29.3 C
Kottayam
Thursday, June 18, 2026

കഫ് സിറപ്പുകൾ ഇനി നേരിട്ട് വാങ്ങാനാവില്ല, ഡോക്ടറുടെ കുറിപ്പടി നിർബന്ധമാക്കി കേന്ദ്രം

Must read

ന്യൂഡൽഹി:കഫ് സിറപ്പുകൾ വാങ്ങുന്നതിന് ഡോക്ടറുടെ കുറിപ്പടി നിർബന്ധമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ കടകളിൽനിന്ന് നേരിട്ട് വാങ്ങുന്ന രീതി ഇല്ലാതാവും. 1945-ലെ ഡ്രഗ് റൂൾസിൽ ഭേദഗതി വരുത്തിയാണ് കഫ് സിറപ്പുകൾക്ക് കുറിപ്പടി നിർബന്ധമാക്കിയത്. കഫ് സിറപ്പുകളുടെ സുരക്ഷിത ഉപയോഗവും പൊതുജനങ്ങളുടെ ആരോഗ്യവും ലക്ഷ്യമിട്ടാണ് പുതിയ നടപടി.

കഫ് സിറപ്പ് കഴിച്ചതിനു പിന്നാലെ മധ്യപ്രദേശിലെയും രാജസ്ഥാനിലെയും കുട്ടികൾ മരിച്ച് മാസങ്ങൾ പിന്നിടുംമുമ്പാണ് കേന്ദ്രത്തിന്റെ നടപടി. കുട്ടികളുടെ മരണത്തിനു പിന്നാലെ സാധാരണയായി ഉപയോഗിക്കുന്ന കഫ് സിറപ്പുകളുടെ കാര്യത്തിൽ ആശങ്ക ഉയർന്നിരുന്നു, ഇതോടെയാണ് കഫ് സിറപ്പുകളുടെ നിർമാണത്തിലും വിതരണത്തിലും കടുത്ത നിയന്ത്രണം വരുത്താൻ തീരുമാനമായത്. കഴിഞ്ഞ ‍ഡിസംബറിൽ പുറത്തിറക്കിയ കരട് നിർദ്ദേശങ്ങളിൽ പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ചാണ് പുതിയ വിജ്ഞാപനം പുറത്തിറക്കിയത്.

- Advertisement -

- Advertisement -

ഈ ഭേദഗതി പ്രകാരം ഡ്രഗ്സ് റൂൾസിലെ ഷെഡ്യൂൾ കെ-യിൽ ഉൾപ്പെടുത്തിയിരുന്ന മരുന്നുകളുടെ വിഭാഗത്തിൽനിന്ന് “സിറപ്പുകൾ” എന്ന വാക്ക് നീക്കം ചെയ്യുകയും ഇതോടെ ഇവയുടെ ഇളവ് ഒഴിവായി നേരിട്ടുള്ള വിൽപ്പന അവസാനിപ്പിക്കുകയും ചെയ്യും. ഡ്രഗ്സ് (അഞ്ചാം ഭേദഗതി) റൂൾസ്, 2026 എന്ന് പുതിയ നിയമങ്ങൾ അറിയപ്പെടുമെന്നും ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ പ്രാബല്യത്തിൽ വരുമെന്നും വിജ്ഞാപനത്തിലുണ്ട്.

ഇതോടെ, കഫ് സിറപ്പുകൾ നേരിട്ട് ഫാർമസികളിൽനിന്ന് വാങ്ങുന്നതിന് പകരം ഡോക്ടർ നൽകുന്ന കുറിപ്പടി ഹാജരാക്കിയാൽ മാത്രമേ ലഭിക്കൂ. മരുന്നുകളുടെ തെറ്റായ ഉപയോഗം, സ്വയം ചികിത്സ തുടങ്ങിയവ ഒഴിവാക്കാനും രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭിക്കാനും പുതിയ തീരുമാനം വഴിവെക്കുമെന്നാണ് വിദഗ്ധർ കരുതുന്നത്.

- Advertisement -

ഇക്കഴിഞ്ഞ ഒക്ടോബറിൽ തമിഴ്‌നാട്ടിലെ ശ്രേസൻ ഫാർമ നിർമിച്ച ‘കോൾഡ്രിഫ്’ ചുമമരുന്ന് കഴിച്ച് മധ്യപ്രദേശിൽ മാത്രം ഇരുപതിലേറെ കുട്ടികളാണ് മരിച്ചത്. കമ്മീഷൻ വാങ്ങി മരുന്ന് കുറിച്ച മധ്യപ്രദേശിലെ സർക്കാർ ആരോഗ്യകേന്ദ്രത്തിലെ ശിശുരോഗ വിദഗ്ധൻ ഡോ. പ്രവീൺ സോണിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. രാജസ്ഥാനിലും സമാനമായി മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അനുവദനീയമായ അളവിനേക്കാൾ ഏകദേശം 500 മടങ്ങിലധികം ഡൈഎത്തിലീൻ ഗ്ലൈക്കോൾ ചുമമരുന്നിൽ അടങ്ങിയിട്ടുണ്ടെന്ന് സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (CDSCO) കണ്ടെത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നീറ്റ് പരീക്ഷ; മാനസിക സമ്മര്‍ദം താങ്ങാനാവാതെ പത്തൊന്‍പതുകാരി ജീവനൊടുക്കി

കോയമ്പത്തൂര്‍: നീറ്റ് പരീക്ഷയ്ക്കായി തയ്യാറെടുക്കവെ തമിഴ്‌നാട്ടില്‍ 19 വയസ്സുകാരി ജീവനൊടുക്കി. അനു കീര്‍ത്തന എന്ന വിദ്യാര്‍ഥിനിയാണ് മാനസിക സമ്മര്‍ദം താങ്ങാനാവാതെ തൂങ്ങി മരിച്ചത്. സംഭവത്തെത്തുടര്‍ന്ന് തമിഴ്നാട്ടില്‍ നീറ്റ് പരീക്ഷയ്ക്കെതിരെ വീണ്ടും പ്രതിഷേധം ശക്തമാവുകയാണ്....

ഇഞ്ചുറി ടൈമിൽ വിജയഗോൾ, പാനമയെ കീഴടക്കി ഘാന

വാഷിങ്ടൺ; ലോകകപ്പിൽ ഗ്രൂപ്പ് എൽ മത്സരത്തിൽ പാനമയെ കീഴടക്കി ഘാന. എതിരില്ലാത്ത ഒരു ഗോളിനാണ് ഘാനയുടെ ജയം. മത്സരത്തിന്റെ ഇഞ്ചുറി ടൈമിലാണ് ഗോൾ പിറന്നത്. മത്സരത്തിലുടനീളം പാനമ മികച്ചുനിന്നെങ്കിലും ഗോൾ കണ്ടെത്താനാവാത്തത് തിരിച്ചടിയായി.മത്സരം...

ഇരട്ട ഗോളുമായി ഹാരി കെയ്ൻ, ക്രൊയേഷ്യയെ തകർത്ത് ഇംഗ്ലണ്ട്

ടെക്‌സാസ്: 2018 ലോകകപ്പ് സെമിയിലെ തോൽവിക്ക് ഒടുവിൽ ക്രൊയേഷ്യയോട് പകരംവീട്ടി ഇംഗ്ലണ്ട്. ഗ്രൂപ്പ് എല്ലിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരേ നാലു ഗോളുകൾക്കാണ് ഇംഗ്ലണ്ട് ക്രോട്ടുകളെ തകർത്തുവിട്ടത്. ക്യാപ്റ്റൻ ഹാരി കെയ്ൻ ഇരട്ട ഗോളുമായി...

‘ആരു ജയിച്ചാലും തോറ്റാലും നമുക്ക് കുഴപ്പമില്ല, നമ്മളെ എയറിലാക്കരുത്’; ലോകകപ്പ് പാട്ടിന് തകർപ്പൻ ഡാൻസുമായി പാർവതി തിരുവോത്ത്

കൊച്ചി: ഫിഫ ലോകകപ്പ് ഫുട്ബോൾ ആവേശത്തിനിടെ സമൂഹമാധ്യമങ്ങളിൽ തരംഗമായ മനോജ് കുമാറിന്റെ പാട്ടിന് തകർപ്പൻ ഡാൻസുമായി നടി പാർവതി തിരുവോത്ത്. സെലിബ്രിറ്റി ഫിറ്റ്നസ് കോച്ചായ ‘ഭീഗരൻ’ എന്നറിയപ്പെടുന്ന റഹിബ് മുഹമ്മദിനൊപ്പമാണ് പാർവതി നൃത്തച്ചുവടുകളുമായി...

‘അത്തരമൊരു കാഴ്ച ജീവിതത്തില്‍ ആദ്യമായാണ് കാണുന്നത്; അവരുടെ ശരീരത്തില്‍ തൊട്ടാണ് ടയര്‍ നിന്നിരുന്നത്; അവിടെ നിന്ന് എഴുന്നേല്‍പ്പിച്ചപ്പോള്‍ അരയ്ക്ക് താഴേക്ക് അവരുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞ നിലയിലാണ്; പെട്ടെന്ന് തോന്നിയത് മുണ്ടഴിച്ച് അവരുടെ ശരീരം...

കൊച്ചി: അപകടത്തില്‍പ്പെട്ട് വസ്ത്രം മുഴുവന്‍ കീറിപ്പോയ സ്ത്രീക്ക് ഒട്ടും മടിക്കാതെ സ്വന്തം ഉടുമുണ്ടഴിച്ചു നല്‍കി മാതൃകയായ ഒരു സാധാരണ ചായ വില്‍പ്പനക്കാരനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയും നാട്ടുകാരും. തൃപ്പൂണിത്തുറ...

Popular this week