28.2 C
Kottayam
Friday, June 5, 2026

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

Must read

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടുകൊണ്ടാണ് അണ്ണാമലൈയുടെ കടുത്ത തീരുമാനം പുറത്തുവന്നിരിക്കുന്നത്. അണ്ണാമലൈ സമര്‍പ്പിച്ച രാജി ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നവിന്‍ അടിയന്തരമായി അംഗീകരിച്ചതായി പാര്‍ട്ടി ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി.

തമിഴ് മണ്ണില്‍ ബിജെപിയെ ദ്രാവിഡ പാര്‍ട്ടികള്‍ക്ക് ബദലായി വളര്‍ത്താന്‍ ‘എന്‍ മണ്ണ്, എന്‍ മക്കള്‍’ പദയാത്ര ഉള്‍പ്പെടെ നടത്തി തരംഗം സൃഷ്ടിച്ച നേതാവിന്റെ ഈ പടിയിറക്കം ഒരു പരിധി വരെ പ്രതീക്ഷിച്ചതായിരുന്നു. ചൊവ്വാഴ്ച തന്നെ ഡല്‍ഹിയിലെത്തിയ അണ്ണാമലൈ ദേശീയ അധ്യക്ഷന്‍ നിതിന്‍ നവിനെ കണ്ട് വളരെ സൗഹാര്‍ദ്ദപരമായ അന്തരീക്ഷത്തില്‍ പാര്‍ട്ടി യുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ താല്പര്യമുണ്ടെന്ന് അറിയിച്ചിരുന്നു. തുടര്‍ന്ന് അമിത് ഷാ, അണ്ണാമലൈയിലെ പ്രതിഭയെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്ന ബി.എല്‍. സന്തോഷ് എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. പാര്‍ട്ടി അദ്ദേഹത്തോട് കാത്തിരിക്കാന്‍ ആവശ്യപ്പെടുകയും അണിയറയില്‍ കടുത്ത ചര്‍ച്ചകള്‍ നടക്കുകയും ചെയ്തു. വ്യാഴാഴ്ച നിലവിലെ തമിഴ്നാട് ബിജെപി അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രനെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് ഒടുവില്‍ ഇന്ന് രാജി അംഗീകരിക്കാന്‍ ദേശീയ നേതൃത്വം തയ്യാറായത്.

- Advertisement -

തമിഴ്നാട്ടിലെ കരൂര്‍ സ്വദേശിയായ കെ. അണ്ണാമലൈ കര്‍ണ്ണാടക കേഡറിലെ പ്രശസ്തനായ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു. ഉഡുപ്പി, ചിക്കമഗളൂരു എന്നിവിടങ്ങളിലെ മികച്ച പോലീസ് സേവനത്തിലൂടെ ‘സിങ്കം’ എന്ന പേര് സമ്പാദിച്ച അദ്ദേഹം ഒടുവില്‍ ബെംഗളൂരു സൗത്ത് ഡിസിപി ആയിരിക്കെയാണ് സിവില്‍ സര്‍വീസ് രാജിവെക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത ആരാധകനായ അണ്ണാമലൈ 2020-ലാണ് ഔദ്യോഗികമായി ബിജെപിയില്‍ ചേരുന്നത്.

- Advertisement -

പാര്‍ട്ടിയില്‍ ചേര്‍ന്നയുടന്‍ തന്നെ അദ്ദേഹത്തിന് സംസ്ഥാന വൈസ് പ്രസിഡന്റ് പദവി നല്‍കി ബിജെപി. വെറും ഒരു വര്‍ഷത്തിനുള്ളില്‍, അതായത് ത തന്റെ 37-ാം വയസ്സില്‍ തമിഴ്നാട് ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി അണ്ണാമലൈ നിയമിതനായി. പിന്നീട് 2023-ലെ കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ കോ-ഇന്‍ചാര്‍ജ് പദവി വരെ നല്‍കി കേന്ദ്ര നേതൃത്വം അദ്ദേഹത്തെ വളര്‍ത്തി. തമിഴ്നാട്ടില്‍ ബിജെപിയുടെ വോട്ട് വിഹിതവും ദൃശ്യതയും വലിയ രീതിയില്‍ ഉയര്‍ത്തിയത് അണ്ണാമലൈയുടെ മാസ്സ് ശൈലി തന്നെയാണ്. എങ്കിലും 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചെങ്കിലും പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ വിജയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.

- Advertisement -

2026-ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി കേന്ദ്ര നേതൃത്വം ദ്രാവിഡ പാര്‍ട്ടിയായ എഐഎഡിഎംകെയുമായി വീണ്ടും സഖ്യം പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചതാണ് അണ്ണാമലൈയെ ചൊടിപ്പിച്ചത്. തമിഴ്നാട്ടില്‍ ദ്രാവിഡ കക്ഷികള്‍ക്ക് കീഴടങ്ങി അവിടുത്തെ വികസനം തടസ്സപ്പെടുത്താതെ, ബിജെപി ഒറ്റയ്ക്ക് മത്സരിച്ച് സ്വന്തം അടിത്തറ ശക്തമാക്കണമെന്ന നിലപാടുകാരനായിരുന്നു അണ്ണാമലൈ. എന്നാല്‍ കേന്ദ്ര നേതൃത്വത്തിന് മറ്റ് ചില താല്പര്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. എഐഎഡിഎംകെ തലവന്‍ എടപ്പാടി പളനിസ്വാമി ബിജെപിയുമായി സഖ്യമുണ്ടാക്കാന്‍ വെച്ച പ്രധാന നിബന്ധന അണ്ണാമലൈയെ സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് മാറ്റണമെന്നതായിരുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.

സഖ്യത്തിന്റെ ഭാഗമായി അണ്ണാമലൈയെ മാറ്റിയ കേന്ദ്ര നേതൃത്വത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോലും തയ്യാറാകാതിരുന്നത്. ദ്രാവിഡ രാഷ്ട്രീയത്തോട് സന്ധിചെയ്യാന്‍ താല്പര്യമില്ലാത്തതിനാലാണ് അദ്ദേഹം ഇപ്പോള്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം പോലും രാജിവെച്ച് പുറത്തുപോകുന്നത്. ബിജെപി വിട്ടെങ്കിലും അണ്ണാമലൈ രാഷ്ട്രീയം ഉപേക്ഷിക്കില്ലെന്നാണ് സൂചനകള്‍. തമിഴ്നാട്ടിലുടനീളമുള്ള യുവ നേതാക്കളെ കണ്ടെത്താനും അവര്‍ക്ക് പരിശീലനം നല്‍കാനുമായി ഒരു പുതിയ ജനകീയ മുന്നേറ്റം ആരംഭിക്കാനുള്ള പദ്ധതിയിലാണ് അദ്ദേഹമെന്ന് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

നിലവില്‍ അദ്ദേഹം നടത്തുന്ന ‘വി ദ ലീഡേഴ്‌സ്’ എന്ന സന്നദ്ധ സംഘടനയെ അടിത്തറയാക്കി ഭാവിയില്‍ ഇതൊരു പുതിയ രാഷ്ട്രീയ പാര്‍ട്ടിയായി മാറ്റാനാണ് അണ്ണാമലൈയുടെ നീക്കം. ദ്രാവിഡ മണ്ണില്‍ അണ്ണാമലൈ നടത്തുന്ന ഈ പുതിയ പരീക്ഷണം തമിഴ്നാട് രാഷ്ട്രീയത്തെ എങ്ങനെയൊക്കെ മാറ്റിമറിക്കുമെന്ന് വരും ദിവസങ്ങളില്‍ കണ്ടറിയാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

കോഴിക്കോട്ട് ആംബുലൻസ് മറിഞ്ഞ് അപകടം; രോഗി മരിച്ചു, രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. വെള്ളിയാഴ്ച്ച പുലർച്ചെ കോഴിക്കോട് കോട്ടപ്പറമ്പിലാണ് സംഭവം. പെരിങ്ങളം സ്വദേശിനി ജാനകി (82 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ശ്വാസംമുട്ടലിനെ തുടർന്ന് ജാനകിയെ...

എക്സാലോജിക് കേസിൽ ഇ.ഡി. അന്വേഷണം തുടരാമെന്ന് ഹൈക്കോടതി; സിഎംആർഎല്ലിന് കനത്ത തിരിച്ചടി

കൊച്ചി: എക്സാലോജിക് കേസിൽ സിഎംആർഎല്ലിന് കനത്ത തിരിച്ചടി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. സിഎംആർഎൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണത്തിനെതിരെയുള്ള സിഎംആർഎല്ലിന്റെ അപ്പീൽ ഹർജി...

Popular this week