28.8 C
Kottayam
Tuesday, June 16, 2026

‘എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന മുദ്രാവാക്യം ശരിയായില്ല; വിപരീത ഫലമുണ്ടാക്കിയെന്ന് പി. രാജീവ്

Must read

മലപ്പുറം: തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കുണ്ടായ തിരിച്ചടിയുടെ കാരണങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് സിപിഎം. ചില വിഷയങ്ങളിലെടുത്ത നിലപാടുകളും പ്രചാരണത്തിലും ഉണ്ടായ വീഴ്ചകളിൽ ആത്മപരിശോധന നടത്തുകയാണ് പാർട്ടി. പ്രചാരണത്തിൽ പാർട്ടി ഉയർത്തിയ ‘എൽഎഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന മുദ്രാവാക്യം വിപരീത ഫലമുണ്ടാക്കിയെന്ന് സമ്മതിച്ചിരിക്കുകയാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി. രാജീവ്.

മലപ്പുറത്ത് സംഘടിപ്പിച്ച ഇഎംഎസ് അനുസ്മരണ പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് രാജീവ് തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ പാളിച്ച ഏറ്റുപറഞ്ഞത്. ‘എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന മുദ്രാവാക്യം വേണ്ടത്ര ശരിയായില്ല എന്നുതന്നെയാണ് പാർട്ടി വിലയിരുത്തിയിട്ടുള്ളത്. അത് ആളുകൾക്കിടയിൽ മറ്റൊരു ബോധം രൂപപ്പെടുത്തിയിട്ടുണ്ട് എന്നാണ് വിലയിരുത്തൽ, പി. രാജീവ് പറഞ്ഞു.

പുതിയ സമരമുറകൾ ആവശ്യമാണെന്നും രാജീവ് പറഞ്ഞു. ഇന്നലകളുടെ തനിയാവർത്തനങ്ങൾക്കൊണ്ട് ഇന്നത്തെ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാനാവില്ല. ഇന്നിനെ മനസ്സിലാക്കണം അതിന് പറ്റുന്ന രൂപങ്ങൾ ആവിഷ്‌കരിക്കണം. ഇന്നിന് പറ്റുന്ന പാർട്ടിയായി മാറണം. എങ്കിൽ മാത്രമേ ഈ പ്രതിസന്ധി ഘട്ടത്തെ മറികടക്കാൻ കഴിയൂ, രാജീവ് പറഞ്ഞു.

വെള്ളാപ്പള്ളി നടേശന്റെ വിഷയത്തിൽ ശക്തമായ നിലപാട് സ്വീകരിക്കുന്നതിൽ പാർട്ടിക്ക് വീഴ്ചപറ്റിയിട്ടുണ്ട് എന്ന് നേരത്തെ തന്നെ വിലയിരുത്തിയിട്ടുണ്ട്. ഭാവിയിൽ ഇത്തരം കാര്യങ്ങളിൽ എങ്ങനെ ഇടപെടണമെന്ന് ധാരണയുണ്ടാക്കേണ്ടതുണ്ട്. ശബരിമല വിഷയത്തിൽ, അപ്പോൾത്തന്നെ പാർട്ടി നടപടിയെടുക്കേണ്ടതായിരുന്നു. പാർട്ടിയുടെ സംഘടനാ സാങ്കേതികത്വങ്ങളല്ല നോക്കേണ്ടിയിരുന്നതെന്ന് ഇപ്പോൾ പാർട്ടി കണ്ടിട്ടുണ്ട്, രാജീവ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ലുക്കാക്കു ‘രക്ഷകനായി’ ഈജിപ്തിനെതിരേ സമനിലയുമായി രക്ഷപ്പെട്ട് ബെൽജിയം

വാഷിങ്ടൺ: ഗ്രൂപ്പ് ജിയിലെ മത്സരത്തിൽ ഈജിപ്തിനെതിരേ സമനിലയുമായി (1-1) രക്ഷപ്പെട്ട് കരുത്തരായ ബെൽജിയം. 20-ാം മിനിറ്റിൽ ഈമാം അഷൂറിന്റെ കിടിലൻ ഗോളിൽ മുന്നിലെത്തിയ ഈജിപ്തിനെതിരേ 66-ാം മിനിറ്റിൽ ഈജിപ്ത് താരം മുഹമ്മദ് ഹാനിയിലൂടെ...

