ലക്‌നൗ: ഹത്രാസില്‍ ദളിത് പെണ്‍കുട്ടി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരേ പ്രതിഷേധം ശക്തമാകുന്നതിനിടെ ബലാത്സംഗക്കേസുകള്‍ സംബന്ധിച്ച് വിവാദ പരാമര്‍ശവുമായി ബി.ജെ.പി എംഎല്‍എ.
അമ്മമാര്‍ പെണ്‍മക്കളെ നല്ല മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് വളര്‍ത്താന്‍ ശ്രമിച്ചാല്‍ മാത്രമേ ഇത്തരം സംഭവങ്ങള്‍ ഇല്ലാതാകുവെന്നാണ് ബല്ലിയയിലെ ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര സിംഗിന്റെ വിവാദ പരാമര്‍ശം.
സംസ്‌കാരം കൊണ്ടു മാത്രമേ ഇതു അവസാനിപ്പിക്കാന്‍ കഴിയൂ. ഭരണം കൊണ്ടോ ആയുധം കൊണ്ടോ പറ്റില്ല. മാതാപിതാക്കള്‍ പെണ്‍മക്കളെ നല്ല മൂല്യങ്ങള്‍ പഠിപ്പിക്കണം. നല്ല സര്‍ക്കാരും സംസ്‌കാരവും ഉണ്ടെങ്കില്‍ മാത്രമേ രാജ്യം മനോഹരമാകൂവെന്നും അദ്ദേഹം പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News