24.6 C
Kottayam
Friday, June 5, 2026

ചെങ്ങന്നൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റിനെ ചേംബറില്‍ കയറി ആക്രമിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

Must read

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റിനെ ചേംബറില്‍ കയറി ആക്രമിക്കാന്‍ ശ്രമിക്കുകയും സ്ഥലത്ത് നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്ത യുവാവിനെ നാട്ടുകാര്‍ മല്‍പ്പിടിത്തത്തിലൂടെ കീഴടക്കി. ചെങ്ങന്നൂര്‍ കോടതിയില്‍ മുന്‍സിഫ്-മജിസ്ട്രേറ്റ് അമലാ ലോറന്‍സിന്റെ ചേംബറില്‍ ബുധനാഴ്ച രാവിലെ 9.45-ഓടെയായിരുന്നു സംഭവം. ചെങ്ങന്നൂര്‍ പെരിങ്ങാല മോഹിനി സദനത്തില്‍ അരുണ്‍ മോഹന്‍ (34) ആണ് ചേമ്പറിലേക്ക് ബഹളംവെച്ചുകൊണ്ട് കയറിയത്. ഓഫീസ് അസിസ്റ്റന്റ് വെളിയിലായിരുന്നതിനാല്‍ മജിസ്ട്രേറ്റ് മാത്രമേ ഈ സമയം ചേംബറിലുണ്ടായിരുന്നുള്ളു.

യുവാവ് അക്രമാസക്തനാകുന്നതുകണ്ട് പരിഭ്രമിച്ച മജിസ്ട്രേറ്റ്, കോടതിഹാളിലേക്ക് പ്രവേശിക്കാനുള്ള വാതിലിലൂടെ പുറത്തേക്കോടി. ഇതുകണ്ട അരുണും പിന്നാലെ ഓടി. ബാര്‍ അസോസിയേഷന്റെ വരാന്തയിലേക്ക് പ്രാണരക്ഷാര്‍ഥം ഓടുന്നതിനിടെ മജിസ്ട്രേറ്റ് രണ്ടുതവണ വീണു. ബഹളംകേട്ട് ഓടിയെത്തിയ മജിസ്ട്രേറ്റിന്റെ ഓഫീസ് അസിസ്റ്റന്റും ക്ലാര്‍ക്കും ചേര്‍ന്നു യുവാവിനെ തടയാന്‍ ശ്രമിച്ചു. അതിനിടെ വെള്ളംനിറച്ച കുപ്പി യുവാവ് മജിസ്ട്രേറ്റിനു നേരേയെറിഞ്ഞു. കൂടുതലാളുകള്‍ എത്തിയതോടെ രക്ഷപ്പെടാനായി യുവാവ് കോടതിയുടെ കിഴക്കേ ഗേറ്റിലൂടെ റോഡിലേക്കോടി. ഇതുകണ്ട ജീവനക്കാരും പിന്നാലെയോടി.

- Advertisement -

- Advertisement -

തുടര്‍ന്ന്, സിവില്‍ സ്റ്റേഷനു മുന്നില്‍വെച്ച് ജീവനക്കാരും ഓട്ടോത്തൊഴിലാളികളും ചേര്‍ന്ന് ഇയാളെ കീഴടക്കി കെട്ടിയിടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. കുറച്ചുദിവസമായി യുവാവ് കോടതി പരിസരത്തുണ്ടായിരുന്നതായി ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. യുവാവും അച്ഛനും തമ്മില്‍ കോടതിയില്‍ കേസുണ്ട്. ഇതിലെ വൈരാഗ്യമാകാം മജിസ്‌ട്രേറ്റിനെ ആക്രമിക്കാന്‍ ശ്രമിച്ചതിന് പിന്നിലെന്നാണ് കരുതുന്നത്. അടുത്തിടെ യുവാവ് വീട്ടില്‍ പ്രവേശിക്കുന്നതിനെതിരേ കോടതിയില്‍നിന്ന് ഇന്‍ജക്ഷന്‍ ഓര്‍ഡര്‍ നല്‍കിയിരുന്നു.

മല്‍പ്പിടിത്തത്തിനിടെ രണ്ടു ജീവനക്കാരെ യുവാവു ചവിട്ടി. ഓഫീസ് അസിസ്റ്റന്റ് കമല്‍, ക്ലാര്‍ക്ക് ജയകുമാര്‍ എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇവര്‍ പിന്നീട് ഗവ. ആശുപത്രിയില്‍ ചികിത്സതേടി. വീഴ്ചയില്‍ നിസ്സാര പരിക്കേറ്റ മജിസ്‌ട്രേറ്റ് ചെങ്ങന്നൂര്‍ ജില്ല ആശുപത്രിയിലും ചികിത്സതേടി. യുവാവിന്റെ മാനസികനില പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു. ആക്രമണ ശ്രമം, ജോലി തടസ്സപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തു.

- Advertisement -

സംഭവത്തില്‍ ചെങ്ങന്നൂര്‍ ബാര്‍ അസോസിയേഷന്‍ കോടതി ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചു. ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് മതിയായ സുരക്ഷയൊരുക്കണമെന്ന് ബാര്‍ അസോസിയേഷന്‍ യോഗത്തില്‍ ആശ്യപ്പെട്ടു. കേരളത്തിലെ വനിതാ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ള ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് മതിയായ സുരക്ഷാക്രമീകരണങ്ങളൊരുക്കണമെന്നും അക്രമിക്കെതിരേ കര്‍ശന നടപടിസ്വീകരിച്ച് ശിക്ഷ ഉറപ്പുവരുത്തണമെന്നും യോഗമാവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച ചെങ്ങന്നൂര്‍ കോടതിനടപടികള്‍ അഭിഭാഷകര്‍ ബഹിഷ്‌കരിച്ചു.

A 34-year-old youth identified as Arun Mohan was subdued by locals and court staff after he forcefully entered the chamber of Chengannur Munsiff-Magistrate Amala Lawrence and attempted to attack her. The incident occurred around 9:45 AM on Wednesday when the magistrate was alone in her chamber as her office assistant was outside. Following the commotion, the accused tried to flee the court premises but was chased down and handed over to the Chengannur police for further legal action.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week