‘പച്ച ലൈറ്റ്’ ഇനി എപ്പോഴും കത്തിക്കിടക്കില്ല,മാറ്റവുമായി വാട്സ് ആപ്പ്
സാന്‍ഫ്രാന്‍സിസ്കോ: വാട്സ്‌ആപ് വര്‍ഷങ്ങളായി സ്വകാര്യതയെ അടിസ്ഥാനമാക്കിയുള്ള നിരവധി സവിശേഷതകള്‍ അവതരിപ്പിച്ചിട്ടുണ്ട്.
ചില കോണ്‍ടാക്റ്റുകളില്‍ നിന്നോ എല്ലാ കോണ്‍ടാക്റ്റുകളില്‍ നിന്നോ നിങ്ങളുടെ പ്രൊഫൈല്‍ ഫോടോ മറയ്ക്കാന്‍, സന്ദേശങ്ങളുടെ ബ്ലൂ ടിക് ഒഴിവാക്കാന്‍ മുതല്‍ നിരവധി സ്വകാര്യത ഫീചറുകള്‍ വാട്സ്‌ആപ് അവതരിപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും, വാട്സ്‌ആപിന്റെ ഒരു കാര്യം മാത്രം വളരെക്കാലമായി മാറിയിട്ടില്ല, അത് നിങ്ങള്‍ ആപ് തുറന്ന് ഉപയോഗിക്കുമ്ബോഴെല്ലാം നിങ്ങളുടെ പേരിന്/നമ്ബറിന് കീഴില്‍ ദൃശ്യമാകുന്ന ‘ഓണ്‍ലൈന്‍ (Online)’ സൂചകമാണ്.
ഇപ്പോള്‍, വാട്സ്‌ആപ് അക്കാര്യത്തില്‍ മാറ്റത്തിനായി പ്രവര്‍ത്തിക്കുകയാണെന്നാണ് റിപോര്‍ട്. ഉടന്‍ തന്നെ ആപില്‍ ഒരു മാറ്റം വരുത്തിയേക്കാം, ‘ഓണ്‍ലൈന്‍’ സ്റ്റാറ്റസ് സൂചകം പൂര്‍ണമായും ഓഫാക്കാന്‍ നിങ്ങളെ അനുവദിക്കുമെന്നാണ് വിവരം. നിങ്ങള്‍ക്ക് ആപ് തുറന്നിരിക്കുന്നത് എല്ലാവരും അറിയുമെന്ന പേടി ഇനി വേണ്ടിവരില്ല. ഉപയോക്താക്കള്‍ക്ക് അവരുടെ ‘ഓണ്‍ലൈന്‍’ സ്റ്റാറ്റസ് ആര്‍ക്കൊക്കെ കാണാനാകുമെന്നതില്‍ നിയന്ത്രണം നല്‍കുന്ന ഒരു സവിശേഷതയാണ് വരികയെന്ന് വാട്സ്‌ആപിന്റെ പുതിയ സവിശേഷതകള്‍ ട്രാക് ചെയ്യുന്ന WABetaInfo റിപോര്‍ട് ചെയ്യുന്നു.
ആദ്യഘട്ടത്തില്‍ ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഈ ഫീചര്‍ ലഭ്യമാകുമെന്നാണ് അറിയുന്നത്. പിന്നീട് ആന്‍ഡ്രോയിഡ്, ഡെസ്‌ക്‌ടോപ് ഉപയോക്താക്കള്‍ക്കും ഫീചര്‍ ലഭ്യമാകുമെന്ന് റിപോര്‍ട് പറയുന്നു. ഈ ഫീചര്‍ നിലവില്‍ വികസന ഘട്ടത്തിലാണെന്നതിനാല്‍ ഇത് എത്താന്‍ എത്ര സമയമെടുക്കുമെന്ന് പറയാനാവില്ല. നിലവില്‍, ഉപയോക്താക്കള്‍ക്ക് അവരുടെ ‘ലാസ്റ്റ് സീന്‍’ വിവരങ്ങള്‍ കോണ്‍ടാക്റ്റുകള്‍ക്കോ ചില ആളുകള്‍ക്കോ അല്ലെങ്കില്‍ ആരുമായും കാണാതിരിക്കാനോ തെരഞ്ഞെടുക്കാം. ഇതിന് സമാനമായിരിക്കും ‘ഓണ്‍ലൈന്‍’ കാര്യത്തിലും ഉണ്ടാവുകയെന്നാണ് റിപോര്‍ട്.