EntertainmentNews

ഭക്തയായി, പിന്നീട് നിത്യാനന്ദയുടെ ഭാര്യയായി! നടി രഞ്ജിതയ്‌ക്കൊപ്പം സഹോദരിമാരും ആത്മീയതയിലേക്ക് എത്തിയ കഥ

ചെന്നൈ:മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടി രഞ്ജിതയുടെ ജീവിതത്തെക്കുറിച്ച് മുന്‍പും പല കഥകളും പ്രചരിച്ചിട്ടുണ്ട്. നിത്യാനന്ദ സ്വാമിയുടെ ഭക്തിയായിരുന്ന നടിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവന്നത് മുതലാണ് വലിയ വിവാദങ്ങള്‍ ഉണ്ടാവുന്നത്. ഇന്ന് നിത്യാനന്ദയുടെ കൈലാസത്തിലെ കാര്യങ്ങള്‍ നിയന്ത്രിക്കുന്ന റാണിയെ പോലെയാണ് രഞ്ജിത വാഴുന്നത്.

അഭിനേത്രിയായി സിനിമയില്‍ തിളങ്ങി നിന്ന് കാലത്താണ് നടി ആത്മീയതയിലേക്ക് പോകുന്നത്. രഞ്ജിതയ്‌ക്കൊപ്പം സഹോദരിമാരും ഈ ആശ്രമത്തിലേക്ക് എത്തി. മക്കളെ വിട്ടു കിട്ടുന്നതിനുവേണ്ടി നടിയുടെ പിതാവ് കഠിനമായി ശ്രമിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തമിഴിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ രഞ്ജിതയുടെ ജീവിതത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണ്.

തൊണ്ണൂറുകളില്‍ തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായിരുന്ന നടി രഞ്ജിത. ആന്ധ്രാപ്രദേശില്‍ ജനിച്ച രഞ്ജിതയുടെ പിതാവ് ഒരു പോലീസ് ഓഫീസറായിരുന്നു. സിനിമയോട് വലിയ താല്‍പര്യം ഉള്ളതിനാല്‍ ജോലി ഉപേക്ഷിച്ച് ചെന്നൈയില്‍ വന്ന അദ്ദേഹം അവസരത്തിന് ശ്രമിച്ചെങ്കിലും നടക്കാതെ വന്നു. ഇതോടെയാണ് തന്റെ മൂന്ന് പെണ്‍മക്കളില്‍ ഒരാളെ അഭിനേത്രിയാക്കാന്‍ തീരുമാനിക്കുന്നത്.

മൂത്തമകള്‍ നിര്‍മലയ്ക്കും ഇളയ മകള്‍ ജ്യോതിക്കും അഭിനയത്തോട് താത്പര്യമില്ലായിരുന്നു. എന്നാല്‍ രണ്ടാമത്തെ മകളായ രഞ്ജിതയ്ക്ക് അഭിനയത്തില്‍ താല്‍പ്പര്യമുണ്ടായിരുന്നു. അങ്ങനെ പിതാവാണ് മകളെ ഒരു അഭിനേത്രിയാക്കാന്‍ ശ്രമിച്ചത്. ആദ്യം ഒരു സിനിമയില്‍ അഭിനയിച്ചതിന് ശേഷം രഞ്ജിതയുടെ പിതാവ് ഭാരതിരാജയുടെ അടുത്തെത്തി തന്റെ മകളെ അഭിനേത്രിയാക്കാന്‍ അഭ്യര്‍ത്ഥിച്ചു. അങ്ങനെ നാടോടി തെന്‍ഡ്രല്‍ എന്ന ചിത്രത്തില്‍ രഞ്ജിത അഭിനയിക്കുകയും ഈ സിനിമയിലൂടെ നടി പ്രശസ്തിയിലേക്ക് എത്തുകയും ചെയ്തു.

അവിടുന്നിങ്ങോട്ട് തമിഴിലും തെലുങ്കിലും മലയാളത്തിലും കന്നടയിലുമായി സൂപ്പര്‍താരങ്ങളുടെ നായികയായി തന്നെ രഞ്ജിത തിളങ്ങി. ഹിറ്റായ നിരവധി ചിത്രങ്ങളില്‍ നടി അഭിനയിച്ചു. ഇതിനിടെ ആര്‍മി മേജറായ രാകേഷ് മേനോനെ വിവാഹം കഴിച്ച് കുടുംബിനിയായി. എന്നാല്‍ വിവാഹം കഴിഞ്ഞ് ആറുമാസത്തിനുള്ളില്‍ ഇരുവരും അഭിപ്രായ വ്യത്യാസത്തിലാവുകയും വേര്‍പിരിയുകയും ചെയ്തു.

ഭര്‍ത്താവുമായി പിരിഞ്ഞതിന് ശേഷം രഞ്ജിത മിനിസ്‌ക്രീനില്‍ ഏതാനും സീരിയലുകളില്‍ അഭിനയിച്ചിരുന്നു. അതിനുശേഷമാണ് ആത്മീയതയിലേക്ക് തിരിയുന്നതും നിത്യാനന്ദയുമായി പരിചയത്തിലാവുന്നതും. നിത്യാനന്ദയ്‌ക്കൊപ്പം വര്‍ഷങ്ങളോളം ആത്മീയ യാത്ര ചെയ്ത നടി സിനിമ പൂര്‍ണമായിട്ടും ഉപേക്ഷിച്ചു. സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഗോസിപ്പുകളിലൊന്നും കുടുങ്ങാത്ത രഞ്ജിത നിത്യാനന്ദയുടെ പേരില്‍ വിമര്‍ശിക്കപ്പെട്ടു.

രഞ്ജിത വരുന്നത് വരെ നിത്യാനന്ദയുടെ ആശ്രമത്തിലെ മുഖ്യശിഷ്യയായിരുന്ന സ്ത്രീയെ ആട്ടിയോടിക്കുകയും ആ സ്ഥാനത്തേക്ക് രഞ്ജിത എത്തുകയും ചെയ്തു. ഈ ദേഷ്യത്തിലാണ് രഞ്ജിതയും നിത്യാനന്ദയും ഒരുമിച്ചുള്ള കിടപ്പുമുറി ദൃശ്യങ്ങള്‍ പുറത്ത് വരുന്നത്. ഇത് വലിയ വിവാദമായി.

രഞ്ജിത മാത്രമല്ല അവര്‍ക്ക് പിന്നാലെ സഹോദരിമാരായ നിര്‍മലയും ജ്യോതിയും നിത്യാനന്ദയുടെ ആശ്രമത്തില്‍ എത്തുകയും ഭക്തകളായി മാറുകയും ചെയ്തിരുന്നു. ഇതോടെ മക്കളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് രഞ്ജിതയുടെ പിതാവ് കോടതിയില്‍ കേസ് ഫയല്‍ ചെയ്‌തെങ്കിലും മൂത്തമകളായ നിര്‍മലയും രഞ്ജിതയും നിത്യാനന്ദയുടെ ആശ്രമത്തില്‍ നിന്ന് വരാന്‍ കൂട്ടാക്കിയില്ല. ഇളയമകള്‍ ജ്യോതി അച്ഛനൊപ്പം പോവുകയും ചെയ്തു.

ഇന്ന് നിത്യാനന്ദയുടെ കൈലാസയിലെ പ്രധാനമന്ത്രിയാണ് രഞ്ജിത. കൈലാസയുടെ എല്ലാ നിയന്ത്രണങ്ങളും രഞ്ജിതയുടെ കൈകളിലാണെന്നും അദ്ദേഹത്തിന്റെ എല്ലാമെല്ലാമായി അവര്‍ അവിടെ വാഴുകയാണെന്നുമാണ്’ മാധ്യമപ്രവര്‍ത്തകനായ തമിഴ പാണ്ഡ്യന്‍ ഒരു വീഡിയോയിലൂടെ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker