ദന്താശുപത്രിയില്‍ വച്ച് സുഹൃത്തിന്റെ കുത്തേറ്റ വനിത ഡോക്ടര്‍ മരിച്ചു

തൃശൂര്‍: കുട്ടനെല്ലൂരില്‍ ദന്താശുപത്രിയില്‍ വച്ച് സുഹൃത്തിന്റെ കുത്തേറ്റ വനിത ഡോക്ടര്‍ മരിച്ചു. മൂവാറ്റുപുഴ സ്വദേശി വലിയകുളങ്ങര വീട്ടില്‍ ഡോ. സോന (30) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. സുഹൃത്തും ദന്താശുപത്രിയുടെ പാര്‍ട്ണറുമായ മഹേഷാണ് വനിതാ ഡോക്ടറെ കുത്തിപരിക്കേല്‍പ്പിച്ചത്. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവില്‍പോയിരിക്കുകയാണ്.

സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് സോനയും ബന്ധുക്കളും കഴിഞ്ഞ ചൊവ്വാഴ്ച മഹേഷിനെതിരേ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് മഹേഷ് ദന്താശുപത്രിയിലെത്തി സോനയെ ആക്രമിച്ചത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്ന സോനാ കഴിഞ്ഞ രണ്ട് വര്‍ഷമായി മഹേഷിനൊപ്പം കുരിയാച്ചിറയിലെ ഫ്‌ളാറ്റിലായിരുന്നു താമസം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News