25.4 C
Kottayam
Saturday, October 5, 2024

15-കാ​ര​നെ ഉ​പ​യോ​ഗി​ച്ച് പ​ണം ത​ട്ടി​; ഹ​ണി ട്രാ​പ്പ് സംഘം അ​റ​സ്റ്റിൽ

Must read

അ​രീ​ക്കോ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ടു​പേ​ർ ഉ​ൾ​പ്പെ​ടെ അ​ഞ്ചം​ഗ ഹ​ണി ട്രാ​പ്പ് സം​ഘം അ​റ​സ്റ്റിൽ. 15-കാ​ര​നെ ഉ​പ​യോ​ഗി​ച്ച് ഒ​രാ​ളി​ൽ നി​ന്ന് പ​ണം ത​ട്ടി​യ കേ​സി​ലാ​ണ് അ​ഞ്ചു​പേ​രെ അ​രീ​ക്കോ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കാ​വ​നൂ​ർ സ്വ​ദേ​ശി ഇ​ർ​ഫാ​ൻ, പു​ത്ത​ലം സ്വ​ദേ​ശി ആ​ഷി​ക്, എ​ട​വ​ണ്ണ സ്വ​ദേ​ശി ഹ​രി​കൃ​ഷ്ണ​ൻ, പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ടു പേ​‍ർ എന്നിവരാണ് അ​റ​സ്റ്റി​ലാ​യ​ത്. സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് പ​രാ​തി​ക്കാ​ര​നും 15-കാ​ര​നും ത​മ്മി​ൽ പ​രി​ച​യ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് ഇ​രു​വ​രും അ​രീ​ക്കോ​ട്ട് വെച്ച് നേ​രി​ൽ കാ​ണാമെന്ന് തീ​രു​മാ​നി​ച്ചു.

പ​രാ​തി​ക്കാ​ര​ൻ അ​രീ​ക്കോ​ട് എ​ത്തി​യ സ​മ​യ​ത്ത് പ്ര​തി​ക​ൾ സം​ഘം ചേ​ർ​ന്ന് ഇ​യാ​ളെ മ​ർ​ദി​ക്കുകയും പി​ന്നാ​ലെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യുമാ​യി​രു​ന്നു. ആ​ദ്യം 20,000 രൂ​പ​യും പി​ന്നെ ര​ണ്ടു ഘ​ട്ട​മാ​യി ഒ​രു ല​ക്ഷം രൂ​പ​യു​മാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​തി​ൽ 40000 രൂ​പ പ​രാ​തി​ക്കാ​ര​ൻ സം​ഘ​ത്തി​ന് കൈ​മാ​റി.

എ​ന്നാ​ൽ സം​ഘം വീ​ണ്ടും പ​ണം ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​ ഇ​യാ​ൾ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കുകയായിരുന്നു. തു​ട​ർ​ന്ന് ത​ന്ത്ര​പ​ര​മാ​യി പ്ര​തി​ക​ളെ പൊ​ലീ​സ് വ​ല​യി​ലാ​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ർ ഇ​തി​നു​മു​മ്പും സ​മാ​ന​മാ​യ രീ​തി​യി​ൽ ഹ​ണി ട്രാ​പ്പി​ലൂ​ടെ പ​ണം ത​ട്ടി​യി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അർജുന്റെ കുടുംബത്തിനുനേരേ സൈബർ ആക്രമണം; ആറ് യൂട്യൂബർമാർക്കും കമന്റിട്ട ഒട്ടേറെപ്പേർക്കുമെതിരേ നടപടി, മനാഫിനെ ഒഴിവാക്കിയേക്കും

കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച ലോറിഡ്രൈവർ കണ്ണാടിക്കൽ സ്വദേശി അർജുന്റെ കുടുംബാംഗങ്ങൾക്കുനേരേ സാമൂഹികമാധ്യമങ്ങളിലുണ്ടായ സൈബർ ആക്രമണത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. മതവൈരം വളർത്തുന്നരീതിയിൽ പ്രചാരണങ്ങൾ നടത്തിയ ആറ് യുട്യൂബർമാർക്കെതിരേയും ലോറിയുടമ മനാഫിന്റെ യുട്യൂബ്...

എംടിയുടെ വീട്ടിൽ മോഷണം;രത്നവും സ്വർണവും ഉൾപ്പെടെ നഷ്ടപ്പെട്ടത് 26 പവൻ,അന്വേഷണം തുടങ്ങി പൊലീസ്

കോഴിക്കോട്: എംടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം നടന്നതായി പരാതി. 26 പവനോളമാണ് കൊട്ടാരം റോഡിലുള്ള വീട്ടിൽ നിന്ന് കളവ് പോയിരിക്കുന്നത്. എംടിയുടെ ഭാര്യ സരസ്വതിയുടെ പരാതിയിൽ നടക്കാവ് പൊലീസ് കേസ് എടുത്തു....

മഴ സജീവമാവുന്നു; സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത, 4 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ട്. മലപ്പുറം മുതൽ കണ്ണൂർ വരെയുള്ള നാല് ജില്ലകളിൽ യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്....

ഷൂട്ടിങ്ങിനെത്തിച്ച നാട്ടാനകൾ ഏറ്റുമുട്ടി, പരുക്കേറ്റ് കാട്ടിലേക്കോടിയ ആനയ്ക്കായി തിരച്ചിൽ

കൊച്ചി∙ കോതമംഗലത്ത് തെലുങ്ക് സിനിമയുടെ ഷൂട്ടിങ്ങിനെത്തിച്ച നാട്ടാനകൾ ഏറ്റുമുട്ടി. കോതമംഗലം തുണ്ടം ഫോറസ്റ്റ് സ്റ്റേഷനു സമീപത്ത് വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. പുതുപ്പള്ളി സാധു, മണികണ്ഠൻ എന്നീ ആനകളാണ് ഏറ്റുമുട്ടിയത്. പരുക്കേറ്റ...

ആ പ്രസിദ്ധ നടൻ പാതിരാത്രി കതകിൽ മുട്ടി, വാതിൽ പൊളിഞ്ഞുപോവുമോയെന്ന് ഭയന്നു- മല്ലിക ഷെരാവത്ത്

മുംബൈ:ഇടക്കാലത്ത് ബോളിവുഡിലെ ഗ്ലാമര്‍ സാന്നിധ്യമായിരുന്നു മല്ലികഷെരാവത്ത്. സിനിമ മേഖലയില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന അതിക്രമങ്ങളെ കുറിച്ച് അടുത്തിടെ അവര്‍ തുറന്നു പറഞ്ഞിരുന്നു. പല നടന്‍മാരും തന്നെ സമീപിച്ചിട്ടുണ്ടെന്നാണ് മല്ലിക വ്യക്തമാക്കിയത്. ഇപ്പോളിതാ...

Popular this week