കാസർകോട്: യുവതിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചെന്ന കേസിൽ പ്രതി അറസ്റ്റിൽ. കാസർകോട് സ്വദേശി വിഷ്ണു (24)വിനെയാണ് കാസർകോട് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. ജൂൺ 13-ന് വൈകിട്ടാണ് സംഭവം. 19 വയസ്സുകാരിയാണ് പീഡനത്തിനിരയായത്.
നഗരത്തിലെത്തിയ യുവതിയെ പ്രതി ഓട്ടോറിക്ഷയിൽ കുടുംബവിഷയം സംസാരിക്കാനെന്ന വ്യാജേന കാസർകോട് നഗരത്തിലെ ഒരു സ്വകാര്യ ലോഡ്ജിൽ എത്തിച്ചു. തുടർന്ന് യുവതിയുടെ മൊബൈൽ ഫോൺ വാങ്ങിവെച്ചശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
ഇതിനെ എതിർത്തപ്പോൾ ഇവരുടെ വസ്ത്രമുപയോഗിച്ച് കെട്ടിയിട്ട് പീഡനം തുടരുകയായിരുന്നുവെന്നും യുവതിയുടെ മൊഴിയിലുണ്ടെന്നും പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


