EntertainmentKeralaNews

കെട്ടിയവന്റെ കൈക്ക് എല്ലില്ലേ.. ഉളുപ്പില്ലാത്ത മലയാളികളെ പഞ്ഞിക്കിട്ട് ഡോക്ടർ, പൊട്ടിചിരിച്ച് രാജിനി ചാണ്ടി

കൊച്ചി:സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ബിഗ് ബോസ് മലയാളം രണ്ടാം സീസണില്‍ വന്നതോടെയാണ് നടി രാജിനി ചാണ്ടിയെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പുറംലോകം അറിയുന്നത്. ഷോ യിലേക്ക് ആദ്യമെത്തിയതും അവിടെ നിന്ന് ആദ്യം പുറത്ത് പോയതും രാജിനിയായിരുന്നു. രാജിനി ചാണ്ടിയുടെ പുത്തന്‍ മേക്കോവര്‍ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ സോഷ്യല്‍ മീഡിയകളില്‍ ഹിറ്റായി കൊണ്ടിരിക്കുന്നത് ആതിര ജോയ് എന്ന ഫോട്ടോഗ്രഫറാണ് ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുള്ളത്.

കിടിലന്‍ മോഡേണ്‍ ഗെറ്റപ്പിലാണ് രജനി പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. സ്ത്രീ ശാക്തീകരണം മുന്‍നിര്‍ത്തിയുള്ള ഫോട്ടോഷൂട്ടിലാണ് രാജിനി ചാണ്ടിയുടെ കിടിലന്‍ മേക്കോവര്‍

70-ാമത്തെ വയസിലും ഗ്ലാമറിന് ഒട്ടും കുറയാത്ത ചിത്രങ്ങള്‍ക്ക് വ്യപാകമായ വിമര്‍ശനങ്ങളും ലഭിച്ചു. അതെ സമയം താരത്തിന്റെ മോഡേണ്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളെ പുകഴ്ത്തി നിരവധി പേരാണ് രംഗത്തെത്തിയത്. എന്നാല്‍ ചിത്രത്തെ പരിഹസിച്ചും നിരവധി പേര്‍ രംഗത്തെത്തി. ഇത്തരത്തില്‍ സൈബര്‍ ആക്രമണം നടത്തിയവര്‍ക്ക് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് ഡോ. നെല്‍സണ്‍ ജോസഫ്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് നെല്‍സന്റെ പ്രതികരണം.

അഭിനേത്രി രജിനി ചാണ്ടിയുടെ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ കാണുന്നത് ഒരു വാര്‍ത്തയിലൂടെയാണ്. ആദ്യം തോന്നിയത് അസൂയയാണ്. തനിക്ക് കംഫര്‍ട്ടബിളാണെന്ന് തോന്നുന്ന, ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നതോര്‍ത്ത്. അതിനു താഴോട്ടുള്ള കമന്റ്‌സ് വായിച്ചപ്പൊ ഒരു മറ്റുള്ളവരുടെ കാര്യത്തില്‍ തലയിടാനും അവരുടെ സ്വസ്ഥതയും സന്തോഷവും നശിപ്പിക്കാനും ഒരുളു്പുമില്ലാത്ത മലയാളിയുടെ തനിനിറവും കണ്ടു. ‘ഓട്ടോറിക്ഷ എത്ര പണിത് പെയിന്റടിച്ചാലും ബെന്‍സാവുമോ ‘ ‘ ഇതിന്റെയൊക്കെ മക്കളെ പറഞ്ഞാ മതി. അവര്‍ ഇതൊന്നും കാണുന്നില്ലേ ‘ ‘ ഈ പരട്ട തള്ള ചത്തില്ലേ? ‘ ‘ എഴീച്ച് പോ കിളവീ ‘ എന്ന് തുടങ്ങി സഭ്യതയുടെ അതിര്‍ വരമ്പുകളുടെയൊക്കെ ഒരുപാട് താഴെക്കിടക്കുന്ന, അവരുടെ ശരീരത്തെക്കുറിച്ച് അറയ്ക്കുന്ന ഭാഷയിലുള്ള കമന്റുകള്‍ വരെക്കാണാം.

അതിപ്പൊ അങ്ങനെയാണല്ലോ. ആണുങ്ങള്‍ക്ക് നര കയറിയാല്‍ അത് സാള്‍ട്ട് ആന്‍ഡ് പെപ്പറും പെണ്ണുങ്ങള്‍ക്കാണെങ്കില്‍ അമ്മച്ചി ലുക്കുമാവുന്ന കാലത്ത് അത് പ്രതീക്ഷിക്കണമല്ലോ. പുരുഷ നടന്മാരുടെ മേക് ഓവറുകളെ ആഘോഷിക്കുന്ന മലയാളി തന്നെയാണ് ഈ തോന്ന്യാസത്തിനു നില്‍ക്കുന്നതെന്നുള്ളത് വിരോധാഭാസം. അല്ല, ഇതിനിടയ്ക്ക് മക്കളെ അന്വേഷിക്കുന്നതെന്താണെന്ന് മനസിലാവുന്നില്ല. ഓ ആ ചേട്ടന്‍ മറ്റേ ടീമായിരിക്കും. ‘ ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി ‘.

അതനുസരിച്ച് സോഷ്യല്‍ മീഡിയയില്‍ കമന്റിടുന്ന ടീംസുണ്ട്. പിള്ളേരുടെയാ ഫോട്ടോഷൂട്ടെങ്കില്‍ അവന്‍ അപ്പനെയും അമ്മയെയും അന്വേഷിക്കും. യൗവനത്തില്‍ കെട്ടിച്ച് വിടത്തതിന്റെയാന്നോ കെട്ടിയോന്റെ കൈക്ക് എല്ലില്ലാഞ്ഞിട്ടാന്നോ ആയിരിക്കും കമന്റ്. ഹ. . .എത്ര കൃത്യമായിട്ട് ഫോളോ ചെയ്യുന്നു സംസ്‌കാരം. വര്‍ അത്തരം കമന്റുകള്‍ക്ക് നല്‍കിയ മറുപടിയാണെനിക്ക് ഇഷ്ടപ്പെട്ടത്. ‘ എന്നെ നന്നാക്കാന്‍ വരേണ്ട ‘ എന്ന്. . .അല്ലാതെപിന്നെ. പോയി പണി നോക്കാന്‍ പറയണം ന്ന്. ചിത്രങ്ങളെടുത്തത് ആതിര Athira Joy യാണ്. ഇന്‍സ്റ്റഗ്രാം profile ലിങ്കും എഫ്.ബിയുടെ ലിങ്കും കമന്റിലുണ്ട്

അതെ സമയം തനിക്ക് നേരെ സൈബര്‍ സദാചാരവാദികള്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി രാജനി ചാണ്ടിയും എത്തിയിരിക്കുകയാണ് . താന്‍ എന്ത് ചെയ്യണം എന്നുള്ളത് തന്റെ തീരുമാനമാണെന്നും 70 വയസ്സാകാറായി, എന്നുകരുതി ‘ഞാന്‍ പോയി ചാവണം’ എന്ന് പറയാന്‍ ആര്‍ക്കാണ് അവകാശമെന്നും രാജിനി ചാണ്ടി ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ചോദിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker