KeralaNews

തൻ്റെ കയ്യിലുള്ളത് 8 ലക്ഷത്തിൻ്റെ പിസ്റ്റള്‍ 2.2 എം.എം കാലിബർ, ആനയെ വെടിവെച്ചിടാം, ഭാര്യ പറഞ്ഞത് ചെകോസ്ലോവക്യന്‍ പിസ്റ്റള്‍ ട്വല്‍വ് ബോറിനേക്കുറിച്ചെന്ന് പി.സി.ജോർജ്

കൊച്ചി: ഉഗ്ര പ്രഹര ശേഷിയുള്ള പിസ്റ്റള്‍ ഒരാളുടെ കൈവശം വരണമെങ്കില്‍ അതിന് പിന്നില്‍ ശക്തമായ ആരുടെയോ കൈകളുണ്ട്.

അതിനാല്‍ കോതമംഗലത്തെ കൊലയില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കുമ്ബോള്‍ പിസി ജോര്‍ജ് പറഞ്ഞത് ഇങ്ങനെയാണ്. തന്റെ പക്കലുള്ള ലൈസന്‍സുള്ള പിസ്റ്റള്‍ 2.2 എം.എം കാലിബറാണ്. ഇതിന് ഏകദേശം 8 ലക്ഷം രൂപയോളം വിലവരും. ഒരു ആനയെ വെടിവെച്ചിടാന്‍ ശക്തിയുള്ളതാണ് ഈ തോക്ക്. അങ്ങനെയുള്ളപ്പോള്‍ 7.62 എം.എം കാലിബര്‍ പിസ്റ്റളിന് വലിയ ശക്തിയാണ് ഉള്ളത്. നല്ല വിലയും ഉണ്ടാകും. ഇത്തരം പിസ്റ്റള്‍ യുവാവിന് ലഭിക്കണമെങ്കില്‍ ഒന്നുകില്‍ തീവ്രവാദ സംഘടനയുമായി ബന്ധം ഉണ്ടാകണം-പിസി ജോര്‍ജ് പറയുന്നു.

ഇപ്പോള്‍ ജോര്‍ജ് മറ്റൊരു തോക്കിന്റെ കാര്യം കൂടി സമ്മതിക്കുന്നു. അങ്ങനെ രണ്ട് പിസ്റ്റള്‍ ജോര്‍ജിന്റെ കൈയിലുണ്ട്. രണ്ടും ആരേയും വെടിവച്ചു കൊല്ലാനുള്ളതല്ല. സ്വയ രക്ഷയ്ക്കാണെന്നും പിസി ജോര്‍ജ് പറയുന്നു. ‘എന്റേല്‍ ഒന്നല്ല, രണ്ട് തോക്കുണ്ട്,കാണണോ എന്നാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പി.സി ജോര്‍ജ് ചോദിച്ചത്. ഇതിലൊന്ന് ഭാര്യയുടെ അച്ഛന്റെ റിവോള്‍വറാണെന്നും പിസി ജോര്‍ജ് പറയുന്നു. ഇതേ കാര്യം ഇന്നലെ പിസിയുടെ ഭാര്യയും പറഞ്ഞിരുന്നു. തന്റെ അപ്പന്റെ തോക്ക് വീട്ടിലുണ്ടെന്നായിരുന്നു വികാരത്തോടെ പിസിയുടെ ഭാര്യ പറഞ്ഞത്.

പിസിയുടെ ഭാര്യയ്‌ക്കെതിരായ കേസിനെ കുറിച്ച്‌ പ്രതികരിക്കുമ്ബോഴാണ് രണ്ട് തോക്കിനെ കുറിച്ച്‌ പിസി പറഞ്ഞത്. അവള്‍ക്കെതിരെ കേസെടുത്തുകൊണ്ടു പോകട്ടെ. തിരിച്ചു കൊണ്ടു വരണമെന്ന് മാത്രം. ചെകോസ്ലോവക്യന്‍ പിസ്റ്റള്‍. പിന്നെ ഒരെണ്ണം ട്വല്‍വ് ബോര്‍. അതും വീട്ടിലുണ്ട്. പിസി ജോര്‍ജ് എന്ന് പ്രതികരിച്ചത്. വീട്ടില്‍ തോക്കുണ്ടോ എന്ന ചോദ്യത്തോടാണ് പിസി ഈ പ്രതികരണങ്ങള്‍ നടത്തിയത്.

അതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ വെടിവെച്ച്‌ കൊല്ലണമെന്ന പരാമര്‍ശത്തെ തുടര്‍ന്ന് പി.സി ജോര്‍ജിന്റെ ഭാര്യ ഉഷ ജോര്‍ജിനെതിരെ പരാതി പൊലീസിന് കിട്ടി. കാസര്‍കോഡ് സ്വദേശിയായ ഹൈദര്‍ മധൂറാണ് ഉഷാ ജോര്‍ജിനെതിരെ വിദ്യാ നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇതില്‍ കേസെടുത്തേക്കും. ഉഷ ജോര്‍ജിനെതിരെ വധ ഭീഷണിക്ക് കേസെടുക്കണമെന്നാണ് പരാതി. പീഡന പരാതിയില്‍ പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ഉഷ ജോര്‍ജ് മുഖ്യമന്ത്രിയെ വെടിവെച്ചു കൊല്ലണമെന്ന പരാമര്‍ശം നടത്തിയത്.

പരാമര്‍ശത്തെ ഗൗരവത്തോടെ കാണണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു. പി.സി ജോര്‍ജിന്റെയും കുടുംബത്തിന്റെയും കൈവശമുള്ള തോക്കുകള്‍ കണ്ടു കെട്ടണമെന്ന് നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് നേതാവ് ജലീല്‍ പുനലൂരും ആവശ്യപ്പെട്ടു. ഉഷ ജോര്‍ജിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ?”ശരിക്കും പറഞ്ഞാല്‍ എനിക്കയാളെ വെടിവച്ച്‌ കൊല്ലണം. എന്റെ അപ്പന്റെ റിവോള്‍വര്‍ ഇവിടുണ്ട്. കുടുംബത്തെ തകര്‍ക്കുന്ന ഇയാളെ വെടിവച്ച്‌ കൊല്ലണം. സംഭവം അറിഞ്ഞുടനെ പുള്ളിയുടെ പെങ്ങന്മാരെ വിളിച്ചുപറഞ്ഞു. എല്ലാവരും വേദനിക്കുകയാണ്-പിസിയുടെ ഭാര്യ പറഞ്ഞു.

ഒരാഴ്ചയ്ക്കകം അയാള്‍ അനുഭവിക്കും. അനുഭവിച്ചേ തീരുള്ളു. ഞങ്ങളുടെ ശാപം പിന്നാലെയുണ്ട്. ഒരു നിരപരാധിയെ, ആ പുള്ളിക്ക് (പിസി ജോര്‍ജിന്) ഇത്രയും പ്രായമായി. ആ മനുഷ്യനെ പിടിച്ച്‌ ജയിലിലിടാമോ? അതും കേസെന്താ? പീഡനകേസ്.’ . അറസ്റ്റിലൂടെ പിണറായി രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുകയാണെന്നും ആസൂത്രിത നീക്കം നീക്കമാണിതെന്നും ഭീഷണിപ്പെടുത്തി ഒതുക്കാമെന്നാരും കരുതേണ്ടന്നും അവര്‍ പറഞ്ഞിരുന്നു.

തൊഴിലാളികള്‍ക്ക് നേരെ തോക്കുചൂണ്ടി പി.സി ജോര്‍ജ് എംഎല്‍എയുടെ ഭീഷണി എന്ന തരത്തില്‍ ഏതാനും വര്‍ഷം മുമ്ബ് പരാതി പൊലീസിന് കിട്ടിയിരുന്നു. ഇടുക്കി മുണ്ടക്കയം വെള്ളനാടി എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് നേരെയാണ് പിസി ജോര്‍ജ് തോക്ക് ചൂണ്ടിയത് എന്നായിരുന്നു ആക്ഷേപം. എന്നാല്‍ ഈ വിഷയത്തില്‍ നാട്ടുകാര്‍ പിസിയ്‌ക്കൊപ്പമായിരുന്നു. ഇതിനൊപ്പം ചില പൊതു പരിപാടികളിലും തോക്ക് പരിചയം നടത്തി പിസി ചര്‍ച്ചകളില്‍ എത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker