29.4 C
Kottayam
Friday, June 5, 2026

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

Must read

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച പോസ്റ്റാണിതെന്നും വാർത്തകളിൽ യാതൊരുവിധ സത്യവുമില്ലെന്നും താരം വ്യക്തമാക്കി. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ സജ്‌നയും ഇന്ത്യൻ സിനിമയിലെ ഒരു പ്രമുഖ വ്യക്തിയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ ശക്തമാകുന്നതിനിടയിലാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഈ പോസ്റ്റ് ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടത്.

താൻ ഗർഭിണിയാണെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതോടെ നടിയുടെ പരിചയക്കാരും സഹപ്രവർത്തകരും ആരാധകരുമടക്കം നിരവധി പേർ ആശംസകളുമായും സംശയങ്ങളുമായും കമന്റ് ബോക്സിൽ എത്തിയിരുന്നു. ഇതോടെ വിഷയം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയാകുകയും ചെയ്തു. എന്നാൽ, പ്രചരിക്കുന്ന വാർത്തകൾ അതിരുകടന്നതോടെയാണ് സംഭവത്തിന്റെ യഥാർത്ഥ വസ്തുത വെളിപ്പെടുത്തിക്കൊണ്ട് നടി തന്നെ നേരിട്ട് രംഗത്തെത്തിയത്.

- Advertisement -

വിഷയത്തിൽ വ്യക്തത വരുത്തിക്കൊണ്ട് ഒരു പുതിയ വീഡിയോയിലൂടെയാണ് സജ്ന പ്രതികരിച്ചത്. ആ പോസ്റ്റ് തന്റെ അറിവോടെയോ സമ്മതത്തോടെയോ പങ്കുവെച്ചതല്ലെന്നും അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും സജ്ന വീഡിയോയിൽ തുറന്നുപറഞ്ഞു. വിവാദത്തിന് കാരണമായ വ്യാജ ഗർഭധാരണ പോസ്റ്റ് സജ്‌ന തന്റെ ഇൻസ്റ്റഗ്രാം പേജിൽ നിന്നും ഇപ്പോൾ പൂർണ്ണമായി നീക്കം ചെയ്തിട്ടുണ്ട്. താരത്തിന്റെ പെട്ടെന്നുള്ള പ്രതികരണത്തോടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച അനാവശ്യ അഭ്യൂഹങ്ങൾക്കാണ് ഇപ്പോൾ വിരാമമായിരിക്കുന്നത്.

- Advertisement -

”എന്റെ കുറച്ച് വിവാദമായ വീഡിയോകൾ വന്നു കൊണ്ടിരിക്കുകയാണ്, ഫോട്ടോസും കാര്യങ്ങളും വച്ചിട്ട്. ഈ അക്കൗണ്ട് എനിക്കു കിട്ടിയിട്ട് കുറച്ചു സമയമേ ആയിട്ടുള്ളൂ. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണ്. എങ്ങനെയാണെന്ന് എനിക്കറിയില്ല. ഈ ന്യൂസ് കണ്ട് എന്റെ സുഹൃത്തുക്കൾ കുറേപ്പേർ മെസേജ് ചെയ്ത്, കൺഗ്രാജുലേറ്റ് ചെയ്തപ്പോൾ കാര്യം തിരക്കി. അപ്പോഴാണ് വിവരമറിഞ്ഞത്. ഞാൻ ആകെ പാനിക്കായി. എന്റെ അക്കൗണ്ട് ഡീൽ ചെയ്യുന്ന ഷാലുവിനെ വിളിച്ചു. നോക്കിയിട്ട് അവൾക്കും തുറക്കാൻ പറ്റുന്നില്ലായിരുന്നു. അവൾ എന്തൊക്കെയോ ചെയ്ത് റിക്കവർ ചെയ്ത് എടുത്തതാണിത്. ആ പോസ്റ്റ് ഞാൻ ഡിലീറ്റ് ചെയ്തിട്ടുണ്ട്. വൃത്തികെട്ട രീതിയിൽ കാര്യങ്ങൾ ചെയ്യുകയാണ്. ദയവ് ചെയ്ത് എന്നെ കൊല്ലാക്കല ചെയ്യരുത്. കേസുമായിത്തന്നെ മുൻപോട്ടു പോകും. കുറേ ആളുകൾ എന്നെപ്പറ്റി അനാവശ്യം പറയുന്നുണ്ട്. അതുകൊണ്ടാണ് ഞാൻ വീഡിയോ ചെയ്യുന്നത്.

- Advertisement -

വീഡിയോ ചെയ്യാനുള്ള മാനസികാവസ്ഥയിൽ അല്ല ഞാൻ. അങ്ങേയറ്റം തളർന്നിരിക്കുകയാണ്. ഓരോ ട്രോമയിൽ നിന്നും റിക്കവർ ആയി വരുന്നതേയുള്ളൂ. എന്നെ കൊല്ലാക്കല ചെയ്താലും ഞാൻ മക്കൾക്ക് വേണ്ടി ജീവിക്കും. ആര് കൊല്ലാക്കൊല ചെയ്താലും ഞാന്‍ ജീവിക്കും. ഇതാരാണെന്ന് ഞാന്‍ പറയുന്നില്ല. നാളെ പരാതി കൊടുത്ത് ആളെ കണ്ടുപിടിക്കും. ആരു ചെയ്താലും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരും. എനിക്ക് കുട്ടിയായാലും വിവാഹം കഴിച്ചാലും ഞാൻ പറയും. അതുവരെ ആരും വിശ്വസിക്കരുത്. ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുത്. ഇതു ചെയ്തത് ആരായാലും അതു ഞാന്‍ നിയമത്തിനു മുന്നിൽ കൊണ്ടുവരും”.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ ഭാരവാഹനങ്ങള്‍ കടത്തിവിടില്ല: നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് ചുരത്തില്‍ (ദേശീയ പാത 766) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരത്തിലൂടെയയുള്ള...

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

Popular this week