25 C
Kottayam
Saturday, May 25, 2024

കൊച്ചിയില്‍ നിരവധി കേസുകളില്‍ പ്രതിയായ യുവാവ് കുത്തേറ്റ് മരിച്ചു

Must read

കൊച്ചി: കൊച്ചിയില്‍ നിരവധി കേസുകളില്‍ പ്രതിയായ യുവാവ് കുത്തേറ്റ് മരിച്ചു. നെടുമ്പാശേരിയിലാണ് സംഭവം. അങ്കമാലി സ്വദേശി ജിസ്മോന്‍ ആണ് മരിച്ചത്. കയ്യാലപ്പടിയില്‍ രാവിലെ പത്ത് മണിയോടെയാണ് ജിസ്‌മോന് കുത്തേറ്റത്.

കഞ്ചാവ് കച്ചവടത്തിലെ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. കൊലപ്പെടുത്തിയ ആളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ജിസ്മോന്റെ മൃതദേഹം അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

കഞ്ചാവ് കടത്ത്, വാഹന മോഷണക്കേസുകളില്‍ പ്രതിയായ ജിസ് മോന്‍ മൂന്ന് മാസം മുമ്പാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week