‘തന്നോട് മറ്റൊരു വിവാഹം കഴിക്കാൻ ഖുശ്‌ബു പറഞ്ഞു’സുന്ദർ സിയുടെ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തൽ

ചെന്നൈ:’അരമനൈ’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിൽ സുന്ദർ സി ഭാര്യയും നടിയുമായ ഖുശ്ബുവിനെക്കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു.

‘ഇതുവരെ ആരോടും പറയാത്ത കാര്യങ്ങളാണിത്. വിവാഹത്തിന് മുൻപ് കുറച്ചുകാലം ഖുശ്ബുവിന് സുഖമില്ലായിരുന്നു. ഒരിക്കലും ഒരു കുഞ്ഞിന് ജന്മം കൊടുക്കാൻ കഴിയില്ലെന്നായിരുന്നു അവളോട് ഡോക്ടർ പറഞ്ഞത്. ഇത് അറിഞ്ഞതോടെ എന്നോട് മറ്റൊരാളെ വിവാഹം കഴിക്കണമെന്ന് അവൾ ആവശ്യപ്പെട്ടു. പക്ഷേ ഞാൻ അവളെയായിരിക്കും വിവാഹം കഴിക്കുന്നതെന്ന് എനിക്കറിയാമായിരുന്നു. മക്കൾ ഇല്ലാത്ത ഒരു ജീവിതത്തിന് ഞാൻ തയ്യാറായിരുന്നു. പക്ഷേ ദൈവത്തിന്റെ വിധി മറ്റൊന്നായിരുന്നു. ഞങ്ങൾക്കിപ്പോൾ രണ്ട് മാലാഖമാരുണ്ട്.

അവൾ എല്ലാ കാര്യങ്ങളും ആളുകളോട് തുറന്നുപറയും. എപ്പോഴും അങ്ങനെയാണ്. പക്ഷേ ഞാൻ ഒരു സ്വകാര്യവ്യക്തിയാണ്. അവൾ ഹൈപ്പർ ആക്ടീവും അവൾ എന്റെ വിപരീത ധ്രുവമാണ്. ഒരു പോയിന്റ് കഴിഞ്ഞപ്പോൾ ഞാനും അങ്ങനെയായി. ഇപ്പോൾ എന്റെ ജീവിതം മുഴുവൻ ഒരു തുറന്ന പുസ്തകംപോലെയാണ്’- സുന്ദർ പറഞ്ഞു.

1995ൽ ‘മുറൈ മാമൻ’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് സുന്ദറും ഖുശ്ബുവും അടുപ്പത്തിലാകുന്നത്. 2000ൽ ആയിരുന്നു ഇരുവരുടെയും വിവാഹം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News