80 ാം മിനിട്ടിൽ തിരിച്ചടിച്ച് യുറഗ്വായ്; സൗദിക്കെതിരേ ആശ്വാസ സമനില

മിയാമി: മുൻ ചാമ്പ്യന്മാരും ലാറ്റിനമേരിക്കൻ കരുത്തരുമായ യുറഗ്വായ്‌യെ സമനിലയിൽ പൂട്ടി സൗദി അറേബ്യ. ചൊവ്വാഴ്ച നടന്ന ഗ്രൂപ്പ് എച്ച് മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾവീതം നേടി സമനിലയിൽ പിരിഞ്ഞു. ഒരു ഗോളിന് പിന്നിട്ട...

യു.എസ്.-ഇറാൻ കരാറായി; ഹോർമുസ് വെള്ളിയാഴ്ച തുറക്കും

വാഷിങ്ടൺ/ടെഹ്റാൻ: പശ്ചിമേഷ്യയിലുടനീളം രക്തംചിന്തി, ലോകത്തെയാകെ ഇന്ധനപ്രതിസന്ധിയിലേക്ക് തള്ളിവിട്ട ഇറാനും യു.എസ്.-ഇസ്രയേൽ സഖ്യവും തമ്മിലുള്ള യുദ്ധം അവസാനിക്കുന്നു. 107 ദിവസം നീണ്ടുനിന്ന സംഘർഷം അവസാനിപ്പിച്ച് ശാശ്വതസമാധാനത്തിലേക്ക് വഴിതുറക്കുന്ന കരടുകരാർ അമേരിക്കയും ഇറാനും അംഗീകരിച്ചു. കരാർ...

അരങ്ങേറ്റത്തിൽ സ്പെയിനിനെ പൂട്ടി കേപ് വെർദെ; മുൻ ചാമ്പ്യന്മാരെ ഗോൾരഹിത സമനിലയിൽ തളച്ച് കളിമുറ്റത്തെ അത്ഭുതക്കുതിപ്പ്

അറ്റ്‌ലാന്റ: ലോകകപ്പ് ഫുട്ബോളിന്റെ വൻവേദിയിലേക്ക് ആദ്യമായി എത്തിയ കേപ് വെർദെ എന്ന കൊച്ചു രാജ്യം തങ്ങൾ വന്നത് വെറുതെയല്ലെന്ന് ആദ്യ മത്സരത്തിൽ തന്നെ തെളിയിച്ചിരിക്കുകയാണ്. അമേരിക്കയിലെ അറ്റ്‌ലാന്റയിൽ വെച്ച് നടന്ന തങ്ങളുടെ ചരിത്രത്തിലെ...

സമാധാന കരാറിൽ ഡിജിറ്റിലായി ഒപ്പുവെച്ചെന്ന് വാൻസ്; ഇസ്രയേലിന്റെ ആശങ്ക ഞങ്ങളുടെ വിജയത്തിന് തെളിവെന്ന് ഇറാൻ

വാഷിങ്ടൺ: ഇറാനുമായുള്ള സമാധാന കരാറിൽ യുഎസിന്റെ ഭാഗത്തുനിന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും കരാറിൽ ഡിജിറ്റലായി ഒപ്പുവെച്ചതായി അമേരിക്കൻ ഉദ്യോഗസ്ഥർ അറിയിച്ചു. കരാറിൽ യുഎസ് ഇതിനോടകം ഡിജിറ്റലായി ഒപ്പുവെച്ചെന്ന്...

Popular this week