29.4 C
Kottayam
Sunday, June 14, 2026

ഭർത്താവ് മരിച്ചിട്ടും അഴിഞ്ഞാടുന്ന പെണ്ണ് ! തന്റെ ജീവന്റെ പാതിയെ നഷ്ടമായതും ലെെം ലെെറ്റിൽ സജീവമായ മുഖം;കാൻസർ വാർത്തയ്ക്ക് പിന്നാലെ രേണു സുധിക്ക് സോഷ്യൽ മീഡിയയുടെ കനത്ത പിന്തുണ; വേട്ടയാടിയവർ പശ്ചാത്താപത്തിൽ

Must read

തിരുവനന്തപുരം: മലയാളികളുടെ പ്രിയങ്കരനായ കലാകാരൻ കൊല്ലം സുധിയുടെ അകാല വിയോഗത്തിന് ശേഷം മലയാളി മനസ്സിനെ വീണ്ടും നോവിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. തനിക്ക് കാൻസർ രോഗം ബാധിച്ച വിവരം സുധിയുടെ ഭാര്യ രേണു തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ തുറന്നുപറഞ്ഞത്. രേണുവിന്റെ അസുഖ വിവരം അറിഞ്ഞ ഞെട്ടലിലാണ് ഇപ്പോൾ മലയാളികളും സിനിമാ-ടെലിവിഷൻ ലോകവും.

കഴിഞ്ഞ കുറച്ചു നാളുകളായി രേണുവിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ നിരവധി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഈ ചർച്ചകൾക്കെല്ലാം വിരാമമിട്ടുകൊണ്ടാണ് താൻ നേരിടുന്ന വലിയൊരു പ്രതിസന്ധിയെക്കുറിച്ച് അവർ വ്യക്തമാക്കിയത്. രോഗവിവരം പുറത്തുവന്നതോടെ മുൻപ് രേണുവിനെ സോഷ്യൽ മീഡിയയിൽ കടുത്ത ഭാഷയിൽ കുറ്റപ്പെടുത്തിയവർ പോലും ഇപ്പോൾ വലിയ വിഷമത്തിലും പശ്ചാത്താപത്തിലുമാണ്.

- Advertisement -

കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ രേണുവിന് നേരിടേണ്ടി വന്ന സൈബർ അധിക്ഷേപങ്ങളും വ്യക്തിഹത്യകളും ചെറുതല്ലായിരുന്നു. ഭർത്താവ് കൊല്ലം സുധിയുടെ പെട്ടെന്നുള്ള മരണം രേണുവിനെയും കുടുംബത്തെയും വലിയ സാമ്പത്തിക-മാനസിക തകർച്ചയിലേക്കാണ് തള്ളിവിട്ടത്. ആ സാഹചര്യത്തിലാണ് ജീവിതം വഴിമുട്ടാതിരിക്കാൻ ഫോട്ടോഷൂട്ടുകളും ആൽബങ്ങളുമായി രേണു വീണ്ടും ലൈം ലൈറ്റിൽ സജീവമാകാൻ തീരുമാനിച്ചത്.

- Advertisement -

തന്റെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനും സാമ്പത്തിക അരക്ഷിതാവസ്ഥയിൽ നിന്നും കുടുംബത്തെ പതിയെ കരകയറ്റാനുമുള്ള ഒരു സാധാരണക്കാരിയായ അമ്മയുടെ പോരാട്ടമായിരുന്നു അത്. കഠിനാധ്വാനത്തിലൂടെ അവർ പ്രതിസന്ധികളെ മറികടക്കാൻ ശ്രമിച്ചെങ്കിലും, നിർഭാഗ്യവശാൽ സോഷ്യൽ മീഡിയയിലെ ഒരു വിഭാഗത്തിന് ഇത് ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല.

- Advertisement -

രേണുവിന്റെ വളർച്ചയെയും അതിജീവനത്തെയും മോശം രീതിയിൽ ചിത്രീകരിക്കാനാണ് ചില റിയാക്ഷൻ വ്ലോഗർമാരും സൈബർ ഗ്രൂപ്പുകളും ശ്രമിച്ചത്. ദിനംപ്രതി എന്നോണം രേണുവിനെ വേട്ടയാടുകയും അവരുടെ വ്യക്തിജീവിതത്തെക്കുറിച്ച് അനാവശ്യ കഥകൾ മെനഞ്ഞുണ്ടാക്കി പ്രചരിപ്പിക്കുകയും ചെയ്തു. രേണുവിന്റെ കഴിഞ്ഞകാല ജീവിതത്തിലെ സംഭവങ്ങൾ പോലും വീണ്ടും വലിച്ചിഴച്ച് ചർച്ചയാക്കി റേറ്റിംഗ് കൂട്ടാനായിരുന്നു ഇവരുടെ ശ്രമം.

