28.9 C
Kottayam
Sunday, May 12, 2024

രാജ്യത്ത് കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ധന; 30,196 കേസുകളും കേരളത്തില്‍

Must read

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 43,263 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 30,196 കേസുകളും കേരളത്തിലാണ്. കേരളത്തിന് പുറത്ത് മറ്റു സംസ്ഥാനങ്ങളിലാകെ 13,067 പേര്‍ക്കാണ് ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 338 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 4,41,749 ആയി ഉയര്‍ന്നു.

കേരളത്തില്‍ ഇന്നലെ 181 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 40,567 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,23,04,618 ആയി. നിലവില്‍ ചികില്‍സയിലുള്ളത് 3,93,614 പേരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

പുതുതായി 43,263 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,31,39,981 ആയി. ഇന്നലെ 86,51,701 പേര്‍ക്കാണ് രാജ്യത്ത് വാക്സിന്‍ നല്‍കിയത്. ഇതോടെ ആകെ വാക്സിനേഷന്‍ 71,65,97,428 ആയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇന്നലെ ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്, കൊറോണ വൈറസ് വാക്‌സിനുകൾ വലിയ തോതിൽ വിതരണം ചെയ്യുന്ന സമ്പന്ന രാജ്യങ്ങളോട് വർഷാവസാനം ബൂസ്റ്റർ ഷോട്ടുകൾ നൽകുന്നത് നിർത്തി ദരിദ്ര രാജ്യങ്ങൾക്ക് ആ ഡോസുകൾ ലഭ്യമാക്കാൻ അഭ്യർത്ഥിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week