29.3 C
Kottayam
Thursday, June 18, 2026

പ്രായപൂർത്തിയാകാത്ത കുട്ടി ലൈംഗികബന്ധത്തിന് സമ്മതിച്ചാലും പോക്സോ കേസ് ഒഴിവാകില്ല -മദ്രാസ് ഹൈക്കോടതി

Must read

ചെന്നൈ: ഉഭയസമ്മതത്തോടെയായിരുന്നു എന്നതുകൊണ്ട് പ്രായപൂർത്തിയാവാത്ത കുട്ടിയുമായുള്ള ലൈംഗികബന്ധം കുറ്റകരമല്ലാതാവില്ലെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് വ്യക്തമാക്കി. 18 വയസ്സിനു താഴെയുള്ളവർ നൽകുന്ന സമ്മതത്തെ പോക്സോ നിയമം അംഗീകരിക്കുന്നില്ലെന്ന് ജസ്റ്റിസ് എൻ. ആനന്ദ് വെങ്കടേഷും ജസ്റ്റിസ് കെ.കെ. രാമകൃഷ്ണനുമടങ്ങുന്ന ബെഞ്ച് ചൂണ്ടിക്കാണിച്ചു.

ആവർത്തിച്ചുള്ള ലൈംഗിക ബന്ധത്തിലൂടെ പ്ലസ് വൺ വിദ്യാർഥിനിയെ ഗർഭിണിയാക്കിയ 19-കാരനെ ജീവപര്യന്തം തടവിനുശിക്ഷിച്ചുകൊണ്ടുള്ള കീഴ്‌ക്കോടതി വിധിക്കെതിരായ അപ്പീൽ തള്ളിക്കൊണ്ടാണ് ഹൈക്കോടതി വിധി. വിവാഹവാഗ്ദാനം നൽകി പെൺകുട്ടിയുമായി അടുപ്പംതുടർന്ന പ്രതി പിന്നീട് ജാതിയുടെ പേരുപറഞ്ഞ് ബന്ധത്തിൽനിന്ന് പിൻമാറുകയായിരുന്നു. പെൺകുട്ടി ഗർഭിണിയാവുകയും കുഞ്ഞിന് ജന്മംനൽകുകകയും ചെയ്തപ്പോഴാണ് അമ്മ പോക്സോ കേസ് നൽകിയത്.

- Advertisement -

താനും പെൺകുട്ടിയും തമ്മിൽ വർഷങ്ങളായി അടുപ്പമുണ്ടെന്നും ലൈംഗികബന്ധം ഉഭയസമ്മതത്തോടെയായിരുന്നെന്ന് പ്രോസിക്യൂഷൻ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും പ്രതി പറഞ്ഞു. കൗമാരപ്രായത്തിലുള്ള രണ്ടുപേർ തമ്മിലുള്ള പ്രണയബന്ധത്തിന്റെ പേരിൽ ഒരാളെ ശിക്ഷിക്കാൻപാടില്ലെന്നായിരുന്നു ഹർജിയിലെ വാദം.

- Advertisement -

ഈ വാദം അംഗീകരിച്ചാൽ പോക്സോ നിയമത്തിന്റെ ഉദ്ദേശ്യംതന്നെ ചോദ്യം ചെയ്യപ്പെടുമെന്ന് ഹൈക്കോടതി പറഞ്ഞു. പ്രായപൂർത്തിയാവാത്ത പെൺകുട്ടി ലൈംഗികബന്ധത്തിലൂടെ ഗർഭിണിയായാൽ അത് കുറ്റംതന്നെയാണ്. പ്രണയബന്ധമെന്നപേരിൽ അതിനെ കുറ്റവിമുക്തമാക്കാൻ പോക്സോ നിയമത്തിൽ വകുപ്പില്ല. പ്രായപൂർത്തിയാവാത്ത കുട്ടിയുടെ സമ്മതത്തെ സമ്മതമായി കണക്കാക്കാൻ കഴിയില്ല -കോടതി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇഞ്ചുറി ടൈമിൽ വിജയഗോൾ, പാനമയെ കീഴടക്കി ഘാന

വാഷിങ്ടൺ; ലോകകപ്പിൽ ഗ്രൂപ്പ് എൽ മത്സരത്തിൽ പാനമയെ കീഴടക്കി ഘാന. എതിരില്ലാത്ത ഒരു ഗോളിനാണ് ഘാനയുടെ ജയം. മത്സരത്തിന്റെ ഇഞ്ചുറി ടൈമിലാണ് ഗോൾ പിറന്നത്. മത്സരത്തിലുടനീളം പാനമ മികച്ചുനിന്നെങ്കിലും ഗോൾ കണ്ടെത്താനാവാത്തത് തിരിച്ചടിയായി.മത്സരം...

