26.5 C
Kottayam
Thursday, April 25, 2024

പിതാവിൻറെ മരണവാർത്ത പത്രത്തിൽ കൊടുക്കാൻ പോലും പണമില്ലാത്ത അവസ്ഥയുണ്ടായിരുന്നു. മലയാള സിനിമയിലെ ആ പ്രമുഖ വ്യക്തിയോട് പണം കടം ചോദിച്ചുവെങ്കിലും അദ്ദേഹം തന്നില്ല. ജീവിതത്തിലെ ദുഃഖത്തെക്കുറിച്ച് തുറന്നു പറഞ്ഞു കുഞ്ചാക്കോ ബോബൻ

Must read

കൊച്ചി: മലയാളികളുടെ പ്രിയ നടന്മാരിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹം സിനിമയിൽ അരങ്ങേറുന്നത്. ആദ്യത്തെ ചിത്രം തന്നെ സൂപ്പർ ഹിറ്റ് ആവുകയും ചെയ്തു. പിന്നീട് കുറേക്കാലം മലയാളത്തിൽ സജീവമായിരുന്നു കുഞ്ചാക്കോ ബോബൻ.

ഇതിനിടയിൽ സിനിമയിൽ നിന്നും താരം ഇടവേള എടുക്കുകയുണ്ടായി. പിന്നീട് കുറച്ചു കഴിഞ്ഞാണ് സിനിമയിലേക്ക് താരം തിരികെ വന്നത്. തിരിച്ചുവരവിൽ തന്നിലെ നടനെ മിനുക്കി എടുത്തിരുന്നു കുഞ്ചാക്കോ ബോബൻ. തിരക്കഥകൾ കൃത്യമായി തിരഞ്ഞെടുത്തു അദ്ദേഹം സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. കൂടുതൽ വ്യത്യസ്തമായ റോളുകൾ ചെയ്യാൻ കുഞ്ചാക്കോ ബോബൻ ശ്രമിച്ചു.

ഇതിൻറെ ഫലം എന്നോണം പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് താരത്തെ സ്വീകരിച്ചത്. താരം നായകനായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ‘ ന്നാ താൻ കേസ് കൊട്.’ മികച്ച പ്രതികരണം നേടി തീയേറ്ററുകളിൽ നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുകയാണ് ചിത്രം. ഇതിനിടയിൽ പണ്ട് നേരിടേണ്ടി വന്ന പ്രതിസന്ധിയെ കുറിച്ച് താരം പറഞ്ഞ ചില കാര്യങ്ങൾ ശ്രദ്ധ നേടുകയാണ്.

പിതാവ് മരണപ്പെട്ട സമയത്ത് വിവരം പത്രത്തിൽ കൊടുക്കാൻ പോലും പണം ഇല്ലാതിരുന്ന അവസ്ഥയെക്കുറിച്ചാണ് കുഞ്ചാക്കോ ബോബൻ പറയുന്നത്. അത്രയും സാമ്പത്തിക പ്രതിസന്ധി ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് എന്നും താരം പറയുന്നു. മലയാള സിനിമയിലെ പ്രമുഖനായ ഒരു വ്യക്തിയോട് കുറച്ച് പണം കടമായി ആവശ്യപ്പെട്ടു എന്നും താരം പറയുന്നു. എന്നാൽ അത് നൽകുവാൻ ആ വ്യക്തി ബുദ്ധിമുട്ട് പറഞ്ഞു എന്നും താരം കൂട്ടിച്ചേർത്തു. പിന്നീട് താൻ ബിസിനസ് നടത്തി നല്ല നിലയിൽ എത്തുകയും ചെയ്തു. ആ സമയം ആ വ്യക്തി തന്നോട് കുറച്ച് വലിയ തുക കടമായി ആവശ്യപ്പെട്ടു എന്നും അത് താൻ അദ്ദേഹത്തിനു സഹായമായി കൊടുത്തു എന്നും അതായിരുന്നു തന്റെ പ്രതികാരം എന്നും നടൻ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week