CrimeKeralaNews

കണ്ണൂരിലെ കള്ളനോട്ട് കേസിൽ അറസ്‌റ്റിലായ ശോഭ സംഘത്തിലെ മുഖ്യകണ്ണിയാണെന്ന് പോലീസ്

കണ്ണൂർ: നഗരത്തിലെ തെക്കി ബസാറിലെ ബാറിൽക ള്ളനോട്ട് പിടിച്ച സംഭവത്തിൽ യുവതിയെ കോടതിയിൽ ഹാജരാക്കി. ചപ്പാരപ്പടവ് പാടിയോട്ടുചാൽ സ്വദേശിനി പിപി ശോഭ (45)യെയാണ് കഴിഞ്ഞ ദിവസം കണ്ണൂർ ടൗൺ പൊലീസ്അറസ്റ്റ് ചെയ്‌തത്. നേരത്തെ കേസിൽ പയ്യന്നൂർ സ്വദേശി ഷിജു(36)അറസ്റ്റിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കൂട്ടുപ്രതികളെ കുറിച്ച് സൂചനലഭിച്ചത്. ഷിജുവിന്യുവതിയാണ് കള്ളനോട്ട് നൽകിയതെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച കണ്ണൂർ തെക്കീബസാറിലെ ബാറിൽ മദ്യപിച്ച ശേഷം ബില്ലടയ്ക്കാൻ കള്ളനോട്ട്നൽകിയതിനെ തുടർന്നാണ് പ്രവാസിയായ ഷിജു പിടിയിലായത്. 2,562 രൂപ ബിൽത്തുകയിൽ 500 രൂപയുടെ അഞ്ച് കള്ളനോട്ടുകളും 100 രൂപയുംബിൽഫോൾഡറിൽവെച്ച്കടന്നുകളയുകയായിരുന്നു. ബാർ ജീവനക്കാരന്റെ പരാതിയിൽ സിസിടിവി അടക്കം പരിശോധിച്ചാണ്ഷിജുവിനെ പൊലീസ് പിടികൂടുന്നത്.

ഇയാളുടെ പക്കൽ നിന്നും 500 രൂപയുടെ അഞ്ച്‌കള്ളനോട്ടുകളും പൊലീസ്‌ കണ്ടെത്തിയിരുന്നു. മെക്കാനിക്കായ തനിക്ക് വർഷോപ്പിൽ നിന്ന്‌ കിട്ടിയകൂലിയാണെന്നാണ് ആദ്യം ഇയാൾ പൊലീസിനോട് പറഞ്ഞത്. കൂടുതൽ ചോദ്യം ചെയ്‌തപ്പോഴാണ്നൽകിയത്ശോഭയാണെന്ന്സമ്മതിച്ചത്.

അതേസമയം കഴിഞ്ഞ ദിവസം ചപ്പാരപ്പടവ് പാടിയോട്ടുചാലിലെ പെട്രോൾപമ്പിൽ നിന്ന് വാഹനത്തിൽ ഇന്ധനം നിറച്ചശേഷം 500രൂപ നൽകിയിരുന്നു. പമ്പ് ജീവനക്കാരന് സംശയം തോന്നിപൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇവരെ ചീമേനി പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ കണ്ണൂരിൽ നിന്ന് പിടിച്ച കള്ളനോട്ടുമായി ഇവർക്ക്ബന്ധമുണ്ടെന്ന് ബോധ്യപ്പെട്ടത്.

ഇതേ തുടർന്ന് ശോഭയുടെപാടിയോട്ടു ചാലിലെവീട്ടിൽ പോലീസ്‌ നടത്തിയ പരിശോധനയിൽ 500 രൂപയുടെ കള്ളനോട്ടുംനിരോധിച്ച 2,000, 1,000 രൂപയുടെ നോട്ടുകളുംകണ്ടെടുത്തു. കിടപ്പുമുറിയിലുണ്ടായിരുന്ന പ്രിന്ററും ലാപ്ടോപ്പും കസ്റ്റഡിലെടുത്തു.

ഇവർ കാസർകോഡ് ജില്ലയിൽ ഡ്രൈവിങ്‌ സ്‌കൂൾ നടത്തുന്നതായും വിവരം ലഭിച്ചു. കുറെനാളായി കുടുംബവുമായി പിണങ്ങി താമസിക്കുകയാണെന്ന് പോലീസ് പറഞ്ഞു. കാസർകോഡ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കള്ളനോട്ട്സംഘത്തിന്റെ താവളങ്ങൾകണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ് ഇതിനായി വരും ദിവസങ്ങളിലും റെയ്ഡ് ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button