ഇരട്ട ഗോളുമായി ഹാരി കെയ്ൻ, ക്രൊയേഷ്യയെ തകർത്ത് ഇംഗ്ലണ്ട്

ടെക്‌സാസ്: 2018 ലോകകപ്പ് സെമിയിലെ തോൽവിക്ക് ഒടുവിൽ ക്രൊയേഷ്യയോട് പകരംവീട്ടി ഇംഗ്ലണ്ട്. ഗ്രൂപ്പ് എല്ലിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരേ നാലു ഗോളുകൾക്കാണ് ഇംഗ്ലണ്ട് ക്രോട്ടുകളെ തകർത്തുവിട്ടത്. ക്യാപ്റ്റൻ ഹാരി കെയ്ൻ ഇരട്ട ഗോളുമായി...

‘ആരു ജയിച്ചാലും തോറ്റാലും നമുക്ക് കുഴപ്പമില്ല, നമ്മളെ എയറിലാക്കരുത്’; ലോകകപ്പ് പാട്ടിന് തകർപ്പൻ ഡാൻസുമായി പാർവതി തിരുവോത്ത്

കൊച്ചി: ഫിഫ ലോകകപ്പ് ഫുട്ബോൾ ആവേശത്തിനിടെ സമൂഹമാധ്യമങ്ങളിൽ തരംഗമായ മനോജ് കുമാറിന്റെ പാട്ടിന് തകർപ്പൻ ഡാൻസുമായി നടി പാർവതി തിരുവോത്ത്. സെലിബ്രിറ്റി ഫിറ്റ്നസ് കോച്ചായ ‘ഭീഗരൻ’ എന്നറിയപ്പെടുന്ന റഹിബ് മുഹമ്മദിനൊപ്പമാണ് പാർവതി നൃത്തച്ചുവടുകളുമായി...

‘അത്തരമൊരു കാഴ്ച ജീവിതത്തില്‍ ആദ്യമായാണ് കാണുന്നത്; അവരുടെ ശരീരത്തില്‍ തൊട്ടാണ് ടയര്‍ നിന്നിരുന്നത്; അവിടെ നിന്ന് എഴുന്നേല്‍പ്പിച്ചപ്പോള്‍ അരയ്ക്ക് താഴേക്ക് അവരുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞ നിലയിലാണ്; പെട്ടെന്ന് തോന്നിയത് മുണ്ടഴിച്ച് അവരുടെ ശരീരം...

കൊച്ചി: അപകടത്തില്‍പ്പെട്ട് വസ്ത്രം മുഴുവന്‍ കീറിപ്പോയ സ്ത്രീക്ക് ഒട്ടും മടിക്കാതെ സ്വന്തം ഉടുമുണ്ടഴിച്ചു നല്‍കി മാതൃകയായ ഒരു സാധാരണ ചായ വില്‍പ്പനക്കാരനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയും നാട്ടുകാരും. തൃപ്പൂണിത്തുറ...

തെരുവുനായ്ക്കള്‍ സ്‌കൂട്ടറിന് നേരെ പാഞ്ഞടുത്തു; വാഹനം മറിഞ്ഞ് 75കാരി മരിച്ചു

തൃശ്ശൂര്‍: സംസ്ഥാനത്ത് തെരുവുനായ ശല്യം വന്‍ ഭീഷണിയാകുന്നു എന്ന വാര്‍ത്തകള്‍ക്ക് അടിവരയിട്ട് വീണ്ടുമൊരു ദാരുണ മരണം കൂടി. തൃശ്ശൂര്‍ മുറ്റിച്ചൂരില്‍ തെരുവുനായ്ക്കള്‍ പിന്തുടര്‍ന്നതിനെത്തുടര്‍ന്ന് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് എഴുപത്തിയഞ്ചുകാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം...

Popular this week