25.7 C
Kottayam
Monday, June 8, 2026

കൊറിയർ വഴി രാസലഹരി വരുത്തി: ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞൻ കൊച്ചിയിൽ പിടിയിൽ

Must read

കൊച്ചി: കൊറിയര്‍ വഴി രാസലഹരി വരുത്തിയ ആലപ്പുഴ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ (എന്‍.ഐ.വി) ശാസ്ത്രജ്ഞന്‍ ഡാന്‍സാഫ് സംഘത്തിന്റെ പിടിയില്‍. എന്‍.ഐ.വിയിലെ ടെക്‌നിക്കല്‍ ഓഫീസറായ മഹാരാഷ്ട്ര പൂനെ ഹവേലി സ്വദേശി പ്രസാദ് സര്‍ക്കാലെയെയാണ് (39) 3.630 എം.ഡി.എം.എയുമായി അറസ്റ്റിലായത്. ശനിയാഴ്ച വൈകിട്ട് എറണാകുളം ചേരാനല്ലൂര്‍ സിഗ്‌നല്‍ ജംഗ്ഷന് സമീപത്തെ കൊറിയര്‍ സ്ഥാപനത്തില്‍ നിന്ന് പാഴ്‌സല്‍ വാങ്ങി മടങ്ങുന്നതിനിടെ കൊച്ചി ഡാന്‍സാഫ് സംഘം ഇദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുക ആയിരുന്നു.

കൊറിയര്‍ കമ്പനിയുടെ ചേരാനെല്ലൂരിലെ പ്രധാന ഓഫീസില്‍ നിന്നാണ് ഇദ്ദേഹം കൊറിയര്‍ കൈപ്പറ്റിയത്. ആലപ്പുഴയിലെ മേല്‍വിലാസത്തിലാണ് പാഴ്‌സലെത്തിയത്. കൊറിയര്‍ മേല്‍വിലാസത്തിലെത്താന്‍ രണ്ടുദിവസം കാലതാമസം വരുന്നത് ഒഴിവാക്കാന്‍ ഇദ്ദേഹം നേരിട്ട് ഓഫീസില്‍ എത്തുകയായിരുന്നു. സംശയം തോന്നിയ കൊറിയര്‍ സ്ഥാപനത്തിലെ ജീവനക്കാരാണ് പൊലീസില്‍ അറിയിച്ചത്. സ്വന്തം ആവശ്യത്തിനായാണ് എം.ഡി.എം.എ കൊറിയറിലൂടെ എത്തിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു.

- Advertisement -

ഇന്ത്യയുടെ സ്വന്തം കൊവിഡ് വാക്‌സിന്‍ വികസിപ്പിക്കാന്‍ എന്‍.ഐ.വി രൂപീകരിച്ച ശാസ്ത്രസംഘത്തിലുള്‍പ്പെട്ടിരുന്ന ഉദ്യോഗസ്ഥനാണ്. ആലപ്പുഴ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ മികച്ച ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. 12 കൊല്ലമായി എന്‍.ഐ.വി ഉദ്യോഗസ്ഥനായ പ്രസാദ് സര്‍ക്കാലെ, ടെക്‌നിക്കല്‍ വിഭാഗത്തിലെ മികച്ച പ്രകടനത്തിന് നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. വാക്‌സിന്‍ വികസിപ്പിച്ചെടുത്തതുമായി ബന്ധപ്പെട്ടും അവാര്‍ഡുകള്‍ ലഭിച്ചു. ഇദ്ദേഹം നാളുകളായി രാസലഹരിക്ക് അടിമയാണ്. അറസ്റ്റ് വിവരം എന്‍.ഐ.വി അധികൃതരെ അറിയിച്ചതായി ചേരാനല്ലൂര്‍ പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

- Advertisement -

A 39-year-old technical officer and scientist at the National Institute of Virology (NIV) in Alappuzha was arrested by the Kochi Dansaf team with 3.630 grams of MDMA. The accused, Prasad Sarkale, a native of Pune, Maharashtra, was caught while returning with the drug parcel from a courier agency near Cheranallur signal junction in Ernakulam. The police have launched a comprehensive investigation into the incident to uncover the inter-state drug network associated with the official.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മെഡിക്കൽ കോളേജിൽ പ്രസവത്തിന് പിന്നാലെ നവജാത ശിശുവിന്റെ കൈ ഒടിഞ്ഞു; ചികിത്സ നൽകിയത് ഒൻപത് മണിക്കൂർ വൈകി

