കുസാറ്റ് ജോയിന്റ് രജിസ്ട്രാര്‍ ഷോക്കേറ്റ് മരിച്ചു; ഷോക്കേറ്റത് വീട്ടു പറമ്പില്‍ കൃഷിയാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന മോട്ടോറില്‍ നിന്ന്

കുസാറ്റ് ജോയിന്റ് രജിസ്ട്രാര്‍ ഷോക്കേറ്റ് മരിച്ചു; ഷോക്കേറ്റത് വീട്ടു പറമ്പില്‍ കൃഷിയാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന മോട്ടോറില്‍ നിന്ന്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ജോയിന്റ് രജിസ്ട്രാര്‍ ഷോക്കേറ്റ് മരിച്ചു. മുഹമ്മദ് സലിം ടി.ബി. (54) ആണ് ഇടപ്പള്ളിയിലുള്ള തന്റെ വീട്ടുപറമ്പില്‍ വെച്ച് ഷോക്കേറ്റ് മരിച്ചത്. പറമ്പില്‍ കൃഷിയാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന മോട്ടോറില്‍ നിന്നാണ് ഇദ്ദേഹത്തിന് ഷോക്കേറ്റതെന്നാണ് കരുതുന്നത്. ഉടന്‍ തന്നെ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായല്ല. സലിമിന്റെ മൃതദേഹം നിലവില്‍ എറണാകുളം അമൃത ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.

ഇന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തും. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുന്ന മൃതദേഹത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ നാളെ നടക്കും. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ മുഹമ്മദ് സലിമിന്റെ അപ്രതീക്ഷിത വിയോഗം സര്‍വകലാശാലാ വൃത്തങ്ങളിലും ഇടപ്പള്ളിയിലെ പ്രാദേശിക ജനങ്ങക്കിടയിലും വലിയ നടുക്കമാണുണ്ടാക്കിയിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരികയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News