27.3 C
Kottayam
Tuesday, June 16, 2026

ജയറാമിന് സംസ്ഥാന സർക്കാർ പുരസ്ക്കാരം…..!സിനിമയ്ക്കല്ല

Must read

ലയാളികളുടെ പ്രിയതാരമാണ് ജയറാം. അഭിനയത്തിന് പുറമെ ആനകളോടും ചെണ്ട മേളത്തോടുമൊക്കെ ജയറാമിനുള്ള ഇഷ്‍ടം പ്രസിദ്ധമാണ്. എന്നാൽ കൃഷിയിലും പശുവളര്‍ത്തലിലും താരം തന്റെ കഴിവ് ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ സംസ്ഥാന കൃഷിവകുപ്പിന്റെ ആദരം ഏറ്റുവാങ്ങിയിരിക്കുകയാണ് ജയറാം. മുഖ്യമന്ത്രി പിണറായി വിജയനാണ് താരത്തെ ആദരിച്ചത്. 

ഈ വർഷത്തെ കർഷക അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ജയറാമിന് പ്രത്യേക ആദരം നൽകുമെന്ന് 
നേരത്തെ വ്യക്തമാക്കിയിരുന്നു. പെരുമ്പാവൂരിലെ ജയറാമിന്റെ ഫാമിന്റെ പ്രവർത്തനങ്ങൾക്കാണ് ആദരം നൽകിയത്. സോഷ്യൽ മീഡിയ പേജുകളിൽ താരം സന്തോഷം പങ്കുവച്ചിട്ടുണ്ട്. 

‘ഏറെ സന്തോഷിക്കുന്ന അഭിമാനിക്കുന്ന നിമിഷം..കൃഷിക്കാരൻ ജയറാം….കേരള സർക്കാരിന് . കൃഷി വകുപ്പിന്…THANK YOU….നാട്ടുകാരായ എല്ലാവർകും…എന്നെ സഹായിക്കുന്ന സഹപ്രവര്‍ത്തകർ… ‘, എന്നാണ് ചിത്രങ്ങൾ പങ്കുവച്ചു കൊണ്ട് ജയറാം കുറിച്ചത്. 

പെരുമ്പാവൂര്‍ തോട്ടുവയിൽ ജയറാമിന് ആറേക്കര്‍ ഫാമാണ് ഉള്ളത്. ആനന്ദ് എന്നാണ് ഫാമിന് നല്‍കിയ പേര്. 100 പശുക്കളാണ് ഫാമിലുള്ളത്. പുറമെ, വാഴയും ജാതിയും വിവിധയിനം പഴങ്ങളും തീറ്റപ്പുല്ലും സമൃദ്ധമായി വളരുന്നു. എച്ച് എഫ് ഇനം പശുക്കളാണ് കൂടുതല്‍. വെച്ചൂര്‍, ജഴ്‌സി പശുക്കളും ഫാമില്‍ വളരുന്നു. ഗംഗ, യമുന തുടങ്ങി നദികളുടെ പേരാണ് പശുക്കള്‍ക്ക് നല്‍കിയിരിക്കുന്നത്. ഫാമിന് പുറമെ നെല്ല്, തെങ്ങ് കൃഷിയും ജയറാം നടത്തുന്നു. 

- Advertisement -

അതേസമയം, മകൾ എന്ന ചിത്രമാണ് ജയറാമിന്റേതായി മലയാളത്തിൽ ഒടുവിൽ ഇറങ്ങിയ ചിത്രം. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിൽ നായികയായി എത്തിയത് മീരാ ജാസ്മിൻ ആണ്. നീണ്ട ഇടവേളക്ക് ശേഷം മീര അഭിനയിക്കുന്ന ചിത്രം കൂടിയായിരുന്നു ഇത്. ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്താണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചത്. സെന്‍ട്രല്‍ പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ നിർമ്മാണം. മകള്‍ എന്ന പുതിയ ചിത്രത്തിന്റെ ഛായാഗ്രഹണം എസ് കുമാര്‍ ആണ്.

- Advertisement -

ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കുന്ന ‘പൊന്നിയിൻ സെൽവൻ’ എന്ന ചിത്രമാണ് ജയറാമിന്റേതായി റിലീസിനൊരുങ്ങുന്നത്. ആഴ്‌വാര്‍ക്കടിയന്‍ നമ്പി എന്ന കഥാപാത്രത്തെ ആണ് ജയറാം അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തിന്റെ ​ഗെറ്റപ്പുകൾ ഏറെ ശ്രദ്ധനേടിയിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കഫ് സിറപ്പുകൾ ഇനി നേരിട്ട് വാങ്ങാനാവില്ല, ഡോക്ടറുടെ കുറിപ്പടി നിർബന്ധമാക്കി കേന്ദ്രം

ന്യൂഡൽഹി:കഫ് സിറപ്പുകൾ വാങ്ങുന്നതിന് ഡോക്ടറുടെ കുറിപ്പടി നിർബന്ധമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ കടകളിൽനിന്ന് നേരിട്ട് വാങ്ങുന്ന രീതി ഇല്ലാതാവും. 1945-ലെ ഡ്രഗ് റൂൾസിൽ ഭേദഗതി വരുത്തിയാണ് കഫ് സിറപ്പുകൾക്ക് കുറിപ്പടി...

പ്രായപൂർത്തിയാകാത്ത കുട്ടി ലൈംഗികബന്ധത്തിന് സമ്മതിച്ചാലും പോക്സോ കേസ് ഒഴിവാകില്ല -മദ്രാസ് ഹൈക്കോടതി

ചെന്നൈ: ഉഭയസമ്മതത്തോടെയായിരുന്നു എന്നതുകൊണ്ട് പ്രായപൂർത്തിയാവാത്ത കുട്ടിയുമായുള്ള ലൈംഗികബന്ധം കുറ്റകരമല്ലാതാവില്ലെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് വ്യക്തമാക്കി. 18 വയസ്സിനു താഴെയുള്ളവർ നൽകുന്ന സമ്മതത്തെ പോക്സോ നിയമം അംഗീകരിക്കുന്നില്ലെന്ന് ജസ്റ്റിസ് എൻ. ആനന്ദ് വെങ്കടേഷും...

ഇന്നലെ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസില്‍ യാത്രചെയ്തത് 13,29,938 സ്ത്രീകള്‍, ആറ് ലക്ഷത്തോളം വര്‍ധന

തിരുവനന്തപുരം: പ്രിയദർശിനി പദ്ധതിയുടെ ഭാഗമായ സൗജന്യയാത്രയ്ക്ക് ആരംഭംകുറിച്ച തിങ്കളാഴ്ച, കെഎസ്ആർടിസിയുടെ ഓർഡിനറി ബസുകളിൽ സ്ത്രീ യാത്രക്കാരുടെ എണ്ണത്തിലുണ്ടായത് വൻ വർധന. കഴിഞ്ഞ തിങ്കളാഴ്ചയെ അപേക്ഷിച്ച് ആറ് ലക്ഷത്തോളം സ്ത്രീ യാത്രക്കാരാണ് അധികമായി ഇന്നലെ...

ദൃഢം, ഭൂതകാലം സിനിമകൾ എന്റെ കഥ മോഷ്‍ടിച്ചത്;ആരോപണവുമായി മുൻ ഡിജിപി ആര്‍ ശ്രീലേഖ

ഷെയ്ൻ നിഗം നായകനായ ദൃഢം, ഭൂതകാലം എന്നീ ചിത്രങ്ങൾ തന്റെ കഥകൾ മോഷ്ടിച്ചുണ്ടാക്കിയതാണെന്ന് തിരുവനന്തപുരത്തെ ബിജെപി കൗൺസിലറും മുൻ ഐപിഎസ് ഉദ്യോഗസ്ഥയുമായ ആർ. ശ്രീലേഖ. ഭൂതകാലത്തിന്റെ തലക്കെട്ടിൽ പോലും സാമ്യമുണ്ടെന്നും 'ഭൂതഭവനം' എന്നായിരുന്നു...

ടെലഗ്രാമിന് ഇന്ത്യയിൽ താൽക്കാലിക വിലക്ക്

ന്യൂഡൽഹി: 2026-ലെ നീറ്റ് (യുജി) പുനഃപരീക്ഷയ്ക്ക് മുന്നോടിയായി സോഷ്യൽ മീഡിയ വഴി ചോദ്യപേപ്പർ ചോർന്നുവെന്ന തരത്തിൽ വ്യാപകമായ വ്യാജ പ്രചാരണങ്ങളും വൻ സാമ്പത്തിക തട്ടിപ്പുകളും നടന്ന പശ്ചാത്തലത്തിലാണ് ടെലഗ്രാമിനെതിരെ കേന്ദ്ര സർക്കാർ അടിയന്തര...

Popular this week