30.7 C
Kottayam
Tuesday, June 16, 2026

മത്സരം കഴിഞ്ഞയുടൻ അമേരിക്ക വിടാൻ ഇറാൻ ടീമിന് അടിയന്തര നിർദ്ദേശം; രൂക്ഷമായ പ്രതിഷേധവുമായി പരിശീലകൻ

Must read

ലോസ് ആഞ്ജലീസ്:ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ മത്സരം അവസാനിച്ചതിന് പിന്നാലെ ഉടൻ അമേരിക്കയിൽ നിന്ന് മടങ്ങാൻ ഇറാൻ ടീമിന് നിർദേശം. പരീശീലകൻ ആമിർ ഖലെനോയി ആണ് ഇക്കാര്യം അറിയിച്ചത്. ലോകകപ്പിനെത്തിയ ഇറാൻ ടീമിന്റെ ക്യാമ്പ് മെക്‌സിക്കോയിലാണ്. അവിടേക്ക് എത്രയും വേഗം മടങ്ങാനാണ് അധികൃതർ നിർദേശം നൽകിയത്. മറ്റൊരാൾ വഴിയാണ് പരിശീലകൻ ഇക്കാര്യത്തിലുള്ള പ്രതികരണമറിയിച്ചത്. നിർദേശം നൽകിയത് ആരാണെന്ന് വെളിപ്പെടുത്തിയില്ലെങ്കിലും അദ്ദേഹം ഈ നിലപാടിലുള്ള ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മത്സരത്തിൽ ഇരുടീമുകളും രണ്ടുഗോൾ വീതമടിച്ച് സമനില പാലിക്കുകയായിരുന്നു.

കാലിഫോർണിയയിൽ രാത്രി ചെലവഴിക്കാനാണ് ടീം ഉദ്ദേശിച്ചിരുന്നതെങ്കിലും ഉടൻ തന്നെ വിമാനത്തിൽ കയറാനും മടങ്ങാനുമുള്ള നിർദേശമാണ് ലഭിച്ചത്. ഞങ്ങൾക്ക് വിശ്രമിക്കാൻ പോലും സമയം തന്നില്ലെന്ന് ഖലെനോയി പ്രതികരിച്ചു. ഉടൻ തന്നെ മടങ്ങണമെന്ന് അവർ മത്സരശേഷം പറഞ്ഞു. ഞങ്ങൾക്ക് വിശ്രമിക്കാൻ സമയം ലഭിക്കേണ്ടത് വളരെ പ്രധാനമാണ്. പക്ഷേ ടീം ക്യാമ്പിലേക്ക് മടങ്ങാനും ഞങ്ങളോട് വിമാനത്തിൽ കയറാനും ആവശ്യപ്പെട്ടിരിക്കുന്നു. അത് ഞങ്ങളെ ആകെ ഉലച്ചുകളഞ്ഞു. – അദ്ദേഹം പറഞ്ഞു.

- Advertisement -

എന്തിനാണ് അവർ ഞങ്ങളെ തിരികെ അയയ്ക്കുന്നതെന്ന് സത്യസന്ധമായി പറഞ്ഞാൽ ഞങ്ങൾക്ക് അറിയില്ല. എനിക്ക് ഇത് വളരെ വിചിത്രമായി തോന്നുന്നു. മറ്റാരോ ആണ് ഇത് ആസൂത്രണം ചെയ്യുന്നത് എന്ന് തോന്നുന്നു. ഞങ്ങളെ ബാധിക്കുന്ന ഈ തീരുമാനങ്ങൾ മറ്റെവിടെയോ എടുക്കുന്നു. മത്സരത്തിന് രണ്ട് രാത്രി മുമ്പ് ഞങ്ങൾ വരാൻ നിശ്ചയിച്ചിരുന്നു. വിശ്രമിക്കാനായി ഇന്ന് രാത്രി ഇവിടെ താമസിക്കാനും നാളെ ഉച്ചയ്ക്ക് ശേഷം മടങ്ങാനും ഞങ്ങൾ തീരുമാനിച്ചു. എന്നാൽ എന്തുകൊണ്ടാണ് ഇത്തരം നീക്കം നടത്തുന്നതെന്ന് ഞങ്ങൾക്കറിയില്ല. ലോകകപ്പിൽ ഏറ്റവും കൂടുതൽ അടിച്ചമർത്തപ്പെടുന്ന ടീം ഞങ്ങളായിരിക്കും. – ഇറാൻ കോച്ച് ആഞ്ഞടിച്ചു.

- Advertisement -

ഇപ്പോൾ തന്നെ ലോസ് ആഞ്ജലീസ് വിടേണ്ടതുണ്ടെന്നും അത് തങ്ങളെ സംബന്ധിച്ച് നല്ലതല്ലെന്ന് ഇറാൻ ക്യാപ്റ്റൻ മെഹ്ദി തരേമിയും പറഞ്ഞു. എനിക്ക് തോന്നുന്നത് ഫിഫ ഞങ്ങളെ സഹായിക്കേണ്ടതുണ്ട് എന്നാണ്. യഥാർത്ഥത്തിൽ, ഞങ്ങളെ സംബന്ധിച്ച് ഇതൊരു ദുരന്തം പോലെയാണ്. – ക്യാപ്റ്റൻ കൂട്ടിച്ചേർത്തു.

