Entertainment
പലപ്പോഴും ചതിക്കപ്പെടുകയായിരുന്നു; സീരിയലില്‍ നിന്നുണ്ടായ മോശം അനുഭവം തുറന്ന് പറഞ്ഞ് അഞ്ജു അരവിന്ദ്
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ് സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട താരമാണ് അഞ്ജു. തനിക്ക് സീരിയലില്‍ നിന്നും നേരിട്ട മോശം അനുഭവങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് താരം. നല്ല വേഷങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് വിളിച്ചിട്ട് പലപ്പോഴും ചതിക്കപ്പെടുകയായിരുന്നു. ഫുള്‍ടൈം കഥാപാത്രമാണെന്ന് വിളിച്ചിട്ട് ഒരാഴ്ച കൊണ്ട് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിട്ട് തിരിച്ചയക്കും.
കൂടാതെ നമ്മളോട് പറയാതെ തന്നെ നമ്മുടെ കഥാപാത്രത്തെ അവസാനിപ്പിച്ചു കളയും. ഇത്തരം അനുഭവങ്ങള്‍ മാനസികമായി ഒരുപാട് തളര്‍ത്തി. അതുകൊണ്ടാണ് സീരിയല്‍ അഭിനയം നിര്‍ത്തിയതെന്ന് അഞ്ജു പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News