യുട്യൂബ് സബ്‌സ്‌ക്രിപ്ഷൻ വീഡിയോകളുടെ പേരിലും മോശം ഭാഷ ഉപയോഗിച്ച് വലിയ തോതിലുള്ള സൈബർ ആക്രമണമാണ് രേണുവിനെതിരെ അഴിച്ചുവിട്ടത്. സമൂഹത്തിൽ വലിയ സ്വാധീനമുള്ള ചില പ്രമുഖർ പോലും യാഥാർത്ഥ്യം മനസ്സിലാക്കാതെ രേണുവിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. എന്നാൽ, തനിക്കെതിരെ ഉയർന്ന കടുത്ത അധിക്ഷേപങ്ങളെയും പരിഹാസങ്ങളെയും അസാധാരണമായ മനക്കരുത്തോടെ നേരിട്ടാണ് രേണു മുന്നോട്ട് പോയത്.

എന്നാൽ ഇന്ന് കാൻസർ എന്ന മാരക രോഗത്തോട് രേണു പോരാടുകയാണെന്ന വാർത്ത പുറത്തുവന്നതോടെ സോഷ്യൽ മീഡിയയുടെ പ്രതികരണത്തിന്റെ സ്വഭാവം ആകെ മാറിയിരിക്കുകയാണ്. മുൻപ് രേണുവിനെ ക്രൂരമായി വിമർശിച്ചവർ പോലും ഇപ്പോൾ അവർക്ക് അനുകൂലമായും പിന്തുണയുമായും സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു. രേണുവിനും കുടുംബത്തിനുമുണ്ടായ അപമാനത്തിലും മാനസിക വിഷമത്തിലും വ്ലോഗർമാർ വഹിച്ച പങ്ക് വളരെ വലുതാണെന്ന തിരിച്ചറിവ് ഇപ്പോൾ പലർക്കുമുണ്ടായിട്ടുണ്ട്.

രേണുവിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പതിനായിരക്കണക്കിന് കമന്റുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വരുന്നത്. ഒരിക്കൽ പോലും അവരെ അനാവശ്യമായി കുറ്റപ്പെടുത്തിയിട്ടില്ല എന്നതിൽ ആശ്വാസം കണ്ടെത്തുന്നവരും, അവർ ജീവിതത്തിൽ കൂടുതൽ ഉയരങ്ങളിൽ എത്തണമെന്ന് ആഗ്രഹിച്ചിരുന്നവരുമാണ് ഭൂരിഭാഗവും. ഈ വലിയ പ്രതിസന്ധിയെയും അതിജീവിച്ച് അവർ നല്ല നിലയിൽ തിരിച്ചെത്തട്ടേ എന്നാണ് ആരാധകരുടെ പ്രാർത്ഥന.

പ്രത്യാശ നൽകുന്ന നിരവധി അനുഭവസ്ഥരുടെ വാക്കുകളും ഇതിനോടകം ശ്രദ്ധേയമായിട്ടുണ്ട്. “ഞാനും ഒരു കാൻസർ സർവൈവർ ആണ്, രോഗത്തിന്റെ രണ്ടാം ഘട്ടത്തിലായിരുന്നു (Second Stage) ഞാൻ. കൃത്യമായ ചികിത്സയിലൂടെ ഇപ്പോൾ എനിക്ക് യാതൊരു കുഴപ്പവുമില്ല. അതുപോലെ രേണുവിനും എല്ലാം ശരിയാകും, നിങ്ങളുടെ കൂടെ എല്ലാവരുടെയും പ്രാർത്ഥനയുണ്ട്, നീ ഒരിക്കലും തളരരുത്, ശക്തമായി തന്നെ ഇരിക്കണം,” എന്നാണ് ഒരു യുവതി കുറിച്ചത്.

രേണുവിന്റെ മാനസിക കരുത്തിനെ ഓർത്ത് തങ്ങൾക്ക് അഭിമാനമുണ്ടെന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നത്. “പരിഹസിച്ചവരും വേദനിപ്പിച്ചവരും എല്ലാവരും ഓർക്കുക, ഇത്രയേ ഉള്ളൂ മനുഷ്യൻ; ആരെയും മനഃപൂർവ്വം വേദനിപ്പിക്കാതിരിക്കുക, സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്,” എന്നുള്ള ഉപദേശങ്ങളും കമന്റുകളായി വരുന്നുണ്ട്. രോഗാവസ്ഥയിലും തളരാത്ത മനക്കരുത്തോടെ നിൽക്കുന്ന രേണുവിന് ദൈവത്തിന്റെ തുണയുണ്ടാകട്ടെ എന്നും എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നുമാണ് കേരളക്കര ഒന്നടങ്കം ആശംസിക്കുന്നത്.

