25.7 C
Kottayam
Monday, June 8, 2026

മെഡിക്കൽ കോളേജിൽ പ്രസവത്തിന് പിന്നാലെ നവജാത ശിശുവിന്റെ കൈ ഒടിഞ്ഞു; ചികിത്സ നൽകിയത് ഒൻപത് മണിക്കൂർ വൈകി

Must read

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ പ്രസവത്തിന് പിന്നാലെ കൈയ്യോടിഞ്ഞ നവജാത ശിശുവിന് ചികിത്സ ലഭിച്ചത് ഒന്‍പത് മണിക്കൂര്‍ വൈകി. കക്കോടി ഒറ്റത്തെങ്ങ് ഐ സി സുജിന്‍ വി ആര്‍ അമല ദമ്പതികളുടെ കുഞ്ഞിനാണ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ നടന്ന പ്രസവത്തില്‍ കൈയൊടിഞ്ഞിട്ടും ചികിത്സ ലഭിക്കാതിരുന്നത്. മെയ് 14നാണ് പ്രസവം നടന്നത്. അപ്പോള്‍ കുഞ്ഞിന് 3.35 കിലോ തൂക്കമുണ്ടായിരുന്നു. പ്രസവത്തിലെ സങ്കീര്‍ണതയെ തുടര്‍ന്ന് കൈ ഒടിഞ്ഞെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വേദന കൊണ്ട് കുഞ്ഞ് കരഞ്ഞിട്ടും ചികിത്സ ലഭിച്ചില്ല.

പകല്‍ ഒന്നിന് നടന്ന പ്രസവത്തിന് പിന്നാലെ കുഞ്ഞിനെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. രാത്രി എട്ടോടെയാണ് എക്‌സ്‌റേ എടുത്ത് കൈക്ക് ഒടിവുണ്ടെന്ന് സ്ഥിരീകരിക്കുന്നത്. കുട്ടി വേദന കൊണ്ട് കരഞ്ഞിട്ടും അടുത്ത ദിവസമാണ് പ്ലാസ്റ്റര്‍ ഇടാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായത്. 17ന് പകല്‍ 12.30ന് അമ്മ കുഞ്ഞിന് പാല് കൊടുക്കാന്‍ വേണ്ടി പോയപ്പോള്‍ കൈയിലെ പ്ലാസ്റ്റര്‍ അഴിഞ്ഞുവീണു. ആ സമയം മുതല്‍ വേദന സഹിക്കാന്‍ കഴിയാതെ കുട്ടി വീണ്ടും അലറിക്കരയാന്‍ തുടങ്ങി.

- Advertisement -

- Advertisement -

കണ്ടുനില്‍ക്കാന്‍ കഴിയാതെ കുഞ്ഞിന്റെ ബന്ധുക്കള്‍ പലതവണ ഡോക്ടറെ കണ്ട് വിവരം പറഞ്ഞെങ്കിലും ആരും നോക്കിയില്ല. അസ്ഥിരോഗ വിഭാഗത്തില്‍നിന്ന് ഡോക്ടര്‍ ഉടന്‍ വരും എന്ന മറുപടിയല്ലാതെ രാത്രി ഒമ്പതായിട്ടും ഡോക്ടര്‍ എത്തിയില്ല. ഇതോടെ വീട്ടുകാര്‍ ഡിസ്ചാര്‍ജ് വാങ്ങി സ്വകാര്യ ആശുപത്രിയിലേക്ക് പോകുകയായിരുന്നു. അവിടെ ബാന്‍ഡേജ് ഇട്ടതിനുശേഷമാണ് കുഞ്ഞ് കരച്ചില്‍ നിര്‍ത്തിയത്. 22 വരെ ബാന്‍ഡേജ് ഇടണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. കുഞ്ഞിന്റെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ചൈല്‍ഡ് ഹെല്‍പ്പ്ലൈനും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്.

A newborn baby suffered a broken arm during delivery at the Kozhikode Medical College Maternal and Child Health Center, and medical treatment was allegedly delayed for nine hours. The baby, born to Sujin V R and Amala from Kakkodi on May 14, suffered the fracture due to delivery complications. Despite the baby crying continuously in severe pain, the hospital authorities delayed the essential treatment, leading to strong protests from the family.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കൊറിയർ വഴി രാസലഹരി വരുത്തി: ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞൻ കൊച്ചിയിൽ പിടിയിൽ

കൊച്ചി: കൊറിയര്‍ വഴി രാസലഹരി വരുത്തിയ ആലപ്പുഴ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ (എന്‍.ഐ.വി) ശാസ്ത്രജ്ഞന്‍ ഡാന്‍സാഫ് സംഘത്തിന്റെ പിടിയില്‍. എന്‍.ഐ.വിയിലെ ടെക്‌നിക്കല്‍ ഓഫീസറായ മഹാരാഷ്ട്ര പൂനെ ഹവേലി സ്വദേശി പ്രസാദ് സര്‍ക്കാലെയെയാണ് (39)...

കുസാറ്റ് ജോയിന്റ് രജിസ്ട്രാര്‍ ഷോക്കേറ്റ് മരിച്ചു; ഷോക്കേറ്റത് വീട്ടു പറമ്പില്‍ കൃഷിയാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന മോട്ടോറില്‍ നിന്ന്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ജോയിന്റ് രജിസ്ട്രാര്‍ ഷോക്കേറ്റ് മരിച്ചു. മുഹമ്മദ് സലിം ടി.ബി. (54) ആണ് ഇടപ്പള്ളിയിലുള്ള തന്റെ വീട്ടുപറമ്പില്‍ വെച്ച് ഷോക്കേറ്റ് മരിച്ചത്. പറമ്പില്‍ കൃഷിയാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന മോട്ടോറില്‍...

നന്ദി ഡാർലിങ്” ‘മതി, ഇത് ഇവിടെ അവസാനിപ്പിക്കാം’: മൈക്ക് ഊരി എറിഞ്ഞു; അഭിമുഖം പാതിവഴിയിൽ ഉപേക്ഷിച്ച് ട്രംപ്

വാഷിങ്ടൻ:യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും എൻബിസി അവതാരക ക്രിസ്റ്റൻ വെൽക്കറും തമ്മിലുള്ള അഭിമുഖം കടുത്ത വാക്കേറ്റത്തിൽ കലാശിച്ചു. കലിഫോർണിയയിലെ തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചോദ്യത്തിന് പിന്നാലെയാണ് ട്രംപ് ക്ഷുഭിതനായത്. മൈക്രോഫോൺ ഊരി നിലത്തേക്ക് എറിഞ്ഞാണ്...

മമതക്ക് വീണ്ടും തിരിച്ചടി, പാർട്ടി ആസ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് ഉടമ; പോലീസ് സഹായം തേടി

കൊൽക്കത്ത: കൊൽക്കത്തയിലെ തൃണമൂൽ കോൺഗ്രസ് ആസ്ഥാനം ഒഴിപ്പിക്കാൻ പോലീസ് സഹായം തേടി കെട്ടിട ഉടമ. പാർട്ടിയുമായുള്ള കരാറിന്റെ കാലാവധി 2025ൽ കഴിഞ്ഞുവെന്ന് കെട്ടിട ഉടമ മോണ്ടു സാഹ പറഞ്ഞു. മേയ് നാലിലെ തിരഞ്ഞെടുപ്പിന് പിന്നാലെ...

പശ്ചിമേഷ്യ വീണ്ടും യുദ്ധത്തിലേക്ക്;ഇറാനിൽ ഇസ്രയേലിന്റെ വൻ വ്യോമാക്രമണം, ടെഹ്റാനിലും ഇസ്ഫഹാനിലും ശക്തമായ സ്ഫോടനങ്ങൾ

ടെഹ്റാൻ/ജെറുസലേം: വീണ്ടുമൊരു യുദ്ധത്തിന്റെ കാഹളവുമായി ഇറാനിൽ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രയേൽ. ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് തിരിച്ചടിയായാണ്‌ മൂന്നിടങ്ങളിൽ ഇസ്രയേൽ സൈന്യം ശക്തമായ വ്യോമാക്രമണം നടത്തിയത്. പടിഞ്ഞാറൻ, മധ്യ ഇറാനിലെ സൈനിക...

Popular this week