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ മകനെതിരെ പോലീസ് കേസെടുത്തു. ഗാന്ധിനഗറിലെ പ്രമുഖ സ്വകാര്യ സ്‌കൂള്‍ ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയാണ് ക്രൂരമായ...

Popular this week