24.2 C
Kottayam
Thursday, October 10, 2024

ഞാന്‍ ഓവറാക്കി പറയുകയാണെന്ന് തോന്നാം,പക്ഷെ ‘അഴകിയ ലൈലാ..’ സീൻ തമിഴ്‌നാട്ടില്‍ ട്രെന്‍ഡിങ്ങായിരുന്നു

Must read

കൊച്ചി:ഗുരുവായൂരമ്പല നടയില്‍ ചിത്രത്തിന് പിന്നാലെ അഴകിയ ലൈലാ.. എന്ന തമിഴ് ഗാനം വീണ്ടും ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംപിടിച്ചിരുന്നു. ചിത്രത്തില്‍ നിഖില വിമല്‍ അവതരിപ്പിച്ച പാര്‍വതി എന്ന കഥാപാത്രത്തിന്റെ ഇന്‍ട്രൊ സോങ്ങായിട്ടായിരുന്നു ഈ ഗാനം വന്നിരുന്നത്.

ഈ പാട്ട് വരുന്ന ഗുരുവായൂരമ്പലനടയിലെ സീനുകള്‍ തമിഴ്‌നാട്ടിലും വലിയ ഹിറ്റായിരുന്നു എന്ന് പറയുകയാണ് നിഖില വിമല്‍. മാരി സെല്‍വരാജിന്റെ വാഴൈ എന്ന തമിഴ് സിനിമയുടെ പ്രമോഷന്‍ പരിപാടികള്‍ക്കായി തമിഴ്‌നാട്ടില്‍ പോയപ്പോള്‍ തനിക്കത് നേരിട്ട് കാണാനായി എന്നും നിഖില പറയുന്നു. മൂവിമാന്‍ ബ്രോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നിഖില ഇക്കാര്യം പറഞ്ഞത്.

‘ഞാന്‍ തന്നെ പറയുമ്പോള്‍ ഓവറായി പറയുകയാണെന്ന് ആളുകള്‍ക്ക് തോന്നാം. പക്ഷെ തമിഴ്‌നാട്ടില്‍ ഈ പാട്ട് ട്രെന്‍ഡിങ്ങായിരുന്നു. അവരുടെ ഹിറ്റ് സോങ്ങാണല്ലോ, അതുകൊണ്ടായിരിക്കാം. ഇവിടെയുള്ളതിനേക്കാള്‍ ഹിറ്റായിരുന്നു തമിഴ്‌നാട്ടില്‍ അഴകിയ ലൈലാ.

ഗുരുവായൂരമ്പല നടയില്‍ ഒരു പീക്ക് മൊമന്റിലാണല്ലോ ആ പാട്ട് വരുന്നത്. അതുകൊണ്ട് എനിക്ക് എവിടെയും ഈ പാട്ടിനെ കുറിച്ച് ഷെയര്‍ ചെയ്യാന്‍ കഴിയില്ലായിരുന്നു. പക്ഷെ സിനിമ ഇറങ്ങിയ ശേഷം ദിവസവും നൂറില്‍ കൂടുതല്‍ പേര്‍ ഇന്‍സ്റ്റയിലും മറ്റും സ്റ്റോറിയില്‍ പാട്ടിനൊപ്പം മെന്‍ഷന്‍ ചെയ്യുമായിരുന്നു. ഒ.ടി.ടി റിലീസ് വരെ എല്ലാ ദിവസവുമെന്ന പോലെ ഇങ്ങനെ മെന്‍ഷന്‍ വരുമായിരുന്നു,’ നിഖില പറഞ്ഞു.

ഗുരുവായൂരമ്പലനടയിലെ തന്റെ പ്രകടനത്തിന് കേരളത്തില്‍ നിന്നും വലിയ വിമര്‍ശനം നേരിട്ടിരുന്നുവെന്നും എന്നാല്‍ തമിഴ്‌നാട്ടില്‍ വിജയച്ചിത്രത്തിന്റെ ഭാഗമായ ആളെന്ന നിലയിലായിരുന്നു പ്രതികരണമെന്നും നിഖില പറഞ്ഞു.

‘ഗുരുവായൂരമ്പല നടയില്‍ ഇറങ്ങിയപ്പോള്‍ ഒറ്റ എക്‌സ്പ്രഷനില്‍ അഭിനയിക്കുന്നു എന്ന് പറഞ്ഞ് ഇവിടെയുള്ളവര്‍ തെറിവിളിയായിരുന്നു. പക്ഷെ ആ സമയത്ത് തമിഴ്‌നാട്ടില്‍ ചെന്നപ്പോള്‍ പടത്തിന്റെ വിജയത്തെ എങ്ങനെ കാണുന്നു എന്നായിരുന്നു ചോദ്യം. പ്രത്യേകിച്ചൊന്നും തോന്നുന്നില്ല എന്നായിരുന്നു എന്റെ മറുപടി,’ ചിരിയോടെ നിഖില വിമല്‍ പറഞ്ഞു.