- Advertisement -

ഇറാൻ-യുഎസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇറാൻ ടീമിന് കടുത്ത നിയന്ത്രണങ്ങളുണ്ട്. മത്സരത്തിനിടെ ഇറാന്റെ ദേശീയഗാനം ആലപിച്ചപ്പോൾ ഒരുവിഭാഗം കാണികൾ അതിനെ കൂകിവിളിച്ചും വിസിലടിച്ചുമാണ് എതിരേറ്റത്‌. റാമിൻ റെസയാൻ ഇറാന്റെ ആദ്യ ഗോൾ നേടിയപ്പോൾ ഒരുകൂട്ടർ അതിനെ കൂവലുകൾ കൊണ്ടാണ് നേരിട്ടത്. മത്സരത്തിനു മുന്നേ ഇറാന്റെ ദേശീയഗാനം ആലപിക്കുമ്പോഴും ഈ കൂവലുണ്ടായിരുന്നു. മറ്റൊരു വിഭാഗം ഒപ്പം പാടി പിന്തുണച്ചു. ന്യൂസീലൻഡിന്റെ ഓരോ ഗോളിലും ഇക്കൂട്ടർ ആർത്തുവിളിച്ചു. സ്റ്റേഡിയത്തിന് പുറത്ത് മുന്നൂറിലധികം വരുന്ന ഇറാൻ വിരുദ്ധ പ്രക്ഷോഭകർ ഭരണകൂടത്തിനെതിരേ പ്രതിഷേധ സൂചകമായി പതാകകളേന്തി നിലയുറപ്പിച്ചിരുന്നു.

Following their 2-2 draw against New Zealand in Los Angeles, the Iranian football team was abruptly ordered to leave the United States immediately. Head coach Amir Ghalenoei confirmed the directive through a representative, stating that the team must return to their World Cup camp in Mexico as soon as possible. Although the coach did not disclose who issued the order, he expressed strong protest and dissatisfaction over the decision during the tournament.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ടെലഗ്രാമിന് ഇന്ത്യയിൽ താൽക്കാലിക വിലക്ക്

ന്യൂഡൽഹി: 2026-ലെ നീറ്റ് (യുജി) പുനഃപരീക്ഷയ്ക്ക് മുന്നോടിയായി സോഷ്യൽ മീഡിയ വഴി ചോദ്യപേപ്പർ ചോർന്നുവെന്ന തരത്തിൽ വ്യാപകമായ വ്യാജ പ്രചാരണങ്ങളും വൻ സാമ്പത്തിക തട്ടിപ്പുകളും നടന്ന പശ്ചാത്തലത്തിലാണ് ടെലഗ്രാമിനെതിരെ കേന്ദ്ര സർക്കാർ അടിയന്തര...

‘എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന മുദ്രാവാക്യം ശരിയായില്ല; വിപരീത ഫലമുണ്ടാക്കിയെന്ന് പി. രാജീവ്

മലപ്പുറം: തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കുണ്ടായ തിരിച്ചടിയുടെ കാരണങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് സിപിഎം. ചില വിഷയങ്ങളിലെടുത്ത നിലപാടുകളും പ്രചാരണത്തിലും ഉണ്ടായ വീഴ്ചകളിൽ ആത്മപരിശോധന നടത്തുകയാണ് പാർട്ടി. പ്രചാരണത്തിൽ പാർട്ടി ഉയർത്തിയ ‘എൽഎഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന...

ആയുർവേദിക് സെന്ററിന് ലൈസൻസ് നൽകിയതിന് കൈക്കൂലി: തിരൂർ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

മലപ്പുറം: ലൈസൻസ് നൽകിയതിന് കൈക്കൂലി വാങ്ങിയെന്ന കേസിൽ തിരൂർ നഗരസഭയിലെ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ. നഗരസഭാപരിധിയിൽ കന്മനം സ്വദേശി ആരംഭിച്ച ആയുർവേദിക് വെൽനസ് സെന്ററിന് ലൈസൻസ് നൽകിയതിന് കൈക്കൂലി വാങ്ങിയെന്ന കേസിലാണ്...

അടിക്ക് തിരിച്ചടി ആവേശം….! ഇറാൻ-ന്യൂസീലൻഡ് മത്സരം സമനിലയിൽ;എലിജാ ജസ്റ്റിന് ഇരട്ട ഗോൾ

ലോസ് ആഞ്ജലീസ്: അടിക്ക് തിരിച്ചടിയെന്ന വിധത്തിൽ അടിമുടി ആവേശം വിതറിയ മത്സരത്തിന് പര്യവസാനം. ഫിഫ ലോകകപ്പ് ഗ്രൂപ്പ് ജി-യിൽ ആവേശം വാനോളമുയർന്ന മത്സരത്തിൽ ഇറാനും ന്യൂസീലൻഡും രണ്ട് ഗോളുകൾ വീതം (2-2) അടിച്ച്...

യുവതിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

കാസർകോട്: യുവതിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചെന്ന കേസിൽ പ്രതി അറസ്റ്റിൽ. കാസർകോട് സ്വദേശി വിഷ്ണു (24)വിനെയാണ് കാസർകോട് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. ജൂൺ 13-ന്‌ വൈകിട്ടാണ് സംഭവം. 19 വയസ്സുകാരിയാണ് പീഡനത്തിനിരയായത്.നഗരത്തിലെത്തിയ...

Popular this week