KeralaNews

രാജ്യത്ത് ഏറ്റവും കൂടുതൽ ഡെങ്കി കേസുകൾ കേരളത്തിൽ, ഇതുവരെ റിപ്പോർട്ട് ചെയ്തത് 10,734 കേസുകൾ

തിരുവനന്തപുരം:സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു. സപ്റ്റംബർ 30 വരെ 10,734 കേസുകളാണ് കേരളത്തിൽ രേഖപ്പടുത്തിയത്. 38 ഡെങ്കിപ്പനി മരണങ്ങളും ഇക്കാലയളവിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് ആകെ 94,198 ഡെങ്കി കേസുകളാണ് സപ്റ്റംബർ 17 വരെ സ്ഥിരീകരിച്ചത്. ഇതിൽ കേരളത്തിൽ മാത്രം 9,770 കേസുകളുണ്ട്. കേരളം കഴിഞ്ഞാൽ കർണാടകയിലാണ് ഏറ്റവും കൂടുതൽ കേസുകൾ ഉളളത്.

കൂടുതൽ പരിശോധന നടത്തുന്നതിനാലാണ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എപ്പിഡെമിയോളജിസ്റ്റും കമ്മ്യൂണിറ്റി മെഡിസിൻ പ്രൊഫസറുമായ ഡോ.അൽത്താഫ് പറഞ്ഞു. അതേസമയം ഭൂമിശാസ്ത്രപരവും കാലാവസ്ഥാ വ്യതിയാനങ്ങളും കേരളത്തിൽ ഡെങ്കിപ്പനി വ്യാപകമാകാൻ കാരണമായിട്ടുണ്ടെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ പബ്ലിക് ഹെൽത്ത് അഡ്വൈസറി പാനൽ അംഗം രാജീവ് ജയദേവൻ പറഞ്ഞു.

കേരളത്തിൽ സമൃദ്ധമായ ജലാശയങ്ങളും കൊതുകുകൾ പെരുകാൻ സാധ്യതയുള്ള താഴ്ന്ന തണ്ണീർത്തടങ്ങളുമുണ്ട്. 2023 ന്റെ അവസാന പകുതിയിൽ സംസ്ഥാനത്ത് മഴയും ശക്തമായിരുന്നു.ഇത് ശുദ്ധജലത്തിൽ മുട്ടയിടുന്ന ഈഡിസ് കൊതുകുകൾക്ക് പ്രജനനത്തിന് അനുയോജ്യമായ സാഹചര്യം ഒരുക്കി. മാത്രമല്ല ജനസാന്ദ്രത കൊതുകുകൾക്ക് വൈറസ് പരത്തുന്നത് എളുപ്പമാക്കുകയും ചെയ്യും’, രാജീവ് പറഞ്ഞു.

ഡെങ്കി പരത്തുന്ന ഈഡിസ് കൊതുകുകൾ ദിവസങ്ങളോളം വീടിനുള്ളിൽ ജീവിക്കാൻ കഴിയുന്നവയാണ്. വീടോ ഓഫീസോ ആകട്ടെ,രോഗിയിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരാൻ ഇത് കാരണമാകും. കേരളം താരതമ്യേന ജനസാന്ദ്രതയുള്ള സംസ്ഥാനമായതിനാൽ കൊതുകുകൾക്ക് വൈറസ് പരത്താൻ എളുപ്പമാണ്. രോഗം വരാതിരിക്കാൻ കൊതുകിനെ തുരത്തുകയെന്നതാണ് പ്രധാനം. ഇടയ്ക്കിടെ മഴ പെയ്യുന്ന് ഇവ പെരുകാൻ കാരണമാകും. ചുറ്റുപാടുകൾ ശുചീകരിച്ചും വീട്ടിൽ നിന്ന് ശരിയായ മാലിന്യ സംസ്കരണ രീതികൾ പാലിച്ചും വെള്ളക്കെട്ട് ഒഴിവാക്കണം,’ അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker