Entertainment

‘താളം’ എന്ന പുതിയ ക്യാംപെയ്‌നുമായി നെസ്ലെ മഞ്ച്

സംശയങ്ങളെ മറികടക്കാനും വിജയത്തിലേക്ക് കുതിക്കാനും യുവ ഉപഭോക്താക്കള്‍ക്ക് പ്രചോദനമേകുന്ന ഏറ്റവും പുതിയ പരസ്യ ക്യാംപെയ്‌ന് തുടക്കമിട്ട് മഞ്ച്. കേരളത്തിന്റെ മനോഹരമായ കായല്‍പ്പരപ്പുകളിലാണ് സാമന്ത റുഥ് പ്രഭു അഭിനയിച്ചിരിക്കുന്ന പുതിയ പരസ്യം ചിത്രീകരിച്ചത്. കേരളത്തിന്റ പരമ്പരാഗത വള്ളംകളിയുടെ പശ്ചാത്തലത്തില്‍ ആരംഭിക്കുന്ന പരസ്യത്തില്‍ വള്ളംകളിയുടെ കമന്റേറ്റര്‍ ഓരോ വള്ളത്തിന്റെയും ക്യാപ്റ്റന്റെ പേരുകള്‍ വിളിക്കുമ്പോള്‍ ഓരോരുത്തരും തങ്ങളുടെ തങ്ങളുടെ താളത്തിലുള്ള ആ4പ്പുവിളികളുയ4ത്തുന്നു.

സാമന്തയുടെ ടീമിന്റെ പേര് വിളിക്കുമ്പോള്‍, ആദ്യമായി ക്യാപ്റ്റനാകുന്നതിന്റെ സംശയങ്ങളും ചെറിയ പേടിയുമെല്ലാം അവരില്‍ പ്രകടമാണ്. എന്നാല്‍ മഞ്ച് കഴിക്കുന്നതോടെ അവളുടെ എല്ലാ ആശങ്കകളും ഇല്ലാതാകുകയും സംശയങ്ങളെയെല്ലാം ആത്മവിശ്വാസത്തോടെ നേരിടാനും തീരുമാനിക്കുന്നു. മനോഹരമായ ഈണത്തിന്റെ അകമ്പടിയോടെ വള്ളംകളിയുടെ മാസ്മര കാഴ്ചയാണ് തുട4ന്നെത്തുന്നത്. എല്ലാ ദക്ഷിണേന്ത്യ9 വിപണികളിലും പുറത്തിറക്കുന്ന ടിവി പരസ്യം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലെ തിരഞ്ഞെടുക്കപ്പെട്ട ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലും അവതരിപ്പിക്കും.

ധാരാളം പ്രതീക്ഷകളും കഴിവുകളും ആഗ്രഹങ്ങളുമുള്ളവരാണ് ഇന്നത്തെ യുവാക്കള്‍. പക്ഷേ ഇവരില്‍ പലര്‍ക്കും പലപ്പോഴും സമ്മ4ദത്തിനടിപ്പെടുന്ന സാഹചര്യത്തില്‍ സ്വന്തം കഴിവിലുള്ള വിശ്വാസം നഷ്ടപ്പെടുന്നതായി കാണാം . ഈ സംശയങ്ങളെ മറികടക്കാനും തങ്ങളുടെ കഴിവുകള്‍ പൂ4ണ്ണമായി ഉപയോഗപ്പെടുത്താനും പ്രോത്സാനമേകുകയാണ് മഞ്ച്.

ഒരു വള്ളംകളിയുടെ ആഘോഷവേളയുടെ പശ്ചാത്തലത്തില്‍ ഈ ആശയം അവതരിപ്പിക്കുകയാണ് പുതിയ പരസ്യ ചിത്രം. സ്വന്തം കഴിവില്‍ ആത്മവിശ്വാസം നേടാനും യഥാ4ഥ കഴിവ് പ്രകടിപ്പിക്കാനും കഴിഞ്ഞാല്‍ വിജയം ഉറപ്പാണെന്ന് വ്യക്തമാക്കുകയാണ് ഈ ചിത്രത്തിലൂടെ മഞ്ച്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker