KeralaNews

‘ആത്മാര്‍ത്ഥതയോടെ ജോലി ചെയ്യുന്ന പാവം മനുഷ്യരുടെ വലിയൊരു കൂട്ടത്തിന് ചീത്ത പേരുണ്ടാവാന്‍ ഈ ജാതി ഒരെണ്ണം മതി’; കുറിപ്പ് വൈറല്‍

ആറന്‍മുളയില്‍ കൊവിഡ് രോഗിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി ഡോ. ഷിംന അസീസ് രംഗത്ത്. സ്ത്രീത്വത്തിനെതിരെ മാത്രമല്ല ആംബുലന്‍സ് ഡ്രൈവറോടുള്ള ഒന്നടങ്കമുള്ള വിശ്വാസത്തിനെതിരെ കൂടിയാണ് പ്രതിയുടെ പ്രവര്‍ത്തിയെന്ന് ഷിംന പറയുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി പലപ്പോഴും വേതനം പോലും കൃത്യസമയത്ത് ലഭിക്കാതെ ആത്മാര്‍ത്ഥതയോടെ ജോലി ചെയ്യുന്ന പാവം മനുഷ്യരുടെ വലിയൊരു കൂട്ടത്തിന് ആവശ്യത്തിന് ചീത്ത പേരുണ്ടാവാന്‍ ഈ ജാതി ഒരെണ്ണം മതിയെന്നും ഷിംന പറയുന്നു.

ഷിംന അസീസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

കോവിഡ് രോഗിയെ പീഡിപ്പിച്ച് 108 ആംബുലന്‍സ് ഡ്രൈവര്‍ ആറന്‍മുളയില്‍ അറസ്റ്റിലായി.രാവും പകലും ഒഴിവില്ലാതെ തെക്കും വടക്കും ഓടുന്ന, സമൂഹത്തിന്റെ ഒറ്റപ്പെടുത്തലും അവഗണനയും സഹിച്ച് കഴിഞ്ഞ കുറേ മാസങ്ങളായി പലപ്പോഴും വേതനം പോലും കൃത്യസമയത്ത് ലഭിക്കാതെ ആത്മാര്‍ത്ഥതയോടെ ജോലി ചെയ്യുന്ന പാവം മനുഷ്യരുടെ വലിയൊരു കൂട്ടത്തിന് ആവശ്യത്തിന് ചീത്ത പേരുണ്ടാവാന്‍ ഈ ജാതി ഒരെണ്ണം മതി.

ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് വേണ്ടി കൂടി പറയുകയാണ്, കോവിഡ് രോഗിക്ക് പോലും മനസ്സമാധാനവും പരിഗണനയും കൊടുക്കാത്തവനെതിരെ ഏറ്റവും മാതൃകാപരമായ ശിക്ഷയുണ്ടാവണം. അവന്‍ തിരിഞ്ഞത് രോഗിയായ സ്ത്രീത്വത്തിനെതിരെ മാത്രമല്ല, ഏത് നേരത്തും വിശ്വാസത്തോടെ മനുഷ്യന്‍ കയറുന്ന ഒരു വാഹനത്തിന്റെ സാരഥികളോട് ഒന്നടങ്കമുള്ള വിശ്വാസത്തിനെതിരെ കൂടെയാണ്.

വീഴ്ചകള്‍ സംഭവിച്ച് കഴിഞ്ഞിട്ട് സൗകര്യം പോലെ എന്നെങ്കിലും എപ്പോഴെങ്കിലും അന്വേഷിക്കപ്പെട്ടാല്‍ പോര, അവയുണ്ടാവാതെ നോക്കണം, കാക്കണം, ആവര്‍ത്തിക്കാതിരിക്കണം. ഇത്തരം ക്രിമിനലുകള്‍ കൃത്യമായ നേരത്തിന് കണിശമായി ശിക്ഷിക്കപ്പെടുകയും വേണം. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ ഒറ്റപ്പെടുത്താനാവുന്നവരല്ല ജീവന്‍ തുലാസ്സില്‍ വെച്ച് നിലവിളിച്ചോടുന്ന ആ വെളുത്ത വാഹനത്തിലെ ഡ്രൈവര്‍മാര്‍. അവരോടൊപ്പം തന്നെയാണ്, ഏറെ ആദരവോടെ, സ്നേഹത്തോടെ…

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker