ആഷിഖ് അബു കയ്യില്‍ പിടിച്ചിരിക്കുന്ന കായ ആളത്ര നിസ്സാരക്കാരനല്ല!!
കൊച്ചി:മലയാളികളുടെ പ്രിയതാരദമ്പതിമാരായ റിമ കല്ലിങ്കലും ആഷിക് അബുവും പലപ്പോഴും വിവാദങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇവരുടെ പുതിയ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ആഷിഖ് അബു കയ്യില്‍ പിടിച്ചിരിക്കുന്ന ഒരു കായ ആണ് താരം. ഇതിന്റെ പേരല്ലാതെ റിമ വേറൊന്നും പറഞ്ഞിട്ടില്ല. ശേഷം ഗൂഗിളില്‍ കയറി തപ്പനും താരം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ കായ അത്ര നിസ്സാരക്കാരനല്ല.
കോകോ ഡീ മേര്‍ എന്‍ഡെമിക് ഫോര്‍ സെയ്ചെല്‍സ് എന്നാണ് കായുടെ പേര്. ഈ കായ ഒരെണ്ണം വേണമെങ്കില്‍ 300 ഡോളര്‍ അഥവാ 22,339.50 രൂപ നല്‍കണം. ഈ വിലയാണ് മറ്റുള്ളവയില്‍ നിന്നും ഇതിനെ വേറിട്ട് നിര്‍ത്തുന്നതും. സെയ്‌ചെല്‍സില്‍ പോയി വരുന്നവര്‍ ഇതൊരു ഓര്‍മ്മയായി ഒപ്പം കരുതാറുണ്ട്
പോപ്പ് കോണിന്റെ ഗന്ധമാണ് ഈ കായക്കുള്ളത്. പേരില്‍ തേങ്ങയുടെ സാമ്യവുമുണ്ട്. ഏകദേശം പത്തു വര്‍ഷം കൊണ്ടാണ് കോകോ ഡീ മേര്‍ പഴുക്കുന്നത്. എന്തായാലും താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതൊരെണ്ണം കിട്ടിയാല്‍ കൊള്ളാം എന്നാണ് റിമിയുടെ പോസ്റ്റിനു നൽകിയ കമന്റ്.