കളിക്കുന്നതിനിടെ മണ്ണെണ്ണ ഉള്ളില്‍ ചെന്ന് ഒന്നര വയസുകാരന്‍ മരിച്ചു

ഉദുമ: കളിക്കുന്നതിനിടെ മണ്ണെണ്ണ ഉള്ളില്‍ചെന്ന് ഒന്നര വയസുകാരന്‍ മരിച്ചു. ഉദുമ എരോലിലെ ദാസന്റെയും രേണുകയുടെയും ഏക മകന്‍ ഋതിക് ദാസാണ് മരിച്ചത്.

പെയിന്റിങ് ആവശ്യത്തിന് കൊണ്ടുവന്നതായിരുന്നു മണ്ണെണ്ണ. വീട്ടിന്റെ വരാന്തയില്‍ കളിക്കുന്നതിനിടെ അവശ നിലയില്‍ കണ്ടെത്തിയ കുഞ്ഞിന്റെ സമീപം മറിഞ്ഞ നിലയില്‍ മണ്ണെണ്ണക്കുപ്പിയും ഉണ്ടായിരുന്നു. ആദ്യം ഉദുമയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.

കളിക്കുന്നതിനിടെ കുട്ടി കുപ്പിയിലെ മണ്ണെണ്ണ കുടിച്ചതായാണ് സംശയിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News