ശശി തരൂരിന് 5,000 രൂപ പിഴ വിധിച്ച് ഡല്‍ഹി കോടതി

ന്യൂഡല്‍ഹി: ശശി തരൂര്‍ എം.പിക്ക് ഡല്‍ഹി കോടതി 5,000 രൂപ പിഴ ശിക്ഷ വിധിച്ചു. മാനനഷ്ടക്കേസില്‍ കോടതിയില്‍ ഹാജരാകാത്തതിനാണ് പിഴ. മാര്‍ച്ച് നാലിന് തരൂര്‍ കോടതിയില്‍ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു. ബിജെപി നേതാവ് രാജീവ് ബബ്ബാര്‍ നല്‍കിയ മാനനഷ്ടക്കേസിലാണ് നടപടി.

പ്രധാനമന്ത്രിയെ ശശി തരൂര്‍ ശിവലിംഗത്തിലെ തേള്‍ എന്ന് വിളിച്ചെന്നായിരുന്നു കേസ്. മോദി ശിവലിംഗത്തിലെ തേളായതിനാല്‍ അടിച്ചു കൊല്ലാനും എടുത്തു കളയാനുമാവില്ലെന്ന് ഒരു ആര്‍എസ്എസ് നേതാവ് തന്നോട് പറഞ്ഞെന്നായിരുന്നു തരൂരിന്റെ പരാമര്‍ശം.