35.2 C
Kottayam
Wednesday, April 24, 2024

ആശ്വാസം! സംസ്ഥാനത്തെ ചൂട് മുന്നറിയിപ്പ് പിന്‍വലിച്ചു

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് നാലു ജില്ലകളില്‍ ചൂട് കൂടുമെന്ന മുന്നറിയിപ്പ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പിന്‍വലിച്ചു. ആലപ്പുഴ, കോട്ടയം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് താപനില ശരാശരിയേക്കാള്‍ രണ്ട് മുതല്‍ നാലു ഡിഗ്രി വരെ ഉയരുമെന്നായിരുന്നു മുന്നറിയിപ്പ്. സംസ്ഥാനത്ത് നിലവില്‍ ജാഗ്രതാ നിര്‍ദേശമില്ലെന്നും നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. മിക്ക ജില്ലകളും മേഘാവൃതമാണ്. മഴയ്ക്ക് സാധ്യതയുണ്ട്. സുര്യനില്‍ നിന്ന് നേരിട്ട് ലഭിക്കുന്ന ചൂട് കുറഞ്ഞതുമാണ് താപനില കുറയാന്‍ കാരണമെന്ന് അധികൃതര്‍ വ്യക്തമാക്കി. ആലപ്പുഴയിലും കോട്ടയത്തും ഇന്നലെ ശരാശരിയേക്കാള്‍ മൂന്ന് ഡിഗ്രി ഉയര്‍ന്ന താപനില രേഖപ്പെടുത്തിയിരുന്നു. കടല്‍കാറ്റ് കുറഞ്ഞതും തമിഴ്നാട്ടില്‍ നിന്നുള്ള ചൂട്കാറ്റ് അടിക്കുന്നതുമാണ് താപനില ഉയരാന്‍ കാരണം.

അതേസമയം, ഈ വര്‍ഷവും സംസ്ഥാനത്തെ കാത്തിരിക്കുന്നത് കടുത്ത വരള്‍ച്ച തന്നെയായിരിക്കുമെന്ന മുന്നറിയിപ്പും വരുന്നുണ്ട്. വേനല്‍മഴയിലുണ്ടായ കുറവും പ്രളയത്തില്‍ മേല്‍മണ്ണ് ഒളിച്ചുപോയതുമാണ് പ്രധാന കാരണം. ഇത്തവണ കുടിവെള്ള ക്ഷാമവും രൂക്ഷമായേക്കുമെന്ന് സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സ് ഡെവലപ്മെന്റ് ആന്‍്ഡ് മാനേജ്മെന്റ് (സിഡബ്ല്യൂആര്‍ഡിഎം) മുന്നറിയിപ്പില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week