CrimeFeaturedKeralaNews

മരിച്ച പെണ്‍കുട്ടികള്‍ സ്വവര്‍ഗാനുരാഗികള്‍,ഒരാളുടെ വിവാഹം ഉറപ്പിച്ചതോടെ ഇരുവരും ആറ്റിൽ ചാടി ജീവനൊടുക്കിയതായി പോലീസ് നിഗമനം

കോട്ടയം: വൈക്കത്ത് മുറിഞ്ഞപുഴ പാലത്തില്‍ നിന്ന് മൂവാറ്റുപുഴയാറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്ത പെണ്‍കുട്ടികള്‍ സ്വവര്‍ഗാനുരാഗികളെന്ന് റിപ്പോര്‍ട്ട്.പിരിയാനാവാത്ത വിധം അടുത്ത യുവതികളില്‍ ഒരാളുടെ വിവാഹം വീട്ടുകാര്‍ നിശ്ചയിച്ചതോടെയാണ് ജീവനൊടുക്കാനുള്ള തീരുമാനത്തിലേക്ക് ഇരുവരും എത്തിച്ചേര്‍ന്നതെന്ന് കരുതുന്നതായി വൈക്കം പോലീസ് വ്യക്തമാക്കി.

കൊല്ലം ആഞ്ചല്‍ സ്വദേശികളായ 21 വയസുള്ള അമൃതയും ആര്യയും കൊല്ലത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ അവസാന വര്‍ഷ ബിരു വിദ്യാര്‍ത്ഥികളായിരുന്നു. കോളേജില്‍ സദാസമയവും ഇരുവരും ഒരുമിച്ചായിരുന്നു ഇടപഴകിയിരുന്നത്.

ശനിയാഴ്ച രാവിലെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വാങ്ങാനെന്ന പേരിലാണ് അമൃതയും ആര്യയും വീടുകളില്‍ നിന്ന് പുറപ്പെട്ടത്.എന്നാല്‍ വൈകുന്നേരമായിട്ടും മടങ്ങിയെത്താതെ വന്നതോടെ മാതാപിതാക്കള്‍ ചടയമംഗലം പോലീസില്‍ പരാതി നല്‍കി.വൈക്കത്തു നിന്നും ലഭിച്ച ചെരുപ്പും തൂവാലയും ചെരുപ്പും ബന്ധുക്കള്‍ തിരിച്ചറിഞ്ഞതോടെ ആറ്റില്‍ ചാടിയത് ഇരുവരുമാണെന്ന് തിരിച്ചറിയുകയായിരുന്നു.

തിരച്ചില്‍ തുടരുന്നതിനിടെ പൂച്ചാക്കലില്‍ ഇന്നു രാവിലെ തീരത്തോട് ചേര്‍ന്ന് ആദ്യം അമൃതയുടെ മൃതദേഹവും പെരുമ്പളം സൗത്തില്‍ നിന്ന് ആര്യയുടെ മൃതദേഹവും കണ്ടെത്തി.

അടുത്ത കൂട്ടികാരായ ഇരുവരും പരസ്പരം വീടുകളില്‍ പോയി താമസിയ്ക്കുകയും ചെയ്തിരുന്നു.വിദേശത്തു ജോലി ചെയ്തിരുന്ന അമൃതയുടെ പിതാവ് അടുത്തിടെ വിദേശത്തുനിന്നും വന്നിരുന്നു. പിതാവ് ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന 14 ദിവസം അമൃത ആര്യയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.ഈ സമയത്ത് ഇരുവരും തമ്മില്‍ കൂടുതല്‍ അടുത്തിടപഴകി.ഇതിന് ദിവസങ്ങള്‍ കഴിഞ്ഞ് അമൃതയുടെ മാതാപിതാക്കള്‍ വിവാഹ ആലോചനകളുമായി മുന്നോട്ടുപോവുകയും വിവാഹം നിശ്ചയ്ക്കുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു ഇരുവരുമെന്ന് വിവരം ലഭിച്ചിരുന്നതായി പോലീസ് പറയുന്നു.

ഇരുവരെയും കാണാതായശേഷം പോലീസ് നടത്തിയ അന്വേഷണത്തില്‍ ആര്യയുടെ ഫോണ്‍ തിരുവല്ലയിലെ ലൊക്കേഷനില്‍ ഉള്ളതായി പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ പിന്നീട് ഫോണ്‍ സ്വിച്ച്ഡ് ഓഫായി.പിന്നീട് ഇരുവരും പാലത്തില്‍ നിന്നും ചാടിയ വിവരമാണ് പുറത്തുവന്നത്.

ശനിയാഴ്ച വൈകുന്നേരം പാലത്തിനു സമീപം രണ്ടു യുവതികളെ സംശയാസ്പദമായസാഹചര്യത്തില്‍ കണ്ടെത്തിയതായി മുറിഞ്ഞപുഴയിലെ ഓട്ടോ ഡ്രൈവര്‍മാര്‍ വ്യക്തമാക്കിയിരുന്നു. ഇരുവരും പാലത്തില്‍ നിന്ന് ഒരുമിച്ച് നിന്ന് ഫോട്ടോയെടുത്തിരുന്നു.

പാലത്തിന്റെ വടക്കുഭാഗത്തുനിന്ന് നടന്നുവന്ന പെണ്‍കുട്ടികള്‍ പാലത്തില്‍ നിന്നും ആറ്റിലേക്ക് ചാടുന്നതായി കണ്ടുവെന്ന് പുഴയ്ക്ക് സമീപം താമസിയ്ക്കുന്ന വീട്ടിലെ കുട്ടികള്‍ മാതാപിതാക്കളോട പറഞ്ഞിരുന്നു. പിന്നീട് പോലീസ് നടത്തിയ പരിശോധനയില്‍ പാലത്തില്‍ നിന്ന് തൂവാലയും ചെരുപ്പുകളും കണ്ടെത്തുകയായിരുന്നു.ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്ന് രണ്ടു ദിവസമായി തെരച്ചില്‍ നടത്തിവരികയായിരുന്നു. വൈക്കം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചുവരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker