ഇതിലിപ്പോ ആരാ കുട്ടി? ഇസയ്‌ക്കൊപ്പം ഫുട്‌ബോള്‍ കളിച്ച് കുഞ്ചാക്കോ ബോബന്‍; വീഡിയോ
മലയാള സിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് കുഞ്ചാക്കോ ബോബന്‍. എന്നും യുവത്വം നിലനിര്‍ത്തുന്ന താരം കൂടിയാണ് ചാക്കോച്ചന്‍. കഴിഞ്ഞ ദിവസമാണ് കുഞ്ചാക്കോ ബോബനെ കുടുംബ സദസ്സുകളുടെ പ്രിയങ്കരനാക്കി മാറ്റിയ അനിയത്തി പ്രാവ് എന്ന ഫാസില്‍ ചിത്രം റിലീസായിട്ട് ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പുതിയ എല്ലാ വിശേഷങ്ങളും തമാശകളുമൊക്കെ ഇതിലൂടെ പങ്കിടാറുണ്ട്. പതിനാല് വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ഇസഹാക്ക് എന്ന കുഞ്ഞുണ്ടായത്. ഇസയുടെ വിശേഷങ്ങളും കളികളും ചിരികളുമൊക്കെ ചാക്കോച്ചന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുണ്ട്. ഇപ്പോഴിതാ മകന്‍ ഇസയ്‌ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുന്ന വീഡിയോയാണ് കുഞ്ചാക്കോ ബോബന്‍ പങ്കിട്ടിരിക്കുന്നത്.
”തിങ്കളാഴ്ച ഞായറാഴ്ച പോലെ തോന്നുമ്പോള്‍!
ഓഫ്-ഡേ…..ഗെയിം-ഓണ്‍
പച്ച ടര്‍ഫ്, തുറന്ന ഇടം, ഇളം കാറ്റ് …
ഒപ്പം കമ്പനിക്കുള്ള എന്റെ ചെക്കനും!”
എന്ന ക്യാപ്ഷനൊപ്പം കുഞ്ഞിനൊപ്പം കളിക്കുന്ന വീഡിയോയും പങ്കുവച്ചിട്ടുണ്ട്.