FeaturedHome-bannerKeralaNews

ആലുവയിൽ 12 കാരിയെ കാണാനില്ല, കടയില്‍പോയ കുട്ടി മടങ്ങിയെത്തിയില്ല

ആലുവ:ആലുവയിൽ അന്യസംസ്ഥാന തൊഴിലാളിയുടെ 12 വയസുള്ള മകളെ കാണാനില്ലെന്ന് പരാതി. ഇന്ന് വൈകിട്ട് 5 മണിക്ക് കടയിൽ പോകുന്നു എന്നു പറഞ്ഞു ഇറങ്ങിയ പെൺകുട്ടിയെ ആറു മണിയായിട്ടും കാണാത്തതിനെത്തുടർന്ന് മാതാപിതാക്കൾ പരിസരങ്ങളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.

തുടർന്ന് ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.പോലീസ് എത്തി അന്വേഷണം ഊർജിതമാക്കി.സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചതിൽ നിന്ന് പെൺകുട്ടി നടന്നു പോകുന്നതും പിന്നാലെ രണ്ടുപേർ പെൺകുട്ടിയെ പിന്തുടരുന്നതുമായ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.അതിന്റെ അടിസ്ഥാനത്തിൽ പോലീസ് സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും സന്ദേശം നൽകിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button