ഗിഫ്റ്റ് വാങ്ങി കഷ്ടപ്പെടേണ്ട!തരാനുള്ളത് ഗൂഗിള്‍ പേ ആയോ കാശ് ആയോ മതി, ഒരു പ്ലേറ്റ് ഭക്ഷണത്തിന് 2000 രൂപ; വേറിട്ട ഒരു വിവാഹക്ഷണക്കത്ത്

സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ് വ്യത്യസ്തമായ ഒരു വെഡ്ഡിംഗ് കാര്‍ഡ്. പരമ്പരാഗതമായ വിവാഹരീതികളെ നര്‍മ്മത്തില്‍ കലര്‍ത്തി വിമര്‍ശിക്കുന്ന തരത്തില്‍ കൂടിയുള്ളതാണ് ഈ ക്ഷണക്കത്ത്.

വധൂവരന്മാരുടെ അക്കാദമിക അല്ലെങ്കില്‍ പ്രൊഫഷണല്‍ നേട്ടങ്ങളും പോലെയുള്ള പൊതുവായ സ്റ്റീരിയോടൈപ്പുകളെ കാര്‍ഡ് നര്‍മ്മത്തില്‍ ഹൈലൈറ്റ് ചെയ്യുന്നു. ‘വിദ്യാഭ്യാസത്തില്‍ മിടുക്കി’ എന്ന പേരില്‍ അറിയപ്പെടുന്ന വധുവിനെ ‘ശര്‍മ്മ ജി കി ലഡ്കി’ (ശര്‍മ്മ ജിയുടെ മകള്‍) എന്നും വരനെ ബി.ടെക് പൂര്‍ത്തിയാക്കിയെങ്കിലും ഗോപാല്‍ ജി കാ ലഡ്ക’ (ഗോപാല്‍ ജിയുടെ മകന്‍) എന്നും ഇത് പരിചയപ്പെടുത്തുന്നു. മൂന്ന് പുരോഹിതന്മാര്‍ തിരഞ്ഞെടുത്ത ഒരു ‘വിശുദ്ധ ദിനം’ എന്നാണ് വിവാഹ തീയതിയെ തമാശയായി വിശേഷിപ്പിക്കുന്നത്,

അതിഥികള്‍ ആരും സമ്മാനങ്ങള്‍ കൊണ്ടുവരരുതെന്നും തരാനുദ്ദേശിക്കുന്നത് ഗൂഗിള്‍ പേയോ കാശോ ആയി നല്‍കണമെന്നുമാണ് കത്തില്‍ കുറിച്ചിരിക്കുന്നത്. ഞങ്ങള്‍ക്ക് ഇതിനകം 7 ഡിന്നര്‍ സെറ്റുകളും 20 ഫോട്ടോ ഫ്രെയിമുകളും ലഭിച്ചതിനാലാണ് ഇങ്ങനെ പറയുന്നതെന്നും’ ക്ഷണത്തില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News