അതേസമയം, കഴിഞ്ഞ ദിവസമാണ് തനിക്ക് കാൻസർ ആണെന്ന വിവരം ബിഗ് ബോസ് മുൻ താരവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ രേണു സുധി പങ്കുവെച്ചത്. രോഗം മൂന്നാം ഘട്ടത്തിന്റെ അവസാനത്തിലാണെന്നും ഉടൻ തന്നെ കീമോതെറാപ്പി ആരംഭിക്കുമെന്നും രേണു സുധി തന്നെയാണ് ആദ്യമായി തുറന്നുപറഞ്ഞത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രേണുവിന് ഗുരുതരമായ രോഗമാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരണങ്ങൾ നടന്നിരുന്നു. തുടക്കത്തിൽ ഇത് നിഷേധിച്ചിരുന്നെങ്കിലും, രോഗവിവരം വാസ്തവമാണെന്ന് കാണിച്ച് കേരള ഹോം ഡിസൈൻ ഗ്രൂപ്പ് സ്ഥാപകൻ ഫിറോസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ താരം മനസ്സ് തുറന്നത്.

തനിക്ക് രോഗം ബാധിച്ചതിനെക്കുറിച്ചും അത് മറച്ചുവെച്ചതിനെക്കുറിച്ചും രേണു സുധി പറയുന്നത് ഇങ്ങനെ: “എനിക്ക് കാൻസർ ആണ്. ഇത്രയും ദിവസം എന്നെ സ്നേഹിക്കുന്നവരിൽ നിന്ന് ഞാനിത് മറച്ചുവെച്ചു. പലരും കരുതുന്നത് ദുബായിൽ വെച്ചാണ് ഇത് സ്ഥിരീകരിച്ചത് എന്നാണ്, എന്നാൽ അങ്ങനെയല്ല. എനിക്ക് 15 വയസ്സുള്ളപ്പോഴാണ് ആദ്യമായി ബ്രെസ്റ്റിൽ ഒരു മുഴ ശ്രദ്ധയിൽ പെടുന്നത്. വേദനയില്ലാതിരുന്നതിനാൽ അന്ന് ഞാനത് കാര്യമാക്കിയില്ല, വീട്ടുകാരോടും പറഞ്ഞില്ല. പിന്നീട് ഡിപ്ലോമയ്ക്ക് പഠിക്കുമ്പോഴാണ് വീട്ടുകാർ ഇതറിയുന്നത്. അവർ കോട്ടയം മെഡിക്കൽ കോളേജിൽ കൊണ്ടുപോയി ബയോപ്സി ചെയ്തു. അന്ന് ഡോക്ടർ പറഞ്ഞത്, ഇപ്പോൾ പ്രശ്നമില്ലെങ്കിലും ഭാവിയിൽ ഇത് കാൻസർ ആകാൻ സാധ്യതയുണ്ടെന്നാണ്. എന്നാൽ ആ സമയത്ത് എനിക്ക് അപ്പൻഡിസൈറ്റിസ് ഓപ്പറേഷൻ കഴിഞ്ഞു നിൽക്കുകയായിരുന്നു. ആ വേദനയുടെ പേടി കാരണം പിന്നീട് ഞാൻ ശസ്ത്രക്രിയയ്ക്ക് മുതിർന്നില്ല, വീട്ടുകാരോട് ഒന്നും പറഞ്ഞതുമില്ല.”

തന്റെ കുറച്ച് സുഹൃത്തുക്കൾക്കും മാനേജർക്കും വീട്ടുകാർക്കും കസിൻസിനും മാത്രം അറിയാവുന്ന കാര്യമാണ് ഇപ്പോൾ എല്ലാവരുമായി പങ്കുവെക്കുന്നതെന്ന് രേണു പറഞ്ഞു. മുന്നോട്ട് ജീവിക്കണം എന്ന ഒറ്റ ചിന്ത മാത്രമാണ് ഇപ്പോൾ തനിയെ നയിക്കുന്നത്. ശരീരത്തിൽ വേദനയില്ലാത്ത മുഴകൾ കണ്ടാൽ പെൺകുട്ടികൾ അത് ഒട്ടും നിസ്സാരമായി കാണരുതെന്നും, വേദനയില്ലല്ലോ എന്ന് കരുതി വെച്ചുകൊണ്ടിരിക്കാതെ എത്രയും വേഗം ഡോക്ടറെ കണ്ട് പരിശോധിക്കണമെന്നും രേണു സുധി ഓർമ്മിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രക്താർബുദ ബാധിതനായ മൂന്ന് വയസ്സുകാരന് മരുന്നിന് പകരം ഫോർമാലിൻ കുത്തിവെച്ചു; ദാരുണാന്ത്യം, രണ്ട് നഴ്‌സുമാർക്ക് സസ്‌പെൻഷൻ

ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാൽ എയിംസ് (AIIMS) ആശുപത്രിയിൽ ചികിത്സയിലായിരുന്ന മൂന്ന് വയസ്സുകാരന്റെ മരണത്തിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്. രക്താർബുദത്തിന് (Leukemia) ചികിത്സയിലായിരുന്ന കുഞ്ഞിന്റെ ശരീരത്തിലേക്ക് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് മരുന്നിന് പകരം മാരകമായ 'ഫോർമാലിൻ' രാസവസ്തു...

അവധിക്ക് നാട്ടിലെത്തിയ പ്രവാസി യുവാവിനെ പെൺസുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: പെൺസുഹൃത്തിന്റെ പെരുമണ്ണയിലെ വാടകവീട്ടിലെത്തിയ യുവാവ് തൂങ്ങിമരിച്ചു. ബാലുശ്ശേരി പറമ്പിന്റെമുകളിൽ താമസിക്കുന്ന അറപ്പീടിക പേരാറ്റും പൊയിൽ കുഴിക്കാട്ട് ഷവാദ് അൻവർ (26) ആണ് മരിച്ചത്. പെരുമണ്ണ കൊല്ലക്കാംപറമ്പത്തെ വാടകവീട്ടിൽ വെള്ളിയാഴ്ച രാവിലെ 11.45-ഓടെയാണ്...

ഇറാനുമായി സമാധാന കരാർ ഞായറാഴ്ച, ഹോർമുസ് കടലിടുക്ക് എല്ലാവർക്കുമായി തുറക്കും: ട്രംപ്

വാഷിങ്ടൺ: ഇറാനുമായുള്ള ദീർഘകാല സംഘർഷം അവസാനിപ്പിക്കാനുള്ള സമാധാന കരാറിൽ ഞായറാഴ്ച ഒപ്പിടുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കരാർ ഒപ്പിട്ടാലുടൻ മാസങ്ങളായി തടസ്സപ്പെട്ടിരിക്കുന്ന ഹോർമുസ് കടലിടുക്ക് എല്ലാവർക്കുമായി തുറന്നുകൊടുക്കുമെന്നും ട്രൂത്തിലൂടെ ട്രംപ് വ്യക്തമാക്കി.ഇറാൻ ഭാവിയിൽ...

ബ്രസീലിനെ അടിമുടി വിറപ്പിച്ച് മൊറോക്കോ; സമനിലയുമായി തടിതപ്പി കാനറികൾ

ന്യൂയോർക്ക്: ലോകമെമ്പാടുമുള്ള ആരാധകർക്ക് ഹൃദയമിടിപ്പേറ്റിയ നിമിഷങ്ങൾ സമ്മാനിച്ച ഗ്രൂപ്പ് സിയിലെ മത്സരത്തിൽ മൊറോക്കോയോട് സമനിലയുമായി (1-1) രക്ഷപ്പെട്ട് മുൻ ചാമ്പ്യൻമാരായ ബ്രസീൽ. കാർലോസ് ആഞ്ചലോട്ടി അണിനിരത്തിയ വിനീഷ്യസ് ജൂനിയറും റഫീഞ്ഞ്യയും ലൂക്കാസ് പക്വേറ്റയും...

അവസാന നിമിഷത്തെ ഗോളിൽ സ്വിസ് പടയെ തളച്ച് ഖത്തർ; ലോകകപ്പ് ചരിത്രത്തിൽ ആദ്യ പോയിന്റുമായി ഏഷ്യൻ ചാമ്പ്യന്മാർ

സാൻഫ്രാൻസിസ്‌ ​:ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ബി പോരാട്ടത്തിൽ കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ മിന്നൽ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ അത്ഭുതക്കുതിപ്പ് നടത്തി. അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ ബേ ഏരിയ സ്റ്റേഡിയത്തിൽ വെച്ച്...

Popular this week