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ പ്രസവത്തിന് പിന്നാലെ കൈയ്യോടിഞ്ഞ നവജാത ശിശുവിന് ചികിത്സ ലഭിച്ചത് ഒന്‍പത് മണിക്കൂര്‍ വൈകി. കക്കോടി ഒറ്റത്തെങ്ങ് ഐ സി സുജിന്‍ വി ആര്‍ അമല ദമ്പതികളുടെ കുഞ്ഞിനാണ് മാതൃശിശു...

കുസാറ്റ് ജോയിന്റ് രജിസ്ട്രാര്‍ ഷോക്കേറ്റ് മരിച്ചു; ഷോക്കേറ്റത് വീട്ടു പറമ്പില്‍ കൃഷിയാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന മോട്ടോറില്‍ നിന്ന്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ജോയിന്റ് രജിസ്ട്രാര്‍ ഷോക്കേറ്റ് മരിച്ചു. മുഹമ്മദ് സലിം ടി.ബി. (54) ആണ് ഇടപ്പള്ളിയിലുള്ള തന്റെ വീട്ടുപറമ്പില്‍ വെച്ച് ഷോക്കേറ്റ് മരിച്ചത്. പറമ്പില്‍ കൃഷിയാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന മോട്ടോറില്‍...

നന്ദി ഡാർലിങ്” ‘മതി, ഇത് ഇവിടെ അവസാനിപ്പിക്കാം’: മൈക്ക് ഊരി എറിഞ്ഞു; അഭിമുഖം പാതിവഴിയിൽ ഉപേക്ഷിച്ച് ട്രംപ്

വാഷിങ്ടൻ:യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും എൻബിസി അവതാരക ക്രിസ്റ്റൻ വെൽക്കറും തമ്മിലുള്ള അഭിമുഖം കടുത്ത വാക്കേറ്റത്തിൽ കലാശിച്ചു. കലിഫോർണിയയിലെ തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചോദ്യത്തിന് പിന്നാലെയാണ് ട്രംപ് ക്ഷുഭിതനായത്. മൈക്രോഫോൺ ഊരി നിലത്തേക്ക് എറിഞ്ഞാണ്...

മമതക്ക് വീണ്ടും തിരിച്ചടി, പാർട്ടി ആസ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് ഉടമ; പോലീസ് സഹായം തേടി

കൊൽക്കത്ത: കൊൽക്കത്തയിലെ തൃണമൂൽ കോൺഗ്രസ് ആസ്ഥാനം ഒഴിപ്പിക്കാൻ പോലീസ് സഹായം തേടി കെട്ടിട ഉടമ. പാർട്ടിയുമായുള്ള കരാറിന്റെ കാലാവധി 2025ൽ കഴിഞ്ഞുവെന്ന് കെട്ടിട ഉടമ മോണ്ടു സാഹ പറഞ്ഞു. മേയ് നാലിലെ തിരഞ്ഞെടുപ്പിന് പിന്നാലെ...

പശ്ചിമേഷ്യ വീണ്ടും യുദ്ധത്തിലേക്ക്;ഇറാനിൽ ഇസ്രയേലിന്റെ വൻ വ്യോമാക്രമണം, ടെഹ്റാനിലും ഇസ്ഫഹാനിലും ശക്തമായ സ്ഫോടനങ്ങൾ

ടെഹ്റാൻ/ജെറുസലേം: വീണ്ടുമൊരു യുദ്ധത്തിന്റെ കാഹളവുമായി ഇറാനിൽ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രയേൽ. ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് തിരിച്ചടിയായാണ്‌ മൂന്നിടങ്ങളിൽ ഇസ്രയേൽ സൈന്യം ശക്തമായ വ്യോമാക്രമണം നടത്തിയത്. പടിഞ്ഞാറൻ, മധ്യ ഇറാനിലെ സൈനിക...

Popular this week