ഗുരുവായൂരമ്പല നടയില്‍, വാഴൈ എന്നീ സിനിമകള്‍ക്ക് ശേഷം നിഖില വിമല്‍ അഭിനയിച്ച ‘കഥ ഇന്നുവരെ’ സെപ്റ്റംബര്‍ 20ന് തിയേറ്ററുകളിലെത്തിയിരുന്നു. ഒരു ജാതി ജാതകം, ഗെറ്റ്-സെറ്റ് ബേബി എന്നീ ചിത്രങ്ങളും അനലി എന്ന വെബ് സീരിസുമാണ് നടിയുടേതായി റിലീസ് ചെയ്യാനുള്ള ചില പ്രോജക്ടുകള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രത്തന്‍ ടാറ്റ അന്തരിച്ചു

മുംബയ്: വ്യവസായ പ്രമുഖന്‍ രത്തന്‍ ടാറ്റ അന്തരിച്ചു. 86 വയസ്സായിരുന്നു. മുംബയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം. ഗുരുതരാവസ്ഥയില്‍ അദ്ദേഹം ആശുപത്രിയില്‍ കഴിയുകയാണെന്ന് വാര്‍ത്താ ഏജന്‍സിയായ റോയ്‌റ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ നാല്...

മുട്ടില്‍ മരംമുറി കേസ് അന്വേഷിക്കുന്നതിന്റെ പേരില്‍ വ്യാജ വാര്‍ത്ത;റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് പരാതി

കൊച്ചി: മലപ്പുറം പൊന്നാനിയില്‍ വീട്ടമ്മയെ ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ ബലാല്‍സംഗം ചെയ്‌തെന്ന പരാതി വ്യാജമെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചതിന് പിന്നാലെ ഡിവൈഎസ്പി വി വി ബെന്നി റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ ഇന്‍ഫൊര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ്...

വനിതാ ടി20 ലോകകപ്പിൽ ശ്രീലങ്കക്കെതിരെ വമ്പന്‍ ജവുമായി ഇന്ത്യ; ആശാ ശോഭനക്ക് 3 വിക്കറ്റ്

ദുബായ്: വനിതാ ടി20 ലോകകപ്പില്‍ സെമി സാധ്യത നിലനിര്‍ത്താനുള്ള ജീവന്‍മരണപ്പോരാട്ടത്തില്‍ ശ്രീലങ്കക്കെതിരെ 82 റണ്‍സിന്‍റെ വമ്പന്‍ ജയവുമായി സെമി പ്രതീക്ഷ നിലനിര്‍ത്തി ഇന്ത്യൻ വനിതകള്‍. ഇന്ത്യക്കെതിരെ 173 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക...

ശുചീകരണ ക്യാമ്പയിനിനെത്തിയ കളക്ടർക്ക് സംശയം; അടച്ചിട്ടിരുന്ന സ്പാ ബലമായി തുറന്ന് പരിശോധിച്ചു, 8 പേർ പിടിയിൽ

ജയ്പൂർ: ശുചീകരണ ക്യാമ്പയിനിൽ പങ്കെടുക്കാനെത്തിയ  വനിതാ ഐഎഎസ് ഉദ്യോഗസ്ഥ പരിസരത്ത് അടച്ചിട്ടിരുന്ന സ്പായിൽ മിന്നൽ പരിശോധന നടത്തി. ഏതാനും സ്ത്രീകളെയും പുരുഷന്മാരെയും അവിടെ നിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പെൺവാണിഭ കേന്ദ്രമായാണ് സ്പാ...

തൃശൂർ റെയിൽവേ സ്റ്റേഷന്റെ രണ്ടാം കവാടത്തിനടുത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പ്രതി പിടിയിൽ

തൃശൂര്‍: തൃശൂര്‍ റെയില്‍വേ സ്റ്റേഷന്റെ രണ്ടാം കവാടത്തിനടുത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ 20 ദിവസങ്ങള്‍ക്ക് ശേഷം പ്രതി പിടിയില്‍. ആലപ്പുഴ ആറാട്ടുപുഴ സ്വദേശി ഹരീഷ് കുമാറിനെയാണ് തൃശൂര്‍ വെസ്റ്റ് പൊലീസ്...

Popular this week