25.7 C
Kottayam
Monday, June 8, 2026

മമതക്ക് വീണ്ടും തിരിച്ചടി, പാർട്ടി ആസ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് ഉടമ; പോലീസ് സഹായം തേടി

Must read

കൊൽക്കത്ത: കൊൽക്കത്തയിലെ തൃണമൂൽ കോൺഗ്രസ് ആസ്ഥാനം ഒഴിപ്പിക്കാൻ പോലീസ് സഹായം തേടി കെട്ടിട ഉടമ. പാർട്ടിയുമായുള്ള കരാറിന്റെ കാലാവധി 2025ൽ കഴിഞ്ഞുവെന്ന് കെട്ടിട ഉടമ മോണ്ടു സാഹ പറഞ്ഞു. മേയ് നാലിലെ തിരഞ്ഞെടുപ്പിന് പിന്നാലെ തൃണമൂൽ കോൺഗ്രസിനെ പ്രതിസന്ധികളോരോന്ന് വിടാതെ പിന്തുടരുകയാണ്. എംഎൽഎമാരിൽ ഭൂരിഭാഗം പേരും വിമതസഖ്യത്തിലേക്ക് പോയതിന് പിന്നാലെ എംപിമാരുടെ കാര്യത്തിലും ആശങ്ക ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പാർട്ടിയുടെ ദേശീയ ആസ്ഥാനമായി നിലവിൽ പ്രവർത്തിക്കുന്ന കെട്ടിടം ഒഴിയണമെന്നാവശ്യപ്പെട്ട് കെട്ടിട ഉടമ പോലീസിനെ സമീപിച്ചിരിക്കുന്നത്.

2022ലാണ് പാർട്ടി ആസ്ഥാനം പ്രവർത്തിക്കുന്ന കെട്ടിടം ടിഎംസി വാടകയ്ക്ക് എടുക്കുന്നത്. ഇതിന് മുമ്പ് ഈ കെട്ടിടം കൊൽക്കത്തയിലെ പ്രശസ്തമായ ഒരു ഹോട്ടലായിരുന്നു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിലേയും 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ വാർ റൂം അടക്കം ഈ കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. അടിയന്തരമായി കെട്ടിടം ഒഴിപ്പിക്കണമെന്നാണ് ഉടമയുടെ ആവശ്യം.

2022ന് മുമ്പ് തൃണമൂൽ ഭവൻ എന്ന കെട്ടിടത്തിലായിരുന്നു പാർട്ടി ആസ്ഥാനം പ്രവർത്തിച്ചിരുന്നത്. എന്നാൽ അറ്റകുറ്റപണികൾ നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ കെട്ടിടത്തിലേക്ക് മാറിയത്. എന്നാൽ 2022ന് മുമ്പ് പ്രവർത്തിച്ചിരുന്ന തൃണമൂൽ ഭവനും ഒഴിയണമെന്നാവശ്യപ്പെട്ട് പശ്ചിമ ബംഗാളിലെ എംഎൽഎയും രംഗത്തെത്തിയിട്ടുണ്ട്. തന്റെ കുടുംബത്തിന്റെ പേരിലാണ് കെട്ടിടം ഉള്ളത്. മമത ബാനർജി അടിയന്തരമായി കെട്ടിടം ഒഴിയണമെന്നാണ് ആവശ്യം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നന്ദി ഡാർലിങ്” ‘മതി, ഇത് ഇവിടെ അവസാനിപ്പിക്കാം’: മൈക്ക് ഊരി എറിഞ്ഞു; അഭിമുഖം പാതിവഴിയിൽ ഉപേക്ഷിച്ച് ട്രംപ്

വാഷിങ്ടൻ:യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും എൻബിസി അവതാരക ക്രിസ്റ്റൻ വെൽക്കറും തമ്മിലുള്ള അഭിമുഖം കടുത്ത വാക്കേറ്റത്തിൽ കലാശിച്ചു. കലിഫോർണിയയിലെ തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചോദ്യത്തിന് പിന്നാലെയാണ് ട്രംപ് ക്ഷുഭിതനായത്. മൈക്രോഫോൺ ഊരി നിലത്തേക്ക് എറിഞ്ഞാണ്...

പശ്ചിമേഷ്യ വീണ്ടും യുദ്ധത്തിലേക്ക്;ഇറാനിൽ ഇസ്രയേലിന്റെ വൻ വ്യോമാക്രമണം, ടെഹ്റാനിലും ഇസ്ഫഹാനിലും ശക്തമായ സ്ഫോടനങ്ങൾ

ടെഹ്റാൻ/ജെറുസലേം: വീണ്ടുമൊരു യുദ്ധത്തിന്റെ കാഹളവുമായി ഇറാനിൽ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രയേൽ. ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് തിരിച്ചടിയായാണ്‌ മൂന്നിടങ്ങളിൽ ഇസ്രയേൽ സൈന്യം ശക്തമായ വ്യോമാക്രമണം നടത്തിയത്. പടിഞ്ഞാറൻ, മധ്യ ഇറാനിലെ സൈനിക...

ഫിലിപ്പീൻസിൽ അതിശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

മനില: തെക്കൻ ഫിലിപ്പീൻസിലെ മിൻഡാനാവോ തീരത്ത് തിങ്കളാഴ്ച അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഇതിനെത്തുടർന്ന് ഫിലിപ്പീൻസിലും ഇൻഡൊനേഷ്യയിലും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഭൂചലനത്തിന്റെ തീവ്രത സംബന്ധിച്ച് വിവിധ ഏജൻസികൾ വ്യത്യസ്ത കണക്കുകളാണ് നൽകുന്നത്. ജർമ്മൻ...

വെടിനിർത്തലിന് പിന്നാലെ ബെയ്റൂട്ടിൽ ശക്തമായ സ്ഫോടനങ്ങൾ; ഹിസ്ബുള്ള താവളങ്ങളിൽ ഇസ്രയേൽ ആക്രമണം

ബെയ്റൂത്ത്: ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിന്റെ തെക്കൻ പ്രദേശത്തുള്ള ഹിസ്ബുള്ള ആസ്ഥാനത്ത് വ്യോമാക്രമണം നടത്തി ഇസ്രയേൽ സൈന്യം. താൽക്കാലിക വെടിനിർത്തൽ കരാർ പ്രാബല്യത്തിൽവന്ന് ദിവസങ്ങൾക്കകമാണ് ഇസ്രയേലിന്റെ ആക്രമണം. ഇസ്രയേലിന് നേരെ ഹിസ്ബുള്ള നടത്തിയ ആക്രമണത്തിന്...

മുബൈയില്‍ സംഗീത നിശയ്ക്കിടെ കുഴഞ്ഞുവീണ നിയമവിദ്യാര്‍ഥി മരിച്ചു; പെണ്‍സുഹൃത്തും ആശുപത്രിയിൽ

മുംബൈ: മുംബൈ വര്‍ളിയിലെ എന്‍.എസ്.സി.ഐ (NSCI) ഡോമില്‍ ശനിയാഴ്ച വൈകുന്നേരം നടന്ന ടെക്‌നോ മ്യൂസിക് സംഗീത നിശയ്ക്കിടെ 28-കാരനായ നിയമവിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. മാഹിം സ്വദേശിയായ വൃഷഭ് ഗാംഗുര്‍ഡെയാണ് മരിച്ചത്. പരിപാടിക്കിടെ ഒപ്പമുണ്ടായിരുന്ന...

Popular this week