കഞ്ചാവിനെ പിന്തുണച്ച നടി നിവേദിതക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ
ബംഗളൂരു: കന്നട സിനിമാമേഖലയില്‍ ലഹരിമരുന്ന് വിവാദം ചൂട് പിടിക്കുന്നതിനിടെ കഞ്ചാവ് നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ട കന്നഡ നടി നിവേദിതക്കെതിരെ ട്രോള്‍ മഴ. സമൂഹ മാധ്യമങ്ങളില്‍ നടിക്കെതിരേ കനത്ത പ്രതിഷേധം ശക്തമാകുകയാണ്. നടിക്കെതിരെ കേസെടുക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
‘കഞ്ചാവ് ആയുര്‍വേദത്തിന്റെ നട്ടെല്ലാണ്. 1985ല്‍ നിയമ വിരുദ്ധമാക്കും മുന്‍പ് ഒട്ടേറെ രോഗങ്ങള്‍ക്ക് ഔഷധമായി ഉപയോഗിച്ചിട്ടുണ്ട്. തുളസിച്ചെടി പോലെ ഔഷധ ഗുണവുമുണ്ട്. കഞ്ചാവ് നിരോധിച്ചതിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. നാല്‍പതിലേറെ രാജ്യങ്ങളില്‍ കഞ്ചാവിന്റെ ഉപയോഗം നിയമ വിധേയമാണ്’ നിവേദിതയുടെ വാക്കുകള്‍.
കന്നട സിനിമാമേഖല കേന്ദ്രീകരിച്ച് ലഹരിമരുന്നിനെക്കുറിച്ച് അന്വേഷണങ്ങള്‍ നടക്കുകയാണ്. ലഹരി ഇടപാടില്‍ കന്നട ചലച്ചിത്ര മേഖലയിലെ കണ്ണികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ആഫ്രിക്കന്‍ സ്വദേശിക്ക് സിനിമാ രംഗത്തെ ആളുകളുമായുള്ള ഇടപാടിന്റെ തെളിവുകളും സിസിബിക്ക് ലഭിച്ചിട്ടുണ്ട്.