ഭര്‍ത്താവുമായി വഴക്കിട്ടു; യുവതി 14 ദിവസം പ്രായമുള്ള കുഞ്ഞിനെ ഫ്‌ളാറ്റിന്റെ മൂന്നാം നിലയില്‍ നിന്ന് വലിച്ചെറിഞ്ഞു!

ഹൈദരാബാദ്: ഭര്‍ത്താവുമായി വഴക്കിട്ടതിനെ തുടര്‍ന്ന് യുവതി തന്റെ പതിനാല് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഫ്‌ളാറ്റിന്റെ മൂന്നാമത്തെ നിലയില്‍ നിന്ന് വലിച്ചെറിഞ്ഞു. സംഭവത്തില്‍ 27 വയസുകാരിയായ ലാവണ്യ എന്ന യുവതിക്കെതിരെ കൊലപാതക കുറ്റം ചുമത്തി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഹൈദരാബാദ് ഫത്തേനഗറിലാണ് ഞെട്ടിക്കുന്ന സംഭവം. ഭര്‍ത്താവുമായുള്ള വഴക്കിനെ തുടര്‍ന്ന് ഗര്‍ഭിണിയായിരിക്കെ ലാവണ്യ ഒക്ടോബര്‍ 29ന് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. തുടര്‍ന്ന് ഒക്ടോബര്‍ 30ന് കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഭര്‍ത്താവ് വേണു ഗോപാലിനെതിരെ ലാവണ്യയുടെ കുടുംബക്കാര്‍ പരാതി നല്‍കി. സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ് വേണു ഗോപാല്‍. ഗാര്‍ഹിക പീഡനത്തിന് വേണു ഗോപാലിനെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു.

ആത്മഹത്യാശ്രമത്തിന് ശേഷം ആരോഗ്യനില വീണ്ടെടുത്ത ലാവണ്യ മാതാപിതാക്കള്‍ക്ക് ഒപ്പം വീട്ടിലേക്ക് പോയി. ഇവിടെവച്ചാണ് 14 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ഫ്‌ളാറ്റിന്റെ മൂന്നാമത്തെ നിലയില്‍ നിന്ന് വലിച്ചെറിഞ്ഞത്. കുഞ്ഞ് തത്ക്ഷണം മരിച്ചു. തുടര്‍ന്ന് കുഞ്ഞിന്റെ അച്ഛന്‍ നല്‍കിയ പരാതിയിലാണ് യുവതിക്കെതിരെ പോലീസ് കേസെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News