Gold Price Today:സ്വർണവില കുത്തനെ ഇടിഞ്ഞു;ഒരാഴ്ചകൊണ്ട് കുറഞ്ഞത് 1880 രൂപ

തിരുവനന്തപുരം: സ്വർണവിലയിലെ ഇടിവ് തുടരുന്നു. കഴിഞ്ഞ ഒരാഴ്ചയായി സ്വർണവില കുത്തനെ ഇടിയുകയാണ്. 1880  രൂപയാണ് ഒരാഴ്ചകൊണ്ട് സംസ്ഥാനത്ത് സ്വർണത്തിന് കുറഞ്ഞത്. ഇതോടെ ആറ് മാസത്തെ ഏറ്റവും വലിയ ഇടിവിലാണ് സ്വർണവില. ഇന്ന് സ്വർണ വില ഗ്രാമിന് 60 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 42080 രൂപയാണ്. ഇതേ രീതിയിൽ ഇടിവ് തുടരുകയാണെങ്കിൽ നാളെ വില 42000 ത്തിന് താഴേക്ക് എത്തിയേക്കും. 

ഒരു ഗ്രാം 22  കാരറ്റ്  സ്വർണത്തിന്റെ വിപണി വില 5260 രൂപയും ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4348 രൂപയുമാണ്. വെള്ളിയുടെ വിലയിൽ രണ്ട രൂപയുടെ ഇടിവാണ് ഇന്നുണ്ടായത് കഴിഞ്ഞ ഒരാഴ്ചകൊണ്ട്  4 രൂപ കുറഞ്ഞു. വിപണി വില 74  രൂപയാണ്. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല.  ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില  103 രൂപയാണ്. 

കഴിഞ്ഞ പത്ത് ദിവസത്തെ  സ്വർണവില ഒറ്റനോട്ടത്തിൽ 

സെപ്റ്റംബർ 23- ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയര്‍ന്നു. വിപണി വില 43,960 രൂപ
സെപ്റ്റംബർ 24- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,960 രൂപ
സെപ്റ്റംബർ 25- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,960 രൂപ
സെപ്റ്റംബർ 26- ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 43,800 രൂപ
സെപ്റ്റംബർ 27- ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 43,600 രൂപ
സെപ്റ്റംബർ 28- ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപ കുറഞ്ഞു. വിപണി വില 43,120 രൂപ
സെപ്റ്റംബർ 29- ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 42,920 രൂപ
സെപ്റ്റംബർ 30- ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ കുറഞ്ഞു. വിപണി വില 42,680 രൂപ 
ഒക്ടോബർ 1 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 42,680 രൂപ 
ഒക്ടോബർ 2 –  ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 42,560 രൂപ 
ഒക്ടോബർ 3 –  ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപ കുറഞ്ഞു. വിപണി വില 42,080 രൂപ 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News